Posts

Showing posts with the label ശാസ്ത്രം

ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ: ചില കൗതുക വസ്തുതകൾ...

Image
ഏറ്റവും ചിലവേറിയ മനുഷ്യനിർമ്മിത വസ്തുവാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (The International Space Station-ISS) എന്ന ഈ ആകാശത്തെ ഗവേഷണ ശാല(150 ബില്ല്യൻ $) .1998മുതൽ നാസയുടെ നേതൃത്വത്തിൽ 16 രാജ്യങ്ങൾ സഹകരിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത് .1998 നവംബറിൽ‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗമായ സ്വാര്യാ (Zarya Functional Cargo Block) റഷ്യൻ റോക്കറ്റായ പ്രോട്ടോൺ ഭ്രമണപഥത്തിലെത്തിച്ചു. ഭൂമിക്കുമീതെ ഏകദേശം 400 KM മുകളിലാണ് ISS സ്ഥിതിചെയ്യുന്നത് .ഒരു ഫുട്ബോൾ സ്റ്റേഡിയത്തോളം വലിപ്പമുള്ള (109 മീറ്റർ) ISS ൽ ഏഴു ബെഡ് റൂമിനു തുല്യമായ സ്ഥലം താമസയോഗ്യമാണ്.പരീക്ഷണത്തിനായി മൈക്രോ ഗ്രാവിറ്റി ലാബിനു പുറമേ വിവിധ സയൻസ് ലാബുകൾ,ജിംനേഷ്യം, ബാത്ത്റൂം (2),അടുക്കള തുടങ്ങിയ മുഴുവൻ സൗകര്യങ്ങളോട് കൂടിയതാണ് ഇതിനകം .ഇതിൻറെ മൊത്തം ഭാരം 420,000 Kg യാണത്രേ അതായത് ഏകദേശം 320 കാറുകൾ കൂട്ടിവെച്ചാലുള്ള ഭാരത്തിന് സമാനം !! ISS അതിവേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് , വേഗത അറിയണോ ! ഒരു മണിക്കൂറിൽ 27,724 കിലോമീറ്റർ ദൂരം ,അതായത് ഒരാൾക്ക് ഒരു ദിവസം കൊണ്ട് ചന്ദ്രനിൽ പോയി തിരിച്ചു വരാൻ കഴിയുന്നത്ര വേഗതയിലാണ് ഇതിൻറെ സഞ്ചാരമ...

🌎ഭൂമി ചുറ്റി നടന്നു വരാൻ എത്ര സമയം വേണം ?🌏

📍📍നമുക്ക് ഭൂമി ചുറ്റി വരാൻ പാകത്തിന് കര മാർഗം ഇല്ല. ഇത് ഒരു ചിന്തയ്ക്കു വേണ്ടി മാത്രം ആണ് പറയുന്നത്. ഒരു സാധാരണ മനുഷ്യൻ ദിവസവും ഏതാണ്ട് 4  കിലോമീറ്റർ വീതം നിത്യജീവിതത്തിൽ നടക്കുന്നുണ്ടാവും എന്നാണു കണക്കു.  ആ ദൂരം നമ്മൾ നേരെ നടന്നാലോ.. എത്ര ദിവസം എടുക്കും ഭൂമി ചുറ്റി വരാൻ എന്ന് നോക്കാം. ഭൂമിയുടെ ചുറ്റളവ് കണക്കു കൂട്ടാൻ എളുപ്പത്തിനു  ഏതാണ്ട് 40,000 കിലോമീറ്റർ എന്ന് എടുക്കാം. ( കൃത്യമായി പറഞ്ഞാൽ 40,075 കിലോമീറ്റർ )   4  കിലോമീറ്റർ ദിവസവും നടന്നാൽ നാം 10,000 ദിവസം എടുക്കും ഭൂമി ചുറ്റി വരാൻ = 27.5 വർഷം. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ ജീവിച്ചിരിക്കുന്ന 80  വയസ്സുള്ള ആളുകൾ ചുരുങ്ങിയത് 3 തവണ എങ്കിലും ഭൂമിയെ ചുറ്റിവരാൻ തക്ക ദൂരം നടന്നിട്ടുണ്ടാവും. പണ്ടുകാലത്ത് ഇന്നത്തെപ്പോലെ വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതു കാരണം അവർ വളരെ ദൂരം കൂടുതൽ നടന്നിട്ടുണ്ടാവും😲 ✍️Baijuraj

🚀ആപേക്ഷികതയിലെ സ്പീഡും, ചില കണക്കുകളും..

