Posts

Showing posts from August, 2022

മഹാന്മാർ / സഫർ 03

📒 ഇമാം ഹാകിം (റ) 📒 അബ്ദുൽ ഖാദിർ ഉസ്താദ് (ന) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശ്വ പ്രസിദ്ധ ഹദീസ് പണ്ഡിതനും അൽ മുസ്തദ്റക്, താരീഖു നൈസാബൂർ, അൽ അർബഊൻ, അൽ ഇക് ലീൽ, അൽ മദ്‌ഖൽ തുടങ്ങി എണ്ണമറ്റ ബൃഹത്തായ ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിച്ച അതുല്യ രചയിതാവും ഇമാം ദാറഖുത്നി (റ), ഇമാം അബൂബകരിൽ ബൈഹഖി (റ), ഇമാം അബുൽ ഖാസിം ഖുശൈരി (റ) തുടങ്ങി നിരവധി പണ്ഡിതരുടെ ഗുരുവര്യരും വൈജ്ഞാനിക മേഖലയിൽ അത്ഭുതം സൃഷ്ടിച്ച പണ്ഡിത കുലപതിയുമായ ഇമാം ഹാകിം (റ) & വെളിയങ്കോട് ഖാളിയും സൂഫി വര്യനും പൊന്നാനിക്കടുത്ത് എരമംഗലം ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിതർ, വി. അബ്ദുൽ ഖാദിർ മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ശരീരത്തിൽ الله റാഹത്ത് നൽകട്ടെ, آمين

മഹാന്മാർ / സഫർ 2

🍇ചീക്കിലോട് ഉസ്താദ് (ന) 🍇തൃപ്പനച്ചി മുഹമ്മദ് ഉസ്താദ് (ന) 🍇അണ്ടോണ അബ്ദുല്ല ഉസ്താദ് (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸 സൂഫി വര്യനും മുദരിസും കോഴിക്കോട് ജില്ലയിൽ കടമേരി ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന) & പണ്ഡിതനും സൂഫിവര്യനും നിരവധി ആളുകൾക്ക് അത്താണിയും മലപ്പുറം ജില്ലയിലെ കിഴ്ശ്ശേരിക്കടുത്ത് അന്ത്യ വിശ്രമം കൊള്ളുന്നവരുമായ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാർ (ന) & പ്രമുഖ പ്രഭാഷകനും മുദരിസുമായിരുന്ന പണ്ഡിതവര്യർ അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ മനസ്സിന് الله റാഹത്ത് നൽകട്ടെ, آمين

മഹാന്മാർ / മുഹറം 30

⛱️ഇമാം ഹിശാമുബ്നു അമ്മാർ (റ) ⛱️അബ്ദുല്ലാഹിൽ ഇസ്‌ബഹാനി (റ) ⛱️ശൈഖ് ഹബീബ് ഉമർ ജിഫ്‌രി (ന) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും പ്രസിദ്ധരായ നിരവധി ഹദീസ് പണ്ഡിതരുടെ ഗുരുവര്യരുമായ പ്രമുഖ പണ്ഡിതൻ ശ്രേഷ്ഠർ ഇമാം ഹിശാമുബ്നു അമ്മാർ (റ) & ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അബുശ്ശൈഖ്‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നവരും അഖ്‌ലാഖു ന്നബിയ്യി വ ആദാബുഹു (ﷺ), കിതാബുൽ അളമ, കിതാബു ന്നാവാദിർ തുടങ്ങി അമ്പതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രമുഖ ഹദീസ് പണ്ഡിത ശ്രേഷ്ഠർ ഹാഫിള് അബൂമുഹമ്മദ് അബ്ദുല്ലാഹിൽ ഇസ്‌ബഹാനി (റ) & ഈ അടുത്ത കാലത്ത് നമ്മിൽ നിന്നും വിട പറഞ്ഞ മദീനയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമറുബ്നു അബ്ദിറഹ്മാൻ ജിഫ്‌രി (ന) എന്നിവരുടെ ആണ്ടിന്റെ സമയമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ഖൽബ് الله നന്നാക്കി തരട്ടെ, آمين

മഹാന്മാർ / മുഹറം 29

📎ഇമാം ശിഹാബുദ്ദീൻ അഹ്‌മദ് (റ) 📎ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി (റ) 🔹➖➖➖➖➖️♦️➖➖➖️➖➖🔸 ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവും കെയ്റോയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ പ്രമുഖ ശാഫിഈ പണ്ഡിതൻ, ഇമാം ശിഹാബുദ്ദീൻ അഹ്മദുബ്നു അബീബക്ർ (റ) & ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഡൽഹിയിൽ ജീവിച്ചിരുന്ന മഹാനും അക്കാലഘട്ടത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഹദീസ് പണ്ഡിതരിലൊരാളും മുസ്‌ലിം ആത്മീയ ആചാര്യരും നിരവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവുമായ പ്രമുഖ പണ്ഡിത വര്യർ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി (റ) എന്നവരുടെ ആണ്ടിന്റെ സമയമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ സ്വഭാവം الله നന്നാക്കി തരട്ടെ, آمين

മഹാന്മാർ / മുഹറം 28

🌀 ഇമാം ശംസുദ്ദീൻ മആലീ (റ) 🌀 ഇമാം ബുർഹാനുദ്ദീൻ മഖ്ദിസി (റ) 🌀 കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന) 🔹➖➖➖➖➖️♦️➖➖➖➖️➖🔸 ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇബ്നു ഹജർ ഹൈത്തമി (റ) ഉൾപ്പെടെ പ്രമുഖരായ ധാരാളം പണ്ഡിതരുടെ ഗുരുവര്യരും ഹദീസ് വിശാരദരുമായ വിശ്രുത പണ്ഡിതർ, ഇമാം ശംസുദ്ദീൻ അബുൽ മആലീ മുഹമ്മദ് ഹബ്തി (റ) & ഹിജ്റ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ വിശ്രുത ശാഫിഈ പണ്ഡിത ശ്രേഷ്ഠർ ഇമാം ബുർഹാനുദ്ദീൻ ഇബ്നു അബീശരീഫ് മഖ്ദിസി (റ) & ഹിജ്‌റ 1300 ൽ വഫാത്തായ മഹാനും കേരള മുസ്‌ലിം പണ്ഡിതരുടെ പട്ടികയിൽ പ്രമുഖനും മത പ്രചരണ രംഗത്ത് അനല്പപമായ സംഭാവനകളർപ്പിച്ച സൂഫിവര്യനും ആത്മീയ നേതാവുമായിരുന്ന നൂഞ്ഞേരി കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ് മുഹറം 28. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് الله നമ്മുടെ ഖൽബിൽ റാഹത്ത് നൽകട്ടെ , آمين

