മഹാന്മാർ / മുഹറം 19

ഇമാം അബ്ദുല്ലാഹ് മൂസ്വിലി (റ)
⭕ഇമാം അഹ്മദുബ്നു അലി (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸

ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അൽ മുഖ്താർ, അൽ ഇഖ്തിയാർ ലി തഅ്ലീലിൽ മുഖ്താർ തുടങ്ങി ഗ്രന്ഥങ്ങളുടെ രചയിതാവും പ്രമുഖരായ ഹാഫിള് അദ്ദിമ് യാത്വീ (റ) അടക്കം നിരവധി പണ്ഡിതരുടെ ഗുരുവര്യരും ബഗ്ദാദിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ ഹനഫി പണ്ഡിത ശ്രേഷ്ഠർ, ഇമാം മജ്‌ദുദ്ദീൻ അബ്ദുല്ലാഹിൽ മൂസ്വിലി (റ)
&
ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും പ്രസിദ്ധരായ ഇമാം സിറാജുദ്ദീൻ ബുൽഖീനി (റ) വിന്റെ സഹോദരി പുത്രനും ഇമാം ഫുളൈലുബ്നു ഇയാള് (റ) വിന്റെ മഖ്ബറക്ക് ചാരെ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം ശിഹാബ് അഹ്മദുബ്നു അലിയ്യിൽ ഫാക്കിഹി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാതിഹ ഓതാം.

Comments