📍📍ഏതൊരു വസ്തുവിനും അതിന്റെ നിശ്ചലാവസ്ഥയിലും ചലനാവസ്ഥയിലും തുല്യ നീളമാണെന്ന്‌ നാം കരുതുന്നു. എന്നാൽ ഒരു വസ്തുവിന്റെ പ്രവേഗം (speed) കൂടിക്കൂടി ഏകദേശം പ്രകാശത്തിന്റെ പ്രവേഗത്തിനടുത്തെത്തുമ്പോൾ അതിന്റെ നീളം വളരെയധികം കുറയുന്നു, സമയം സ്ലോ ആവുന്നു, മാസ്സ് കൂടുന്നു  എന്ന് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം തെളിയിക്കുന്നു. ഈ പ്രതിഭാസം സാധാരണ ഒരു കാർ ഓടുമ്പോഴൂം സംഭവിക്കുന്നുണ്ട്‌, പക്ഷേ കാറിന്റെ പരമാവധി വേഗത പ്രകാശ വേഗതയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെക്കുറവാണെന്നതിനാൽ കാറിനുണ്ടാകുന്ന നീളവ്യത്യാസം വളരെ ചെറുതാണ്‌ അതുകൊണ്ട്‌ നാമതറിയുന്നില്ലെന്ന്‌ മാത്രം🙁 നമ്മുടെ കൈയ്യിൽ ഒരു ഹൈ സ്പീഡ്  റോക്കറ്റ് ഉണ്ടെന്നു കരുതുക. അതിന്റെ നീളം 5  മീറ്റർ, മാസ്സ് 5 ടൺ എന്നും കരുതുക. 📍 പ്രകാശത്തിന്റെ പകുതി വേഗത്തിൽ ആ  റോക്കറ്റ്  സഞ്ചരിച്ചാൽ..ഭൂമിയിലെ 1  മണിക്കൂർ ആ  റോക്കറ്റിൽ  52 മിനിറ്റു മാത്രമേ ഉണ്ടാവൂ.  റോക്കറ്റിന്റെ നീളം 4 .33 മീറ്റർ ആയി ചുരുങ്ങും. മാസ്സ് 5 .77 ടൺ ആയി കൂടുകയും ചെയ്യുന്നു. 📍പ്രകാശത്തിന്റെ 90 %  വേഗത്തിൽ ( സെക്കന്റിൽ 2.7 ലക്ഷം  കിലോമീ...

💥ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും ?

📍ലോകത്തിന്റെ അവസാനം എന്ന് പറയുന്നതിന് ഒരു നിർവചനം ഇല്ല. പക്ഷെ ബിഗ്ബാങ് വഴി ഉണ്ടായി എന്ന് കരുതുന്ന ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും എന്നതിന് ചില കണക്കുകൂട്ടലുകൾ ശാസ്ത്രകാരന്മാർക്ക് ഉണ്ട്. പ്രധാനമായും 3  രീതികൾ ആണ് അവർ മുന്നോട്ടുവെക്കുന്നത്. 1 ) The Big Crunch: മഹാവിസ്ഫോടനം ആയ ബിഗ് ബാങ്ങിന്റെ നേരെ വിപരീതം ആണ് ബിഗ് ക്രഞ്ച്.👍 നമ്മൾ മുകളിലേക്ക് ഒരു കല്ല് എറിഞ്ഞാൽ എന്താ സംഭവിക്കുക. സമയം പോകുന്തോറും കല്ലിന്റെ വേഗത കുറഞ്ഞുവരും. പിന്നെ ഒന്ന് നിന്നിട്ട് സാവകാശം മെല്ലെ താഴേക്കു വരും. പിന്നീട് വേഗത കൂടി കൂടി അത് ഭൂമിയിൽ പതിക്കും. അതുപോലെ.. ബിഗ് ബാങിലൂടെ വികസിക്കുന്ന പ്രപഞ്ചത്തിന്റെ വികാസം കുറഞ്ഞു ഒരിക്കൽ അവസാനിക്കും. പിന്നെ സാവകാശം ഗ്രാവിറ്റിയിൽ എല്ലാം ആകർഷിച്ചു വീണ്ടും ബിഗ്‌ബാങ് ഉണ്ടായ ഇടത്തേക്കുതന്നെ ചുരുങ്ങി  ഒരു പോയിന്റിൽ അവസാനിക്കും എന്ന നിഗമനം ആണ് ബിഗ് ക്രഞ്ച്.👍 2 ) The Big Rip: ഇപ്പോഴുള്ള പ്രപഞ്ച വികാസം ഒരിക്കലും അവസാനിക്കാതെ വികസിച്ചു വികസിച്ചു.. ആദ്യം ആകാശഗംഗ കൂട്ടങ്ങളും, പിന്നെ ആകാശ ഗംഗയും, പിന്നെ നക്ഷത്രങ്ങളും, ഗ്രഹങ്ങളും, അവസാനം ആറ്റവും, അതിലെ കണികകളും വരെ ...

അർദ്ധ ചന്ദ്രനേക്കാൾ എത്ര മടങ്ങ്??

🌎ഒരു കുഞ്ഞു ചോദ്യം 😊 നമ്മളെല്ലാവരും ഒത്തിരി നോക്കി നിന്നിട്ടുള്ളതാണല്ലോ ചന്ദ്രനെ...🌔 പൂർണചന്ദ്ര ദിവസം ചന്ദ്രനു തിളക്കം കൂടുതലായിരിക്കും. അർദ്ധ ചന്ദ്രനേക്കാൾ എത്ര മടങ്ങ് തെളിച്ചം ഉണ്ടാവും പൂർണചന്ദ്രനു ??🌕 📍📍 1) 2X 2) 4X 3) 8X 4) 8X നും കൂടുതൽ ( X എന്ന് കാണുന്നത് മടങ്ങു എന്ന് വായിക്കുക ) . ഉത്തരം ഒന്ന് ആലോചിച്ചു നോക്കുക. എന്നിട്ട് മാത്രം ബാക്കി വായിക്കുക. . . . ഉത്തരം : 4) 8X നും കൂടുതൽ !😲 . ശരിക്കു പറഞ്ഞാൽ അർദ്ധ ചന്ദ്രനേക്കാൾ 11 ഇരട്ടി തെളിച്ചമുള്ളതാണു പൂർണചന്ദ്രൻ ! കാരണം ചന്ദ്രന്റെ മണ്ണിന്റെ പ്രത്യേകത ആണു. പ്രകാശം മണ്ണിൽ വീഴുന്ന ദിശയിലേക്കു കൂടുതൽ പ്രകാശം പ്രതിഫലിക്കുന്നു. Retro-reflectivity ധാരാളം ഉള്ള മണ്ണാണ് ചന്ദ്രനിലേതു. പൂർണചന്ദ്ര ദിവസം സൂര്യപ്രകാശം ഭൂമിയുടെ പിന്നിൽ നിന്നും നമ്മൾ നോക്കുന്ന ദിശയിൽ ചന്ദ്രനിൽ വീഴുകയും അത് അതുപോലെതന്നെ ഭൂമിയുടെ ദിശയിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. 95% വലിപ്പമുള്ള ചന്ദ്രനു പൂർണ ചന്ദ്രന്റെ പകുതി തിളക്കമേ ഉണ്ടാവൂ !👍 ✍️Baijuraj

⚡ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ?