മഹാന്മാർ / മുഹറം 27

📚 അഹ്മദ് കോയ ശാലിയാത്തി (ഖ) 🔹➖➖➖➖➖♦️➖➖➖➖➖🔸 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കളിൽ പ്രധാനി, കേരളീയ മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖർ, നാല് മദ്ഹബുകളിലും ഫത്‌വ നൽകാൻ കഴിവുള്ള മഹാൻ, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്, ആധുനിക ലോകത്തെ ഇമാം ഗസ്സാലി എന്ന പേരിൽ അറിയപ്പെടുന്ന പണ്ഡിത കുലപതി, അല്ലാമാ അബു സ്സആദത്ത് ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (ഖ). മഹാനുഭാവന്റെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് الله നമ്മുടെ ഖൽബിന് നല്ല ഹിമ്മത്ത് നൽകി അനുഗ്രഹിക്കട്ടെ, آمين

മഹാന്മാർ / മുഹറം 26

🍃 വാണിയമ്പലം ഉസ്താദ് (ന) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട്, ജംഇയ്യത്തുൽ മുഅല്ലിമീൻ കേന്ദ്ര കൗണ്സിലർ, വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് തുടങ്ങി പദവികൾ വഹിച്ചിരുന്ന നിസ്വാർത്ഥ സേവകനും വഹാബി- ഖാദിയാനി- തബ്ലീഗ് പുത്തനാശയക്കാരുടെ പേടി സ്വപ്നമായിരുന്ന ആദർശ ധീരരും ഉറുദു- അറബി- ഇംഗ്ലീഷ്- പേർഷ്യൻ ഭാഷകൾ കൈകാര്യം ചെയ്തിരുന്ന ഭാഷ ജ്ഞാനിയുമായ പ്രമുഖ പണ്ഡിത വര്യർ, മലപ്പുറം ജില്ലയിലെ വാണിയമ്പലം പഴയ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ (ന). ഉസ്താദിന്റെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ആഖിബത്ത് الله നന്നാക്കി തരട്ടെ, آمين

മഹാന്മാർ / മുഹറം 25

🌳 താത്തൂർ ശുഹദാക്കൾ (റ) 🔹➖➖➖➖♦️➖➖➖➖🔸 ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി സവർണ്ണ ഫാസിസ്റ്റ് മേധാവിത്വത്തിനെതിരെ നടന്ന വിശുദ്ധ സമരത്തിൽ ധീര രക്തസാക്ഷികളായ മഹാന്മാർ. കോഴിക്കോട് ജില്ലയിലെ കൂളിമാട് റൂട്ടിൽ ചാലിയാറിന്റെ തീരത്ത് താത്തൂർ ജുമാ മസ്ജിദ് അങ്കണത്തിലെ മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇരുപത്തിരണ്ടോളം വരുന്ന താത്തൂർ ശുഹദാക്കൾ (റ) അവരുടെ ആണ്ടിന്റെ ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് എല്ലാവിധ പ്രയാസങ്ങളിൽ നിന്നും الله സലാമത്ത് നൽകട്ടെ, آمين

മഹാന്മാർ / മുഹറം 24

🍎 ഇ. കെ അഹ്മദ് ഹാജി (ന) 🔹➖➖➖➖♦️➖➖➖➖🔸 കേരളത്തിന്റെ ആത്മീയ വൈജ്ഞാനിക മേഖലകളിൽ ചുക്കാൻ പിടിച്ചിരുന്ന ഇ. കെ കുടുംബത്തിൽ ജനിക്കുകയും സുന്നി പ്രസ്ഥാന നേതാക്കൾക്കും പ്രവർത്തകർക്കും ആത്മീയ നേതൃത്വം നൽകുകയും നിരവധി ദിക്ർ ദുആ മജ്‌ലിസുകളിലൂടെ അഭയമേകുകയും ചെയ്ത പ്രമുഖ സൂഫി വര്യർ, തൃശ്ശൂർ ജില്ലയിലെ മുറ്റിച്ചൂർ പള്ളിയുടെ മുന്നിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഇ. കെ അഹ്മദ് ഹാജി അൽ ഖാദിരി (ന) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ സ്വഭാവം الله നന്നാക്കി തരട്ടെ, آمين

മഹാന്മാർ / മുഹറം 23

☀️ ഇമാം അബുൽഖൈർ ഖസ്‌വീനി (റ) ☀️ അലയാറ്റിൽ ഉസ്താദ് (ന) ഹിജ്റ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ശാഫിഈ കർമശാസ്ത്ര വിശാരദരിലെ ഉന്നതരുമായ പണ്ഡിത ലോകത്തെ അത്ഭുത പ്രതിഭ, ഇമാം അബുൽ ഖൈർ അത്ത്വാലഖാനിൽ ഖസ്‌വീനി (റ) & മലപ്പുറം ജില്ലയിലെ പകര ദേശത്തെ പ്രധാനിയായ പണ്ഡിത ശ്രേഷ്ടനും പഠനം കഴിഞ്ഞ് കുറ്റിപ്പുറം കാങ്കപ്പുഴക്കടവ് ജുമാമസ്ജിദിൽ മൂന്നര പതിറ്റാണ്ട് കാലം അതി വിപുലമായ ദർസ് നടത്തിയ മഹാനും കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ, ഫലകി മുഹമ്മദ് മുസ്‌ലിയാർ, താനാളൂർ മാഹിൻ കുട്ടി ബാഖവി, ആനക്കര കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ ഉന്നത ശീർഷരായ പണ്ഡിതരുടെ ഗുരുവര്യരുമായ അലയാറ്റിൽ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത കൊണ്ട് നമ്മുടെ ആഖിബത്ത് الله നന്നാക്കി തരട്ടെ, آمين

