നിയന്ത്രിത രതി
ദാമ്പത്യജീവിതവും രതിബന്ധങ്ങളും കേവലമൊരു വൈകാരിക പ്രശ്നമായല്ല ഒരു വിശുദ്ധ ദൌത്യമായാണ് ഇസ്ലാം കാണുത്. മനുഷ്യനിലും ജന്തുജാലങ്ങളിലുമൊക്കെയുള്ള ഒരു സഹജവാസനയാണ് ലൈംഗികത. അത് നിര്‍വഹിക്കാനും വികാരാസക്തി പൂര്‍ത്തീകരിക്കാനുമായി പ്രകൃതിയില്‍ ത ലൈംഗികാഭിനിവേശം സൃഷ്ടിക്കുകയും രതിക്രീഡക്കുള്ള വഴിയൊരുക്കുകയും ചെയ്തിട്ടുട്. മനുഷ്യവിഭാഗങ്ങള്‍ പക്ഷേ, ഒരു പ്രകൃതിദത്ത വികാരശമനോപാധിയായി ലൈംഗികബന്ധത്തെ കാണാറില്ല. എല്ലാ സമൂഹങ്ങളിലും ചില നിയമങ്ങളും സമ്പ്രദായങ്ങളും ഈ രംഗത്ത് സ്വീകരിച്ചുവരാറുട്. മതസമൂഹങ്ങള്‍ക്ക് അവയുടേതായ നിലപാടുട്. ചില മതനിരാസ പ്രസ്ഥാനങ്ങളില്‍ വെള്ളംകുടി ലൈംഗികത്വം അനുവദിക്കപ്പെട്ടിട്ടുടെങ്കിലും അവിടെയും ചില നടപ്പുശീലങ്ങള്‍ പിന്തുടരുുട്. എല്ലാ മതില്‍ക്കെട്ടുകളും തകര്‍ക്കണമ്െ മുറവിളി കൂട്ടു യുക്തിവാദി സമൂഹങ്ങളിലും രതിക്ക് വിവാഹം തന്നെയൊണ് സുതാര്യമായ വഴി. ഇസ്ലാം ലൈംഗികതയെ ഒരു വിശുദ്ധ ദൌത്യമായാണ് പരിചയപ്പെടുത്തിയത്. നിങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഇണയുടെ സാന്നിധ്യത...