⚡ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം ?🤔 📍📍ആദ്യമേ പറയട്ടെ... ഇടിമിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിനേക്കാൾ നൂറു മടങ്ങു സുരക്ഷിതമാണ് മൊബൈൽ ഫോൺ👍 മൊബൈൽ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല. പക്ഷെ മൊബൈൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കരുത് എന്നുമാത്രം. എന്നുവച്ചാൽ.. ഫോൺ കറൻറ്റ് ലൈനുമായി ബന്ധിച്ചിരിക്കരുത് എന്ന്👍 നമ്മുടെ നാട്ടിൽ ഇലക്ട്രിക്ക് ലൈനും, ഫോൺ കേബിളും.. ( ഇലക്ട്രിക്ക് / ടെലഫോൺ) പോസ്റ്റുകളിലായി നൂറുകണക്കിന് കിലോമീറ്റർ തുറസായ സ്ഥലങ്ങളിലൂടെ വ്യാപിച്ചു കിടക്കുകയാണ്. ആ ലൈനിൽ എവിടെയെങ്കിലും മിന്നൽ ഏറ്റാൽ അതുവഴി ബന്ധിച്ചിരിക്കുന്നു ഉപകരണങ്ങളിൽ കൂടിയ വോൾട്ടേജ് / കറന്റ് എത്തുകയും വീടുകളിൽ വെദ്യുത ലൈനിനു അടുത്തു നിൽക്കുന്നവർക്ക് വൈദ്യുതാഖാതം ഏൽക്കുകയും, ഉപകരണങ്ങൾ നശിക്കുകയും ചെയ്യാം. അതുകൊണ്ടാണ് മിന്നൽ ഉള്ളപ്പോൾ ടിവിയും, ലാൻഡ് ടെലഫോണും മറ്റും വാൾ സോക്കറ്റില്നിന്നും കേബിൾ ഊരി ഇടണം എന്ന് പറയുന്നത്👍 📍ഇടിമിന്നൽ എന്ന് പറയുന്നത് മേഘങ്ങളിൽ രൂപപ്പെടുന്ന ഉയർന്ന വോൾട്ടേജിലുള്ള വൈദ്യതി പ്രവാഹം ആണ്. ആ വൈദ്യതിക...

🌎ബിൽഡിങ്ങുകൾ ഭൂമിയുടെ ഭാരം കൂട്ടുമോ ?

🌎 നമ്മൾ ബിൽഡിങ്ങുകൾ പണിയുമ്പോൾ ഭൂമിയുടെ ഭാരം കൂടുകയല്ലേ ? "എന്ന് കുറെ ആളുകൾ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്.. 📍📍ഒരിക്കലും ഇല്ല. ഭൂമിയിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നാം ബിൽഡിങ് പണിയുന്നത്. അതുകൊണ്ട് ഭാരം ഒരിക്കലും കൂടുന്നില്ല. കുറയുന്നതും ഇല്ല. പക്ഷെ ഒരു പ്രത്യേക ഭാഗത്തു ഭാരം കൂടുന്നുണ്ട്. അതെ സമയം മറ്റു ഭാഗത്തു ഭാരം കുറയുന്നു 👍 നമ്മയുടെ ബില്ഡിങ്ങിന്റെ ഭാരം ഭൂമിയെ അല്ലെങ്കിൽ ഭൂമിയുടെ കറക്കത്തെ കാര്യമായി ബാധിക്കില്ല. പക്ഷെ വലിയ അണക്കെട്ടുകളിൽ ധാരാളം വെള്ളം താങ്ങി നിൽക്കുമ്പോൾ അത് ഭൂമിയുടെ കറക്കത്തെ ചെറിയതോതിൽ ബാധിക്കും 👍ചെറിയ തോതിൽ എന്ന് പറഞ്ഞാൽ.. ഒരു വർഷംകൊണ്ട് ഭൂമിയുടെ കറക്കം സെക്കന്റിന്റെ 5 ലക്ഷ്ത്തിലൊന്നു സ്ലോ ആവും. അത്രയേ ഉള്ളൂ. 📍ഭൂമിയിൽ പുതിയ ജീവികൾ ഉണ്ടാവുന്നതുകൊണ്ടോ, പുതിയ ബിൽഡിങ് പണിയുന്നതുകൊണ്ടോ ഭൂമിയുടെ ഭാരം കൂടുകയോ, കുറയുകയോ ചെയ്യുന്നില്ല. എന്നാൽ മറ്റു ചില കാരണങ്ങൾകൊണ്ട് ഭൂമിയുടെ ഭാരം വിത്യാസപ്പെടുന്നുണ്ട് ! . 📍40,000 ടൺ പൊടിപടലങ്ങൾ സ്പേസിൽ നിന്നും ഓരോ വർഷവും ഭൂമിയിൽ പതിക്കുന്നു ! 📍സൂര്യനിൽ നിന്നും ലഭിക്കുന്ന ഊർജ്ജം മൂലം 160 ടൺ ഭാരം കൂടുന്നു ! 📍ഭൂമിക...