റാബിഅത്തുല്‍ അദവിയ്യ (റ)

🌹👑👑🌹👑👑🌹👑👑🌹 ഏകാന്തതയിലാണ് എന്റെ സമാധാനം. ഞാന്‍ സ്‌നേഹിക്കുന്നവന്‍ എപ്പോഴും എന്നോടൊപ്പമുണ്ട് ആ സ്‌നേഹത്തിനു മുമ്പില്‍ ഭൗതികസ്‌നേഹങ്ങളത്രയും നിഷ് പ്രഭമാണ് എങ്ങും അവന്റെ പ്രഭ മാത്രം ദര്‍ശിക്കുന്നു, മാത്രം ഞാന്‍ തിരിയുന്നു. അവന്റെ തൃപ്തിയില്ലെങ്കില്‍ ഞാന്‍ തന്നെയാണ് പരാജിത .എന്റെ സര്‍വസ്വമേ, നിന്നിലൂടെയാണ് എന്റെ വളര്‍ച്ച.നിന്നെ പുല്‍കാനാണ് സഹജീവികളെ മുഴുവനും ഞാന്‍ ഉപേക്ഷിച്ചത്”* (റാബിഅത്തുല്‍ അദവിയ്യ). ഏഴു ദിവസം തുടര്‍ച്ചയായി ഭക്ഷണം ഒഴിവാക്കുകയും രാവ് മുഴുവന്‍ ഒരു നിമിഷം പോലും ഉറങ്ങാതെ നിസ്‌കരിക്കുകയും ചെയ്തു. വിശപ്പും ദാഹവും കഠിനമായപ്പോള്‍ ഒരാള്‍ വെള്ളം നിറച്ച പാത്രം കൊടുത്തു. ഇരുട്ടായിരുന്നത് കാരണം വെള്ളപ്പാത്രം അവിടെ വച്ച് വിളക്ക് കത്തിച്ചുകൊണ്ട് വരാനായി അകത്തേക്ക് പോയി. വിളക്ക് കത്തിച്ചു വന്നപ്പോഴേക്കും പൂച്ച വെള്ളം തട്ടിമറിച്ചിരുന്നു. വിളക്ക് അവിടെവച്ച് പാത്രത്തില്‍ വെള്ളം നിറച്ചുകൊണ്ട് വരാന്‍ പോയി. മടങ്ങി വന്നപ്പോഴേക്കും വിളക്ക് കെട്ടുപോയിരുന്നു. ഇരുട്ടത്ത് വെള്ളം കുടിക്കാന്‍ തീരുമാനിച്ചു. പക്ഷേ, കുടിക്കാന്‍ വേണ്ടി പാത്രം ഉയര്‍ത്തിയ പ്പോഴേക്കും കൈയില്‍നിന്ന് വീണ് പൊട്ടിപ്പോ...

മഹാന്മാർ / മുഹറം 22

📚 സഅദുദ്ധീൻ തഫ്ത്താസാനി (റ) 📚 സയ്യിദ് മുഹമ്മദ് കോയ തങ്ങൾ (ന) ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും വൈജ്ഞാനിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വവും ദർസുകളിൽ പരമ്പരാഗതമായി ഓതി വരുന്ന അൽ മുത്വവ്വൽ, മുഖ്തസ്വറുൽ മആനീ, തഹ്ദീബുൽ മന്തിഖി വൽകലാം, അത്തൽവീഹ് അലത്തൗളീഹ് തുടങ്ങി നിരവധി കനപ്പെട്ട ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിച്ച രചയിതാവും ഇസ്‌ലാമിക ജ്ഞാന പ്രസരണ മേഖലയിൽ അതുല്യ സംഭാവനകളർപ്പിച്ചവരുമായ ലോക പ്രശസ്ത പണ്ഡിത കുലപതി, ഇമാം സഅദുദ്ധീൻ തഫ്ത്താസാനി (റ) & മലപ്പുറം ജില്ലയിലെ എടരിക്കോട് അന്ത്യവിശ്രമം കൊള്ളുന്ന ബാപ്പു തങ്ങൾ എന്ന സയ്യിദ് മുഹമ്മദ് കോയ തങ്ങൾ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് الله നമുക്ക് നാഫിയായ ഇൽമ് നൽകി അനുഗ്രഹിക്കട്ടെ, آمين

മഹാന്മാർ / മുഹറം 21

🍁 അബ്ദുല്ലാഹിബ്നു അഹ്മദ് (റ) 🍁 കുമരംപുത്തൂർ ഉസ്താദ് (ന) ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ യമനിലെ ഹളർമൗത്തിൽ ജീവിച്ചിരുന്ന മഹാനും വിജ്ഞാനത്തിലും സൂക്ഷ്മതയിലും ഗ്രന്ഥരചനയിലും പ്രസിദ്ധിയാർജ്ജിച്ചവരും പ്രമുഖ ശാഫിഈ പണ്ഡിതനും മുദരിസുമായിരുന്ന ഫഖീഹ് അബ്ദുല്ലാഹിബ്നു അഹ്മദ് ബാമഖ്‌റുമ (റ) & സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ സംയുക്ത ഖാളിയും മണ്ണാർക്കാടിനടുത്ത് കുമരംപുത്തൂർ ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രഗത്ഭ പണ്ഡിത വര്യർ, കുമരംപുത്തൂർ എൻ അലി മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... _അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ആഖിബത്ത് الله നന്നാക്കി തരട്ടെ, آمين_ *الفاتحة*

