ശബ്ദിച്ചാൽ നമ്മുടെ ജോലി പോകും
🌹🌹🌹🌹🌹🌹🌹🌹 B.A വരെ പഠിച്ച ഒരാൾ നിരവധി ജോലികൾക്ക് അപേക്ഷ നൽകി. അവസാനം, ഒരു മൃഗശാലയിൽ നിന്നും ഇൻ്റർവ്യൂ കാർഡ് വന്നു. ഇൻ്റർവ്യൂവിന് മൃഗശാലയിൽ എത്തിയ അയാളോട് പ്രതീക്ഷിക്കുന്ന ശമ്പളം എത്രയാണെന്ന് ചോദിച്ചു: പ്രതീക്ഷിക്കുന്ന ശമ്പളം അയ്യായിരമാണെന്ന് പറഞ്ഞു. " ഞങ്ങൾ നിങ്ങൾക്ക് അമ്പതിനായിരം ശമ്പളം തരാം. നിങ്ങൾക്കാ ജോലിചെയ്യാൻ പറ്റുമോ? മൃഗശാലയുടെ മാനേജർ ചോദിച്ചു. "സാർ, എനിക്ക് അത്തരത്തിലുള്ള ഉന്നതജോലി ചെയ്യാനുള്ള കഴിവും വിദ്യാഭ്യാസവുമൊന്നുമില്ല." അയാൾ മറുപടി പറഞ്ഞു. "അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല. ഞങ്ങൾ നിങ്ങൾക്കാവശ്യമായ എല്ലാവിധ പരിശീലനങ്ങളും നൽകുന്നതാണ്." മാനേജർ പറഞ്ഞു. "നിങ്ങൾ പരിശീലനം തരുമെങ്കിൽ ഞാൻ റെഡി. " അയാൾ ഉത്തരം പറഞ്ഞു. അവർ അയാൾക്ക് ജോലിയെക്കുറിച്ച് വിശദീകരിച്ചുകൊടുത്തു. "ഈ മൃഗശാലയിൽ ഒരു കുരങ്ങനുണ്ടായിരുന്നു. എല്ലാവരെയും നന്നായി രസിപ്പിച്ചിരുന്ന ആ കുരങ്ങായിരുന്നു മൃഗശാലയുടെ ആകർഷണം. നമ്മുടെ വരുമാനമായ ആ കുരങ്ങ് മരിച്ചുപോയി. മരിച്ച വിവരം, പക്ഷേ ജനങ്ങൾക്കറിയില്ല. അതിനാൽ ആ കുരങ്ങിനെ പരിശീലിപ്പിച്ച ആൾ നിങ്ങൾക്ക് പരിശീലനം നൽകും. നിങ്ങൾ ക...