ഹിഗ്ഗ്സ് ബോസോൺ

🙋‍♂രാജു: എന്താണ് മാഷെ ഹിഗ്ഗ്സ് ബോസോൺ ? മാഷ്: ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ആറ്റം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. നമ്മളും, കസേരയും, ഫോണും, വെള്ളവും, വായുവും എല്ലാം.. ശരി അല്ലെ... രാജു: അതെ.. ആറ്റം വളരെ ചെറുതാണെന്ന് പഠിച്ചിട്ടുണ്ട്. മാഷ്: അതെ.. ആറ്റം വളരെ ചെറുതാണ്. നമ്മൾ വിചാരിക്കുന്നതിനേക്കാൾ വളരെ വളരെ ചെറുത്. ഈ ആറ്റം അതിനേക്കാൾ ചെറിയ വസ്തുക്കൾകൊണ്ട് നിർമിച്ചിരിക്കുന്നു. അടിസ്ഥാന കണികകൾ ( Elementary Particles ) എന്ന് നാം അതിനെ വിളിക്കും. അവയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ വസ്തുക്കൾ. അവകൊണ്ടാണ് ആറ്റം നിർമിച്ചിരിക്കുന്നത്. ലത: ആണോ.. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. ഈ ആറ്റം എന്തുകൊണ്ടാ ഉണ്ടാക്കിയിരിക്കുന്നതു എന്ന് 😲 മാഷ്: നമ്മളിതുവരെ 38 തരം അടിസ്ഥാന കണികകളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒരു ഒന്നാണ് ഹിഗ്ഗ്സ് ബോസോൺ. രാജു: അപ്പോൾ അടിസ്ഥാന കണികകൾ ആണ് ഏറ്റവും ചെറിയ വസ്തുക്കൾ. അതിൽ ഒന്നാണ് ഹിഗ്ഗ്സ് ബോസോൺ. മാഷ്: അതെ. ഈ  ഹിഗ്ഗ്സ് ബോസോൺ ആണ് വസ്തുക്കൾക്ക് മാസ്സ് ഉണ്ടാക്കുന്നത്. പ്രോട്ടോണുകളും, ന്യൂട്രോണുകളും അടങ്ങിയ ന്യൂക്ലിയസ്സിനാലും, അതിനു ചുറ്റും ഉള്ള ഇലട്രോൺ ഇലക്ട...

💥" ഉൽക്ക വീണു ലോകം അവസാനിക്കുവാൻ പോകുന്നു !!

ഡിസംബർ മാസം ആവുമ്പോൾ എല്ലാ വർഷവും ഉണ്ടാവുന്ന വാർത്ത ആണിത്. ഭീമാകാരമായ ഉൽക്ക വീണു ഭൂമി നശിക്കുവാൻ പോകുന്നു എന്ന്.  ഇത് ശരിയാണോ ?🤔 📍📍ഭൂമിക്ക് ഭീഷണി ആവാൻ സാധ്യതയുള്ള ഉൽക്കയുടെ  പാതകളാണു ഇത്. ഭൂമിക്ക് വളരെ അടുത്തുകൂടെ പോകുന്ന 140  മീറ്ററിന് മുകളിൽ വലിപ്പമുള്ള 1400 ഓളം ഉൽക്കകൾ ഇതിൽ ഉണ്ട്. എന്നാൽ അടുത്ത 100  വർഷത്തിൽ ഇവയിൽ ഒന്നുപോലും ഭൂമിയിൽ പതിക്കില്ല എന്നാണ് ഇവയുടെ പാത കാണിക്കുന്നത്👍 ഉൽക്കയുടെ വലിപ്പവും, സ്ഥാനവും, ചലന പാതയും, കമ്പ്യൂട്ടർ മോഡൽ  ഉണ്ടാക്കി അതെല്ലാം എപ്പോൾ എവിടെ എത്തും എന്ന് നമുക്ക് മനസ്സിലാക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ നമുക്ക് നൂറുകണക്കിന് വർഷം  കഴിഞ്ഞുള്ള കൂട്ടിയിടി പോലും കൃത്യമായി കണ്ടുപിടിക്കാം. നാസ ആണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്👍 15 കോടി വർഷങ്ങൾക്കു മുന്നേ ദിനോസറുകൾ എല്ലാം ചത്തൊടുങ്ങിയത് ഇതുപോലുള്ള ഉൽക്കാ പതനത്തെതുടർന്നു ആയിരുന്നു😲 2013 ഫിബ്രുവരി 15 നു റഷ്യയിലെ ചേലയബിൻസ്‌കിൽ വീണ ഉൽക്കയ്‌ക്ക്‌ ഏതാണ്ട് 20 മീറ്റർ മാത്രമാണ് വലിപ്പം ഉണ്ടായിരുന്നത്. സെക്കന്റിൽ ഏതാണ്ട് 19 കിലോമീറ്റർ വേഗത്തിൽ ആയിരുന്നു ഈ ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തില...