മഹാന്മാർ / മുഹറം 20

📗 അബൂ നുഐമിൽ ഇസ്ബഹാനി (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ നാലാം നൂറ്റാണ്ടിൽ ഇസ്ബഹാനിൽ ജീവിച്ചിരുന്ന മഹാനും പ്രഗൽഭനായ മുദരിസും എണ്ണമറ്റ ശിഷ്യഗണങ്ങളുടെ ഗുരുവര്യരും പതിനഞ്ച് വാല്യങ്ങളുള്ള ഹിൽയതുൽ ഔലിയാഇ വത്വബഖാത്തുൽ അസ്‌ഫിയാഅ്, ദലാഇലുന്നുബുവ്വ, മഅ്-രിഫത്തു സ്സ്വഹാബ, സ്വിഫത്തുൽ ജന്ന തുടങ്ങി നിരവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവും ശാഫിഈ മദ്ഹബ്കാരനും സൂഫീ ശ്രേഷ്ഠരുമായ പ്രമുഖ പണ്ഡിത വര്യർ, ഇമാം അബൂ നുഐമിൽ ഇസ്ബഹാനി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ശാരീരിക പ്രയാസങ്ങൾ الله പരിഹരിച്ചു തരട്ടെ, آمين الفاتحة

മഹാന്മാർ / മുഹറം 19

⭕ ഇമാം അബ്ദുല്ലാഹ് മൂസ്വിലി (റ) ⭕ഇമാം അഹ്മദുബ്നു അലി (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അൽ മുഖ്താർ, അൽ ഇഖ്തിയാർ ലി തഅ്ലീലിൽ മുഖ്താർ തുടങ്ങി ഗ്രന്ഥങ്ങളുടെ രചയിതാവും പ്രമുഖരായ ഹാഫിള് അദ്ദിമ് യാത്വീ (റ) അടക്കം നിരവധി പണ്ഡിതരുടെ ഗുരുവര്യരും ബഗ്ദാദിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ ഹനഫി പണ്ഡിത ശ്രേഷ്ഠർ, ഇമാം മജ്‌ദുദ്ദീൻ അബ്ദുല്ലാഹിൽ മൂസ്വിലി (റ) & ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും പ്രസിദ്ധരായ ഇമാം സിറാജുദ്ദീൻ ബുൽഖീനി (റ) വിന്റെ സഹോദരി പുത്രനും ഇമാം ഫുളൈലുബ്നു ഇയാള് (റ) വിന്റെ മഖ്ബറക്ക് ചാരെ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം ശിഹാബ് അഹ്മദുബ്നു അലിയ്യിൽ ഫാക്കിഹി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാതിഹ ഓതാം.

മഹാന്മാർ / മുഹറം 18

🎈 ഇമാം ശംസുദ്ദീൻ അബ്ദില്ലാഹ് (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ബഅ്ലബക്കിൽ ജീവിച്ചിരുന്ന മഹാനും കർമശാസ്ത്ര രംഗത്തിനു പുറമെ സർവ്വവിജ്ഞാന മേഖലകളിലും പ്രാവീണ്യവും കഴിവും തെളിയിച്ച വ്യക്തിത്വവും മുത്ത്ലിഅ് അലാ അബ് വാബിൽ മുഖ്‌നിഅ് അടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കെയ്റോയിലെ അൽഖറാഫയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിത വര്യർ, ഇമാം ശംസുദ്ദീൻ അബൂ അബ്ദില്ലാഹ് അൽബഅ്ലിൽ ഹമ്പലി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ഖൽബിന് الله നല്ല ധൈര്യവും സ്ഥൈര്യവും നൽകട്ടെ, രോഗങ്ങൾക്ക് പൂർണ ശിഫ നൽകട്ടെ, പരീക്ഷകളിൽ വിജയം നൽകട്ടെ, آمين

മഹാന്മാർ / മുഹറം 17

⛵ അബൂ മൻസൂർ ഖയ്യാത്ത് (റ) ⛵ ചെറിയ കോയ തങ്ങൾ (ഖ) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അക്കാല ഘട്ടത്തിലെ വലിയ ഖാരിഉം സൂഫിവര്യനും നിരവധി ശിഷ്യ ഗണങ്ങളുടെ ഗുരുവര്യരും വിശുദ്ധ ഖുർആൻ പാരായണ നിയമങ്ങൾ പ്രതിപാദിക്കുന്ന അൽ മുഹദ്ദബ് ഫിൽ ഖിറാഅത്ത് എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം അബൂ മൻസൂർ അൽ ഖയ്യാത്ത് (റ) & കവരത്തി ഖാസിം വലിയുല്ലാഹിയുടെ പേരമകനും കവരത്തി ശൈഖ് പള്ളിയിലെ മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ സയ്യിദ് യൂസുഫ് ചെറിയകോയ തങ്ങൾ (ഖ) എന്നിവരുടെ ആണ്ടിന്റെ സമയമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...

മഹാന്മാർ / മുഹറം 16

🔘 ഇമാം ഇബ്നു സ്സാഗൂനി (റ) 🔘 ഇമാം ശംസുദ്ദീൻ കിർമാനി (റ) 🔹➖➖➖➖♦️➖➖➖➖🔸 ഹിജ്റ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇഖ്‌നാഅ്, അൽ വാളിഹ്, അത്തഖ്‌ലീസ് തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഇമാം ഇബ്നുൽ ജൗസി (റ), ഇമാം ഇബ്നു അസാക്കിർ (റ) തുടങ്ങി ധാരാളം പണ്ഡിതരുടെ ഗുരുവര്യരും ഹമ്പലി മദ്ഹബിലെ കർമശാസ്ത്ര വിശാരദരും ഹദീസ് പണ്ഡിതനുമായ ഇമാം ഇബ്നു സ്സാഗൂനി (റ) & ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഐഹിക കാര്യങ്ങളോടും ഭൗതിക ആഡംബരങ്ങളോടും പൂർണമായി വിരക്തി പ്രകടിപ്പിച്ചു ജീവിച്ചവരും സഹീഹുൽ ബുഖാരിയുടെ പതിനഞ്ചോളം വാല്യങ്ങളുള്ള വ്യാഖ്യാനം അൽ കവാക്കിബു ദ്ദറാരീ എഴുതിയ വിശ്രുത ശാഫിഈ പണ്ഡിതനും ബാഗ്ദാദിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ ഇമാം ശംസുദ്ദീൻ കിർമാനി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം.