🌟ധ്രുവ നക്ഷത്രവും, കുറച്ചു രസകരമായ കാര്യങ്ങളും.⭐

🌟എപ്പോൾ നോക്കിയാലും സ്ഥാനം മാറാതെ ഒരിടത്തായി കാണുന്ന നക്ഷത്രമാണ് ധ്രുവ നക്ഷത്രം അല്ലെങ്കിൽ Polaris ! പകൽ ശക്തമായ സൂര്യപ്രകാശം ഉള്ളതിനാൽ നക്ഷത്രങ്ങളുടെ മങ്ങിയ പ്രകാശം കാണുവാൻ സാധിക്കില്ല എങ്കിലും ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം ഇനി കുറെ നാൾ അവിടെത്തന്നെ ആയിരിക്കും. ഭൂമിയുടെ സാങ്കൽപ്പീക അച്ചുതണ്ടിന്റെ ഏതാണ്ട് ഒരേ ദിശയിൽ ആയതുകൊണ്ടാണ് ധ്രുവനക്ഷത്രം സ്ഥാനം മാറാതെ അവിടെത്തന്നെയായി കാണുന്നത്. സ്ഥാനം മാറാത്തതിനാൽ പണ്ടുകാലം മുതലേ ഇതിനെ ദിശ കണ്ടുപിടിക്കുവാനായി ഉപയോഗിക്കുന്നു. ഭൂമിയുടെ സ്വയം ഭ്രമണംമൂലം ഉത്തരധ്രുവത്തിലെ മറ്റു നക്ഷത്രങ്ങൾ (സപ്തർഷികളും മറ്റും) ധ്രുവനക്ഷത്രത്തെ ചിത്രത്തിൽ കൊടുത്തിരിക്കുന്നതുപോലെ ചുറ്റിസഞ്ചരിക്കുന്നതായി കാണപ്പെടും. ഒരു ദിവസം കൊണ്ടുള്ള സ്വയം തിരിയലും, ഒരു വർഷം കൊണ്ടുള്ള സൂര്യനെ ഭ്രമണം ചെയ്യലും കൂടാതെ 26000 വർഷം കൊണ്ടുള്ള പുരസ്സരണം എന്നൊരു തിരിയലും  ഭൂമിക്കുണ്ട്. ഈ പുരസ്സരണം കാരണം നൂറുകണക്കിന് വർഷം കഴിയുമ്പോൾ ഭൂമിയുടെ അച്ചുതണ്ട് ഇപ്പോഴത്തെ ധ്രുവനക്ഷത്രത്തിൽനിന്നു അകന്നു പോവും. 🌟ധ്രുവനക്ഷത്രം ആയി നാം ഇപ്പോൾ കാണുന്നത് യഥാർത്ഥത്തിൽ 3 നക്ഷത്രങ്ങളുടെ ഒരു കൂട്ടത്ത...

ലോസ് ഏഞ്ചൽസിലെ പവർ കട്ട് 👻

🌚1990  ഇൽ ലോസ് ഏഞ്ചൽസ് സിറ്റിയിൽ അസ്വാഭാവികമായി പവർകട്ട് ഉണ്ടായപ്പോൾ പലരും ചിത്രത്തിലെപ്പോലെ ആകാശത്തു നക്ഷത്രക്കൂട്ടങ്ങളെ കണ്ട് പേടിച്ചു പോലീസിനെ വിളിച്ചു !! കാരണം.. അവർ ആദ്യമായാണ് ഇതുപോലെ ഇത്രയധികം നക്ഷത്രങ്ങളെ കാണുന്നത്😊 📍📍ലോസ് ഏഞ്ചൽസിലെ വാർത്ത സത്യമാണോ എന്നൊന്നും അറിയില്ല. എന്നാലും.. പണ്ട്.. കറന്റൊന്നും വരുന്നതിനു മുന്നേ ആകാശത്തു നിറയെ നക്ഷത്രങ്ങളെ കാണുമായിരുന്നു. ആകാശത്തു പാൽ കോരി ഒഴിച്ചപോലെ ആകാശഗംഗയും കാണുമായിരുന്നു. ആറായിരം നക്ഷത്രങ്ങളെവരെ അന്ന് കാണുവാൻ സാധിച്ചിരുന്നു. പിന്നീട്.. കറന്റ് വന്നപ്പോൾ രാത്രി ആകാശത്തിനു തെളിച്ചം കുറഞ്ഞു. തെളിച്ചം കുറഞ്ഞു എന്ന് പറഞ്ഞാൽ തെളിഞ്ഞു കാണുന്നു എന്നല്ല, പകരം രാത്രിക്കു ഇരുട്ട് കുറഞ്ഞു എന്നാണ് ഉദ്ദേശിച്ചത്. അതിനാൽ അൽപ്പം പ്രകാശം നിറഞ്ഞ രാത്രി ആകാശത്തു തീരെ മങ്ങിയ നക്ഷത്രങ്ങളെ  കാണുവാൻ വയ്യാതായി. ആയിരം നക്ഷത്രങ്ങളെ പോലും കാണുവാൻ പറ്റാതായി. പിനീട് സ്ട്രീറ്റ്‌ലൈറ്റുകൾ ധാരാളം വന്നപ്പോൾ വീണ്ടും കാണുന്നതിന്റെ എണ്ണം കുറഞ്ഞു. ഇപ്പോൾ എറണാകുളം സിറ്റിയിൽ നിന്ന് നോക്കിയാൽ നൂറു നക്ഷത്രങ്ങളെ മാത്രം കാണാം. ദുബായിൽ നിന്ന് നോക്കിയാൽ രാത്രി ...

തീക്കു നിഴൽ ഉണ്ടാവുമോ ?🤔

🔥തീനാളത്തേക്കാൾ കൂടുതൽ തെളിഞ്ഞ പ്രകാശം ഉപയോഗിച്ചാൽ തീനാളത്തിന്റെ നിഴലും ഉണ്ടാവും. തീ എന്ന് പറയുന്നതു വാതകങ്ങളും, ബാഷ്പങ്ങളും, കൂടാതെ കത്തുന്ന വസ്തുവിന്റെ ചില അവശിഷടങ്ങളും ചേർന്നതാണ്. അതുകൊണ്ടുതന്നെ തീ പ്രകാശത്തെ കാര്യമായി തടയുന്നില്ല. അപ്പോൾ ഒരു ചോദ്യം സ്വാഭാവീകമായി വരും. എന്തുകൊണ്ടു തീയിലൂടെ നമുക്ക് മറുപുറം കാണുവാൻ സാധിക്കുന്നില്ല.. എന്ന് !. സാധാരണ നമ്മൾ വസ്തുക്കളെ കാണുന്നതു ആ വസ്തു അതിൽ വീഴുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുംബോൾ ആണു. എന്നാൽ തീ ക്ക് സ്വയം പ്രകാശം ഉള്ളതുമൂലം തീ " ഒരു വസ്തു " ആണു എന്ന് നമ്മൾ തെറ്റിധരിക്കുന്നു. തീനാളത്തേക്കാൾ തെളിച്ചമുള്ള വസ്തു അതിനു പിന്നിൽ പിടിച്ചാൽ നമുക്ക് തീനാളത്തിലൂടെ അതിനെ കാണുവാൻ സാധിക്കും. ചുരുക്കി പറഞ്ഞാൽ :- തീനാളത്തേക്കാൾ കൂടുതൽ തെളിഞ്ഞ പ്രകാശം ഉപയോഗിച്ചാൽ തീനാളത്തിന്റെ നിഴലും ഉണ്ടാവും. എന്നാൽ സുതാര്യത കൂടുതൽ ആയതുമൂലം അത്ര പെട്ടന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല എന്ന് മാത്രം.👍 ✍️ബൈജു രാജ് 

💧ഭൂമിയിൽ കൂടുതൽ ഉള്ളതു വെള്ളമാണോ?

💧ഭൂമിയിൽ കൂടുതൽ ഉള്ളതു വെള്ളമാണോ അതോ കല്ലും മണ്ണും ഒക്കെ അടങ്ങിയ മറ്റു ഖര പദാർത്ഥങ്ങളോ ??💦 ഭൂമിയിൽ മുക്കാൽ ഭാഗവും ( 71 % ) വെള്ളമാണ് എന്നാണു മിക്ക ആളുകളും പറയുക !. തെറ്റ്.☝ 71% വെള്ളം എന്ന് പറയുന്നതു ഉപരിതലത്തിൽ കാണുന്ന വെള്ളത്തിന്റെ വിസ്തീർണം ( surface area ) മാത്രമാണു. വ്യാപ്തം ( volume ) അല്ല. നമ്മുടെ കടലിന്റെ ഏറ്റവും കൂടിയ ആഴം എന്ന് പറയുന്നതു വെറും 10 കിലോമീറ്റർ ആണു. ഭൂമിയുടെ വ്യാസാർധം ആണെങ്കിൽ 6,371 km ഉം. നമ്മൾ ഭൂമിയിൽ കാണുന്ന വെള്ളം ഒരു കഴുകിയ ആപ്പിളിന്റെ പുറത്തു പറ്റിയിരിക്കുന്ന വെള്ളം കണക്കെ വളരെ കുറച്ചേ ഉള്ളൂ. ഭൂമിയിലെ മൊത്തം വെള്ളത്തിന്റെ 96 ശതമാനവും കടലിൽ ആണ്. ബാക്കി ഉള്ള ശുദ്ധജലം .. അന്തരീക്ഷത്തിലെ ബാഷ്പമായും, ധ്രുവങ്ങളിൽ ഉള്ള ഐസായും, പുഴയിലും, കുളങ്ങളിലുമുള്ള വള്ളമായും പല ഇടങ്ങളിലായാണ് കിടക്കുന്നതു. അതിൽത്തന്നെ മുഴുവനും ശുദ്ധജലം അല്ല. ശുദ്ധജലം വെറും രണ്ടര- രണ്ടേമുക്കാൽ ശതമാനം മാത്രം!😲 ബൈജു രാജ്

🌕പ്ലൂട്ടോയും, പുറത്താക്കലും.🌕

പ്ലൂട്ടോയെ എന്തുകൊണ്ടാണ് ഗ്രഹ പട്ടികയിൽനിന്ന് ഒഴിവാക്കിയത് ? ഇനി പ്ലൂട്ടോയെ തിരിച്ചെടുക്കുമോ ?  ഒറ്റവാക്കിൽ പറഞ്ഞാൽ.. ഇല്ല. ഇനി പ്ലൂട്ടോയെ തിരിച്ചെടുക്കില്ല. 19 ആം നൂറ്റാണ്ട് വരെ  ഭൂമി കഴിഞ്ഞാൽ ആകെ ഉള്ള ആകാശവസ്തുക്കൾ സൂര്യൻ, ചന്ദ്രൻ, വാൽനക്ഷത്രം, കൊള്ളിയാൻ പിന്നെ ഗ്രഹങ്ങളും ആയിരുന്നു. 1801 ഇൽ Ceres നെ കണ്ടുപിടിച്ചപ്പോൾ അതിനെ സ്വാഭാവികമായും ഗ്രഹം ആയി കണക്കാക്കി. കാരണം അതും ശുക്രനെപോലെ, ചൊവ്വയെപോലെ, ശനിയെപോലെ സൂര്യനെ ചുറ്റുന്നുണ്ടായിരുന്നു. അങ്ങനെ 8 ഗ്രഹങ്ങൾ ആയി. അന്നും നെപ്റ്യൂണിനെ കണ്ടെത്തിയിട്ടില്ലായിരുന്നു എന്നോർക്കണം. 1802 ഇൽ Pallas നെ കണ്ടെത്തി. 1807 ഇൽ  Juno വിനേയും Vesta യെയും കണ്ടെത്തി. 1781 ഇൽ യുറാനസ് ഗ്രഹം കണ്ടെത്തിയ വില്യം ഹെർഷെൽ 1802 ഇൽ Pallas നെ കണ്ടെത്തി ഗ്രഹത്തിന്റെ പട്ടികയിൽ ചേർത്തപ്പോൾ പറയുകയുണ്ടായി.. " പുതുതായി കണ്ടെത്തിയ Pallas നെ ഗ്രഹം ആയി കണക്കാക്കരുത്. കാരണം അതിനെ ആ കാലത്തെ ഏറ്റവും വലിയ ടെലസ്‌ക്കോപ്പിലൂടെ പോലും ഒരു കുത്തായി മാത്രമേ കാണുവാൻ കഴിയുന്നുള്ളൂ.  നക്ഷത്രങ്ങൾക്കിടയിലൂടെ പോവുന്ന ഒരു വസ്തു ! അതിനാൽ അതിനെ 'ഒരു നക്ഷത്ത്രത്തെപ്പോല...