മഹാന്മാർ / മുഹറം 14

✨ ഇമാം അബുൽ മഹാസിൻ (റ) ✨ ഖാസിം വലിയുല്ലാഹി (ഖ) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 *ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും പതിനഞ്ചോളം വാള്യങ്ങളുള്ള ബഹ്‌റുൽ മദ്ഹബ് അടക്കം ഹിൽയതുൽ മുഹ്മിൻ, അൽഫുറൂഖ്‌, അത്തജ്‌രിബ, അൽമുബ്ത, അൽകാഫി തുടങ്ങി നിരവധി പ്രമുഖ ഗ്രന്ഥങ്ങൾ ശാഫിഈ മദ്ഹബിന് സംഭാവന ചെയ്ത കർമ്മശാസ്ത്ര കുലപതി 'ഫഖ്‌റുൽ ഇസ്‌ലാം' ഇമാം അബുൽ മഹാസിൻ റൂയാനി (റ) & ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി കറാമത്തുകൾക്ക് ഉടമയും ജീലാനി തങ്ങളുടെ പരമ്പരയിൽ പെട്ടവരും കവരത്തിയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ താജുൽ ഔലിയ സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി (ഖ) എന്നിവരുടെ വഫാത്ത് കഴിഞ്ഞ ദിവസമായിരുന്നു.

മഹാന്മാർ /മുഹറം 13

🕯️ ശംസുദ്ദീൻ അൽ കുഫൈരി (റ) 🔹➖➖➖➖➖️♦️➖➖️➖➖➖🔸 ഹിജ്‌റ ഒൻപതാം നൂറ്റാണ്ടിൽ ഡമസ്കസിൽ ജീവിച്ചിരുന്ന മഹാനും സർവ്വവിജ്ഞാന മേഖലകളിലും വിശിഷ്യാ കർമ്മശാസ്ത്ര രംഗത്തും അതിനൈപുണ്യം നേടിയ വ്യക്തിത്വവും സ്വഹീഹുൽ ബുഖാരിയുടെ ആറ് വാല്യങ്ങളിലുള്ള വ്യാഖ്യാനം അത്തൽവീഹ് ഇലാ മഅ്റീഫത്തി ജാമിഇസ്സ്വഹീഹ്, ഐനുന്നബീഹ് ഫീ ശർഹിത്തൻബീഹ്, സഹ്‌റുർറൗള് തുടങ്ങി ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവും ഡമസ്കസിലെ മഖ്ബറത്തു സ്സൂഫിയ്യയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം ശംസുദ്ദീൻ അൽ കുഫൈരി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്.

മഹാന്മാർ / മുഹറം 12

1🔔ഇമാം അബുൽ ബറകാത്ത് (റ) 2🔔സയ്യിദ് ഹുസൈൻ ഹൈദറൂസി (ന) 3🔔കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍ (ന) 🔹➖➖➖➖♦️➖➖➖➖🔸 ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം ഇബ്നുൽ ജൗസി (റ) അടക്കം നിരവധി പണ്ഡിതരുടെ ഗുരുവര്യരും ബഗ്ദാദിലെ ഏറ്റവും പ്രമുഖരായ ഹദീസ് പണ്ഡിതരിൽ ഒരാളുമായ ലോക പ്രശസ്ത പണ്ഡിത ശ്രേഷ്ഠർ ഇമാം അബുൽ ബറകാത്ത് അബ്ദുൽ വഹാബ് അൻമാതി (റ) & ഹളറമൗത്തിൽ നിന്ന് വന്ന് അരീക്കോട് വടക്കുംമുറി ജുമാ മസ്ജിദ് പരിസരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ഹൈദറൂസി (ന) & നീണ്ട അഞ്ചു പതിറ്റാണ്ടോളം കേരളത്തിലെ വിവിധയിടങ്ങളിൽ ദർസ് നടത്തിയവരും പ്രമുഖ പണ്ഡിതനുമായ കാപ്പില്‍ ഉമര്‍ മുസ്‌ലിയാര്‍ (ന) എന്നിവരുടെ ആണ്ടിന്റെ സമയമാണ്.

മഹാന്മാർ / മുഹറം 11

1🌲 ഇമാം അബൂജഅ്ഫർ (റ) 2🌲 സയ്യിദ്‌ ഫഖ്‌റുദ്ദീൻ തങ്ങൾ (ന) 3🌲 എടയാട്ട് അഹ്മദ് ഉസ്താദ് (ന) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ബഗ്ദാദിൽ ജീവിച്ചിരുന്ന മഹാനും ശാഫി കർമ്മ സരണിയിലെ പ്രമുഖ പണ്ഡിത വര്യരുമായ ഇമാം അബൂ ജഅ്ഫർ അത്തർമിദി (റ) & ഏഴിമല സാദാത്ത്‌ കുടുംബത്തിലെ മഹാനും ദീർഘകാലം സുള്ള്യക്കടുത്ത ദുഗ്‌ലഡ്ക് കേന്ദ്രീകരിച്ച് ആത്മീയ നേതൃത്വം നൽകിയവരും അവിടെ അന്ത്യവിശ്രമം കൊള്ളുന്നവരുമായ സയ്യിദ്‌ ഫഖ്‌റുദ്ദീൻ തങ്ങൾ (ന) & പാരത്രിക കാര്യങ്ങൾക്കായ് ജീവിതം മാറ്റി വെച്ച മഹാനും പതിറ്റാണ്ടുകളോളം ഖാദിരിയ്യ റാതിബ് ചൊല്ലിയും ചൊല്ലിപ്പിച്ചും ജീവിതം നയിച്ച് അവസാനം വീട്ടിൽ സംഘടിപ്പിച്ച റാതിബ് മജ്ലിസോടെ ഈ ലോകത്ത് നിന്ന് വിട പറഞ്ഞവരുമായ എടയാട്ട് അഹ്മദ് മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്.