🌎സ്പേസിലെ സംസാരം

🌎സ്പേസിൽ രണ്ടുപേരുടെ ഹെല്മെറ്റുകൾ മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്കു  പരസ്പ്പരം സംസാരിക്കാം 😲 . ശബ്ദം സഞ്ചരിക്കാൻ ഒരു മീഡിയം വേണം. അത് വായുവോ, വെള്ളമോ, മറ്റു പദാർതങ്ങളോ ആവാം. 2 തീപ്പെട്ടിക്കൂട്ടുകൾ  എടിത്ത് അതിൽ ഒരു നൂൽ കോർത്തു, പരസ്പ്പരം അകന്നുനിന്നു അതിലൂടെ ഫോൺ കണക്കെ സംസാരിച്ചിട്ടുള്ളത് ചിലർക്കെങ്കിലും ഓർമ  കാണും 😊 നമ്മൾ ആഹാരം കഴിക്കുമ്പോൾ തോന്നുന്ന ശബ്ദവും, നമ്മടെത്തന്നെ സംസാരവും, നമ്മൾ ശ്വസിക്കുന്നത്, എന്തിനു രകതം ഒഴുകുന്ന ശബ്ദം വരെ നമുക്ക് നമ്മുടെ ശരീരത്തിലൂടെ കേൾക്കാം. എന്നാൽ..ഇവിടെ ഭൂമിയിൽ അത്യാവശ്യം ശബ്ദം എപ്പോഴും ഉണ്ടായിരിക്കും. ഒരിക്കലും നിശബ്ദം അല്ല. അതുകൊണ്ടാണ് റെക്കോഡിങ് സ്റ്റുഡിയോകളിൽ പ്രത്യേക സംവിധാനം ഒരുക്കി നിശബ്ദത സൃഷ്ടിക്കുന്നത്. സ്‌പേസിൽ പോയാൽ പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്ന ശബ്ദം ഒഴിച്ച് മിക്കവാറും നിശബ്ദം ആയിരിക്കും. അപ്പോൾ നമുക്ക് നമ്മുടെതന്നെ ഉള്ളിലെ രകതം ഒഴുകുന്ന ശബ്ദം വരെ കേൾക്കാം. അത് പലർക്കും മാനസീക പിരിമുറുക്കം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് സ്‌പേസ് യാത്രികർ കയ്യിൽ കരുതിയിരിക്കുന്ന ഉപകരണം വഴി പാട്ടോ, റേഡിയോയോ മറ...

🌎ബയോളജിക്കൽ ക്‌ളോക്ക്⏰

രാവിലെ ഉറക്കം തെളിയുമ്പോൾ ഞാൻ സമയം നോക്കും. 6 മണി. അല്ലെങ്കിൽ 5:57.😲 . ഉച്ചക്ക് വിശക്കുമ്പോൾ സമയം നോക്കും. 12:35 അല്ലെങ്കിൽ 12:40.😲 . ഇപ്പോൾ ഇതുപോലെ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉറക്കം വരുന്നെന്നു തോന്നിയാൽ സമയം നോക്കും. രാത്രി 10:50 അല്ലെങ്കിൽ 10:55. വേഗം കമ്പ്യൂട്ടർ ഓഫ് ആക്കി കിടക്കും. . ഇതുപോലെ നിങ്ങൾക്കു വാച്ചു നോക്കാതെ കൃത്യമായി സമയാസമയം എന്തെങ്കിലും തോന്നാറുണ്ടോ ?? ഉണ്ടാവും. അതാണ് ബയോളജിക്കൽ ക്‌ളോക്ക്.👍 . എല്ലാ ജീവജാലങ്ങളിലും ഇത് കാണാം. സൂര്യനും, പ്രകാശവും, പീനൽ ഗ്ലാൻഡും ഒക്കെ ആയി ബന്ധപ്പെട്ടാണ് പ്രധാനമായും ഈ ക്‌ളോക്ക് രൂപപ്പെട്ടിരിക്കുന്നത്. സൂര്യൻ അസ്തമിച്ചാൽ പല ചെടികളുടെയും ഇല ഒന്ന് താഴും, പല ജീവികളും കൂട്ടിൽ കയറും. എല്ലാം ഒരു മന്ദഗതിയിൽ ആവും. മനുഷ്യരിലും അത് കാണാം. കൃത്രിമമായി പ്രകാശം നമ്മൾ ഉപയോഗിക്കുന്നു. എന്നാൽപോലും നമ്മുടെ ശരീരത്തിൽ ക്ഷീണം ബാധിക്കുന്നു. ശരീരത്തിന്റെ താപനിലയിൽ പോലും വിത്യാസം സംഭവിക്കുന്നു. ( ചിത്രം ശ്രദ്ധിക്കുക ) പ്രകാശം ഒട്ടും കടക്കാത്ത ഒരു മുറിയിൽ കഴിഞ്ഞാൽപ്പോലും നമ്മൾ സമയാസമയം ഇതെല്ലാം ചെയ്തുകൊണ്ടിരിക്കും. എന്നാൽ കേരളത്തിൽ നിന്നും ഒ...