മഹാന്മാർ / മുഹറം 10

1🍂സയ്യിദുനാ ഹുസൈൻ (റ) 2🍂ഇമാം ഫുളയ്ലുബ്നു ഇയാള് (റ) 3🍂ബിശ്റുൽ ഹാഫി (റ) 🔹➖➖➖➖♦️➖➖➖➖🔸 ആദം നബി (അ) മുതൽ മൂസ നബി (അ) വരെയുള്ള നിരവധി പ്രവാചകന്മാരുടെ ജീവിതത്തിൽ അനവധി അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചതും നബി (‌ﷺ) യുടെ പേരമകൻ സയ്യിദുനാ ഹുസൈൻ (റ) വിനെയും കുടുംബത്തെയും യസീദിന്റെ കിങ്കരന്മാർ കൊലപ്പെടുത്തിയതുമായ ദിവസമാണിന്ന്. അതോടൊപ്പം ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം ശാഫിഈ (റ) അടക്കം നിരവധി ഇമാമുകളുടെ ഉസ്താദുമായിരുന്ന പ്രമുഖ പണ്ഡിതർ ഇമാം ഫുളയ്ലുബ്നു ഇയാള് (റ) & അല്ലാഹുവിന്റെ സ്മരണയിൽ അലിഞ്ഞു ചേർന്ന് ജീവിതം നയിച്ച മഹാനും നഗ്‌നപാദനായ വലിയ്യ്‌ എന്ന പേരിൽ അറിയപ്പെടുന്നവരുമായ പ്രമുഖ സൂഫീവര്യർ ബിശ്റുൽ ഹാഫി (റ) & പ്രഗത്ഭ മുദരിസും സൂക്ഷ്മത നിറഞ്ഞ ജീവിതത്തിനുടമയുമായ പയ്യക്കി ഉസ്താദ് എന്ന ശൈഖ്‌ അബ്ദുർറഹ്മാൻ മുസ്‌ലിയാർ (ഖ) എന്നിവരുടെ വഫാത്ത് ദിവസവുമാണിന്ന്.

മുഹർറം പത്തിന് നടന്ന പ്രധാന സംഭവങ്ങൾ

മുഹർറ മാസം പത്തിനു നടന്ന പ്രധാന സംഭവങ്ങളിൽ ചിലതു വിവരിക്കാം: *1)* *ആദം നബി(അ)യുടെ തൗബ അല്ലാഹു സ്വീകരിച്ചു.* *2)* *ഇദ്‌രീസ് നബി(അ)യെ സ്വർഗസ്ഥനാക്കി.* *3)* *നൂഹ് നബി(അ)യുടെ കപ്പൽ കരക്കണഞ്ഞു.* *4)* *ഇബ്റാഹീം നബി(അ)യെ അല്ലാഹു തന്റെ ആത്മ മിത്രമാക്കുകയും നംറൂദിന്റെ തീകുണ്ഡത്തിൽ നിന്നു രക്ഷപ്പെടുത്തുകയും ചെയ്തു.* *5)* *യഅഖൂബ് നബി(അ)യുടെ കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടി.* *6)* *യൂനുസ് നബി(അ)യെ മത്സ്യ വയറ്റിൽ നിന്നു മുക്തമാക്കി.* *7)* *സുലൈമാൻ നബി(അ)ക്ക് രാജാധികാരം തിരിച്ചുനൽകി.* *8)* *മൂസാ നബി(അ)യെ രക്ഷപ്പെടുത്തുകയും ഫിർഔനിനെ സമുദ്രത്തിൽ മുക്കി കൊല്ലുകയും ചെയ്തു.* *9)* *അയ്യൂബ് നബി(അ)യുടെ രോഗം സുഖപ്പെട്ടു.* *10)* *ദാവൂദ് നബി(അ)യുടെ തൗബ സ്വീകരിച്ചു.* *11)* *ഈസാ നബി(അ)യെ ആകാശത്തേക്കുയർത്തി.* *12)* *മുഹമ്മദ് നബി(സ്വ)ക്ക് പാപ സംരക്ഷണം പ്രഖ്യാപിക്കപ്പെട്ടു* (ഇആനത്ത്: 2/260). കൂടുതൽ പഠനത്തിനു ശൈഖ് ജീലാനി(റ)യുടെ ഗുൻയത്ത് നോക്കുക. *◾️മുഹർറത്തിലെ ആണ്ടനുസ്മരണം* *»* മുഹർറം *ഏഴ്:* ഖുത്വുബുസ്സമാൻ സയ്യിദ് അലവി മമ്പുറം തങ്ങളുടെ വഫാത്ത്. ഹിജ്റ 1260.           മരിക്കുമ്പോൾ 94 വയസ്സായിരുന്നു സയ്യിദിന്റെ പ്രായം. *...

മഹാന്മാർ / മുഹറം 8

🔖 ഇമാം ഖസ്‌ത്ത്വല്ലാനി (റ) 🔹➖➖➖➖♦️➖➖➖➖🔸 ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ചിരുന്ന മഹാനും പ്രപഞ്ച പരിത്യാഗിയും വിനയത്തിനുടമയുമായിരുന്ന വ്യക്തിത്വവും സ്വഹീഹുൽ ബുഖാരിയുടെ നിരവധി വാള്യങ്ങളുള്ള വ്യാഖ്യാനമായ ഇർശാദുസ്സാരി, അൽ മവാഹിബു ല്ലദുന്നിയ്യ, നഫാഇസുൽ അൻഫാസ് തുടങ്ങി അനവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവുമായ ലോക പ്രശസ്ത പണ്ഡിത വര്യർ, ഇമാം ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അഹ്മദുബ്നു മുഹമ്മദിൽ ഖസ്‌ത്ത്വല്ലാനി (റ) 🔖 പതിയാങ്കര ഉസ്താദ് (ന) 🔹➖➖➖➖♦️➖➖➖➖🔸 ആലപ്പുഴ പതിയാങ്കര ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന പണ്ഡിതനും പതിയാങ്കര ഉസ്താദ് എന്ന പേരിൽ അറിയപ്പെടുന്നവരുമായ സൂഫി വര്യർ, കെ.കെ കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാർ (ന) എന്നിവരുടെ ആണ്ടിന്റെ സമയമാണ്.

മഹാന്മാർ / മുഹറം 7

🌳 മമ്പുറം അലവി തങ്ങൾ (ഖ) 🔹➖➖➖➖♦️➖➖➖➖🔸 ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹളർമൗത്തിലെ തരീമിൽ ജനിച്ച് പതിനേഴാം വയസ്സ് മുതൽ കേരളത്തിൽ ജീവിച്ച് ഒൻപതു പതിറ്റാണ്ട് കാലത്തെ അതുല്യ ജീവിതം കൊണ്ട് ആത്മീയ ലോകത്ത് ഉയരങ്ങൾ കീഴടക്കിയ മഹാനും പണ്ഡിതനും വലിയ്യും സ്വാതന്ത്ര്യ സമര സേനാനിയും നിരവധി കറാമത്തുകൾക്ക് ഉടമയുമായ പ്രമുഖ സൂഫിവര്യർ, മമ്പുറത്ത് അന്ത്യ വിശ്രമം കൊള്ളുന്ന കേരളീയ മുസ്‌ലിംകളുടെ ആത്മീയ ആചാര്യൻ, മമ്പുറം തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന മൗലദ്ദവീല ഖുതുബുസ്സമാൻ അസ്സയ്യിദ് അലവി തങ്ങൾ മമ്പുറം (ഖ) മഹാനുഭാവന്റെ വഫാത്ത് ദിവസമാണ് ഇന്ന്.

മുഹറം 6 ഓമച്ചപ്പുഴ മോല്യേര്പാപ്പ വഫാത്ത്

മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽപ്പെട്ട ഓമച്ചപ്പുഴയിലും പരിസര പ്രദേശങ്ങളിലും  മോയ്‌ല്യേരുപ്പാപ്പ എന്ന് ജനങ്ങള്‍ ബഹുമാനത്താല്‍ വിളിച്ചിരുന്ന  സൂഫീവര്യനായിരുന്നു ഹാഫിള് അബൂബക്കര്‍ കുട്ടി മുസ്‌ലിയാര്‍.  മരണം വരെ മുതഅല്ലിമായി ജീവിക്കാൻ ആഗ്രഹിച്ച മഹാനായിരുന്നു അദ്ദേഹം  അതിനാൽ തന്നെ അദ്ദേഹത്തിന് ധാരാളം ഉസ്താദുമാർ ഉണ്ടായിരുന്നു അതിൽ പലരും തന്റെ സമപ്രായക്കാരോ തന്നെക്കാൾ പ്രായം കുറഞ്ഞവരോ ആയിരുന്നു എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ് സൂഫിവര്യനായ ചെമ്പ്ര പോക്കർ മുസ്ലിയാർ - കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ - യാഫിഈ സൈതാലി മുസ്ലിയാർ -  KK സ്വദഖത്തുള്ള മുസ്ലിയാർ നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാർ തുടങ്ങിയ മഹാന്മാരിൽ നിന്ന് തസവ്വുഫിന്റെ പല കിതാബുകളും ഇദ്ദേഹം ഓതിയിട്ടുണ്ട് ആലുവായ് അബൂബക്കർ മുസ്ലിയാരാണ് മോല്യേര് ഉപ്പാപ്പയുടെ പ്രധാന ശൈഖ് ചെമ്പ്ര പോക്കർ മുസ്ലിയാർ ഉപ്പാപ്പയിൽ നിന്ന് പല ഇജാസ തുകളും കരസ്ഥമാക്കിയിട്ടുണ്ട് ഹിജ്‌റ 1313ന് ഓമച്ചപ്പുഴ വരിക്കോട്ടില്‍ സൈതലവി ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനായാണ് ജനനം.  പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഇരുമ്പാലശ്ശേരി വലിയ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍,  കക്കാട് മ...

മഹാന്മാർ / മുഹറം 6

🪙 ത്വബീബുബ്നു അഫീഫിദ്ദീൻ (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ പത്താം നൂറ്റാണ്ടിൽ അദനിൽ ജീവിച്ചിരുന്ന മഹാനും വിവിധ വിജ്ഞാന വിഷയങ്ങളിൽ അതി നൈപുണ്യം കരസ്ഥമാക്കിയ വ്യക്തിത്വവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അനവധി ശിഷ്യഗണങ്ങളുടെ ഗുരുവര്യരുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം ത്വബീബുബ്നു അഫീഫിദ്ദീൻ മഖ്റമത്തുൽ യമനി (റ) 🪙 ഹാഫിള് മോല്യാരുപ്പാപ്പ (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸 നിസ്വാർത്ഥ പണ്ഡിതനും നീണ്ട കാലം ദർസ് നടത്തി നിരവധി ശിഷ്യരെ വാർത്തെടുത്ത മുദരിസും നിരവധി കറാമത്തുകൾക്ക് ഉടമയും മലപ്പുറം ജില്ലയിലെ തയ്യാലക്കടുത്ത് ഓമച്ചപ്പുഴ ജുമാ മസ്ജിദിന് സമീപം കരിങ്കപ്പാറ ഉസ്താദിനു ചാരെ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ സൂഫി വര്യർ, മോല്യാരുപ്പാപ്പ എന്ന പേരിൽ അറിയപ്പെടുന്ന ഹാഫിള് അബൂബക്കർ മുസ്‌ലിയാർ (ഖ) എന്നിവരുടെ വഫാത്ത് ദിവസമാണ്.

മുഹറം 5 ബാബ ഫരീദ് (റ) ആണ്ട് ദിനം

ഇന്ത്യയിലെ ആത്മീയ ചരിതത്തിലെ    സുവർണ്ണ താരകമാണ്  ശൈഖ് ബാബ ഫരീദ് [ റ] . സർവ്വരാലും സ്മരിക്കപ്പെടുന്ന സൂഫി ചക്രവർത്തി. ബാബാ ഫരീദിന്റെ ദർശനങ്ങൾ പറയാനും കേൾക്കാ നും ആവേശമുള്ള ജനതയെയാണ് എ വിടെ നോക്കിയാലും ദർശിക്കാനാവു ന്നത്. സ്നേഹവും , സ്വാന്തനവും പ്രതിപാദി ക്കുന്നിടത്തെല്ലാം  ബാബാ ഫരീദിന്റെ ദർശനങ്ങൾ  ഒത്തിരി ഒത്തിരി പറഞ്ഞു തരുന്നു.  തീക്ഷ്ണമായ പരീക്ഷണങ്ങൾ ജയിച്ചു കയറിയ ഇലാഹീ പ്രേമി ......... സയ്യിദുനാ ഉമറു ബ്നുൽ ഖത്താബ് (റ) ന്റെ പരമ്പരയിലെ 23- മത്തെ പേരക്കു ട്ടി. ശൈഖ് ജീലാനിയുടെയും അജ്മീർ ഖാജയുടെയും ആത്മീയ വാത്സല്യം  നുകർന്ന  പൊന്നുമോൻ. ശൈഖ് ഖുത്ബുദ്ധീൻ ബക്തിയാർ കാക്കി ( റ ) ന്റെ ഖലീഫ ശൈഖ് നിസാമുദ്ധീൻ ഔലിയായുടെ  പ്രിയപ്പെട്ട ഗുരു സൂഫീ ചരിതത്തിലെ അപൂർവ്വ വ്യക്തിത്വം. മഹാഗുരു ഖുത്ബുദ്ദീൻ ബക്തിയാർ  കാക്കി (റ) ബാബാ ഫരീദിനോട്  പറഞ്ഞു.  " അനുഗ്രഹങ്ങളെല്ലാം ആ ഒരൊറ്റ   പഴത്തിലുണ്ടായിരുന്നു.    നീ അത് കരഗതമാക്കുകയും ചെയ്തു.   എന്തായിരുന്നു ആ സംഭവം ! ശൈഖ് ജലാലുദീൻ തബ് രീസി (റ) സഞ്ചാരത്തിലായി, ഇലാഹീ പ്രേമം ആസ്വദിക്കുന്ന കാലം ............. ഗ്രാമങ്ങൾ തോറും അന്വേഷണം . " ഇവിടെ ഏതെങ്കിലും പുണ്...

മഹാന്മാർ / മുഹറം 5

🍎 ശൈഖ് ഫരീദുദ്ദീൻ ഔലിയ (ഖ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ലളിത ജീവിതവും ആരാധനാ നിരതമായ രാപ്പകലുകളും വശ്യമായ പെരുമാറ്റവും അഗാധമായ അറിവും കൈമുതലാക്കിയ വ്യക്തിത്വവും ഏഴാം വയസില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ശേഷം തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, ഉസൂല്‍ തുടങ്ങി വിവിധ വിജ്ഞാന മേഖലകളിലെല്ലാം അവഗാഹം നേടിയവരും എറണാകുളം ജില്ലയിലെ തെക്കേ അറ്റത്ത് കാഞ്ഞിരമറ്റം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ സൂഫിവര്യർ, ശൈഖ് ഫരീദുദ്ദീൻ ഔലിയ (ഖ) എന്നവരുടെ വഫാത്ത് ദിവസമാണ്.

മഹാന്മാർ /മുഹറം 4

💎 ചെറുകുന്ന്‌ മമ്മിക്കുട്ടി ഉസ്താദ് (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸 പാണ്‌ഡിത്യത്തിന്റെ നിറകുടവും ദീനി കാര്യങ്ങള്‍ വെട്ടിത്തുറന്ന്‌ പറയുന്നതില്‍ ആരെയും കൂസാത്ത പ്രകൃതക്കാരനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകാംഗവും നീണ്ട ഇരുപതു വര്‍ഷത്തോളം ചെറുകുന്നില്‍ ദർസുമായി ജീവിതം ചിലവഴിച്ച പണ്ഡിതനുമായ ചെറുകുന്ന്‌ മമ്മിക്കുട്ടി മുസ്‌ലിയാർ (ന) 💎 കുറ്റിപ്പുറം അബ്ദുല്ല ഉസ്താദ് (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸 വിജ്ഞാനവും വിനയവും ഇബാദത്തുമായി മഹത്തായ മാതൃക സമ്മാനിച്ച പണ്ഡിത വര്യർ, കുറ്റിപ്പുറം മഹല്ല് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്.

മഹാന്മാർ / മുഹറം 03

🏠 ഇമാം ഉസ്മാനുബ്നു ശൈബ (റ) 🔹➖➖➖➖➖️♦️➖➖➖️➖➖🔸 ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതരായ ഇമാം ബുഖാരി (റ), ഇമാം മുസ്‌ലിം (റ) തുടങ്ങി നിരവധി ഇമാമുകളുടെ ഗുരുവര്യരുമായ ഇമാം ഉസ്മാനുബ്നു അബീശൈബ (റ) 🏠 സയ്യിദ് ഹബീബ് അലവി (ന) 🔹➖➖➖➖➖️♦️➖➖➖️➖➖🔸  മക്കയിലെ വിശ്രുത പണ്ഡിതരും ആത്മീയ നായകരും കേരളീയ പണ്ഡിതരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മഹാനുമായ സയ്യിദ് ഹബീബ് അലവിയ്യുബ്നു അബീബകർ അൽഹദ്ദാദ്‌ തങ്ങൾ (ന)  🏠വി എം ആയിപ്പുഴ ഉസ്താദ് (ന) 🔹➖➖➖➖➖️♦️➖➖➖️➖➖🔸 സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ഉപാധ്യക്ഷനും കണ്ണൂർ ജില്ലാ പ്രസിഡണ്ടും എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷനും സുന്നി പ്രാസ്ഥാനിക രംഗത്തെ സജീവ നേതൃത്വവുമായിരുന്ന പ്രമുഖ പണ്ഡിതൻ, വി എം ആയിപ്പുഴ ഉസ്താദ് (ന)

മഹാന്മാർ /മുഹറം 02

📝അമാനത്ത് കോയണ്ണി ഉസ്താദ് (ന) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോർഡ് മെമ്പറും 1964 സുന്നി ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചത് മുതൽ ഫിഖ്ഹ് പംക്തി കൈകാര്യം ചെയ്തിരുന്ന വ്യക്തിത്വവും ശേഷം 1968 ൽ മുഖ്യ പത്രാധിപരായി നിയമിക്കപ്പെട്ടവരും നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുത്ത മുദരിസും ബഹുഭാഷാ ജ്ഞാനിയും പട്ടിക്കാട് പാറമ്മൽ അന്ത്യവിശ്രമ കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, അമാനത്ത് കോയണ്ണി മുസ്‌ലിയാർ (ന) എന്നവരുടെ വഫാത്ത് ദിവസമാണ്.