പ്രകാശവർഷം💥

💥പ്രകാശം ഒരു വർഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരം ആണു " ഒരു പ്രകാശവർഷം ". അപ്പോൾ 1 പ്രകാശവർഷം ദൂരെ നിന്നും ഭൂമി നോക്കിയാൽ 1 വർഷം മുന്നേ നടന്ന സംഭവങ്ങൾ ആവും ലൈവ് ആയി കാണുക. . 📍നമ്മൾ കണ്ണുകൊണ്ട് നേരിട്ട് കാണുന്ന മിക്ക നക്ഷത്രങ്ങളും നൂറും, ഇരുനൂറും, അഞ്ഞൂറും പ്രകാശവർഷം ദൂരെ ഉള്ളത് ആണ്. അപ്പോൾ നാം കാണുന്നത് നൂറും, ഇരുനൂറും, അഞ്ഞൂറും വർഷം പഴയ നക്ഷത്രങ്ങളെ ആണ്. ഇപ്പോളത്തെ നക്ഷത്രത്തെ അല്ല. 1 പ്രകാശവർഷം ദൂരെ നിന്നും ഭൂമി നോക്കിയാൽ 1 വർഷം മുന്നേ നടന്ന സംഭവങ്ങൾ ആവും ലൈവ് ആയി കാണുക. 100  പ്രകാശവർഷം ദൂരെ നിന്നും ഭൂമി നോക്കിയാൽ 100 വർഷം മുന്നേ നടന്ന സംഭവങ്ങൾ ആവും ലൈവ് ആയി കാണുക. 📍 പ്രപഞ്ചത്തിന്റെ ദൂരേക്ക്‌ നോക്കുമ്പോൾ പണ്ടു ഉണ്ടായിരുന്ന പ്രപഞ്ചത്തെ ആണു നമ്മൾ കാണുക. 📍 വളരെ വളരെ മുന്നേ ഉണ്ടായിരുന്ന പ്രപഞ്ചത്തെ കാണുവാൻ ദൂരദർശിനിയിലൂടെ വളരെ വളരെ ദൂരേക്ക്‌ നോക്കിയാൽ മാത്രം മതി. 6.6 കോടി പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്സിയിൽ നിന്ന് ഒരു വലിയ ടെലസ്ക്കോപ്പിലൂടെ എലിയൻസ് നമ്മുടെ ഭൂമി ഇപ്പോൾ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ.. ഭൂമിയിൽ 6.6 കോടി വർഷം മുന്നേ ഉണ്ടായിരുന്ന ദിനോസറിനെയും, അവ നാമാവശേഷ...

🌎എന്താണ് "എസ്ക്കേപ്പ് വെലോസിറ്റി " ?🌏

🌎എന്താണ് "എസ്ക്കേപ്പ് വെലോസിറ്റി " ?🌏 എസ്ക്കേപ്പ് വെലോസിറ്റിയേക്കാൾ കുറഞ്ഞ വേഗത്തിൽ ഒരു വസ്തുവിന് ആകർഷണ വലയത്തിനു പുറത്തു പോകുവാൻ സാധിക്കുമോ ?🤔 . ഭൂമിയോ, ഗ്രഹങ്ങളോ, അല്ലെങ്കിൽ ഗ്രാവിറ്റി ഉള്ള മറ്റേതൊരു വസ്തുവിൽനിന്നോ ദൂരേക്ക് എറിയുന്ന പന്തോ, കല്ലോ, അല്ലെങ്കിൽ റോകറ്റ് പോലെ തുടരെ ഊർജ്ജം ഉപയോഗിക്കാത്ത ഒരു വസ്തുവിനു ആ ഗ്രഹത്തിന്റെ ആകർഷണവലയം വലയം ഭേദിച്ച് പുറത്തു പോവാൻ   ആവശ്യമായ  ഏറ്റവും കുറഞ്ഞ ആദ്യ-വേഗതയാണ് എസ്ക്കേപ്പ് വെലോസിറ്റി. . ഉദാ : നമ്മൾ ഒരു കല്ല്‌ മേലേക്ക് എറിഞ്ഞാൽ ആ കല്ല് കുറച്ചു മുകളിൽ പോയി തിരികെ ഭൂമിയിൽ വന്നു വീഴും. കൂടുതൽ വേഗതയിൽ എറിഞ്ഞാൽ അത് കൂടുതൽ മുകളിൽ പോയി തിരിച്ച് വന്നു ഭൂമിയിൽ വീഴും. എന്നാൽ ഒരു പ്രത്യേക വേഗതയ്ക്ക് മുകളിൽ എറിഞ്ഞാൽ ആ കല്ല്‌ തിരികെ വന്നു ഭൂമിയിൽ പതിക്കില്ല. ആ വേഗതയ്ക്ക് എസ്ക്കേപ്പ് വെലോസിറ്റി എന്ന് പറയും.👍 ഭൂമിയിലെ അന്തരീക്ഷം  കണക്കിലെടുക്കാതെ ഉള്ള കണക്കാണ് ഇത്. അന്തരീക്ഷം ഉള്ളതുകാരണം ഒരു വസ്തുവിനെ സമുദ്രനിരപ്പിൽനിന്നും എസ്കേപ്പ് വെലോസിറ്റിയിൽ എറിഞ്ഞാൽപ്പോലും വായുവിന്റെ പ്രതിരോധം കാരണം വസ്തുവിന്റെ വേഗത പെട്ടന്ന് കുറയുന്നു...

🌎400 കിലോമീറ്റർ ഉയരമുള്ള ബിൽഡിങ്ങിലെ ഗ്രാവിറ്റി..🌏

ബഹിരാകാശനിലയത്തിൽ ഗ്രാവിറ്റി അനുഭവപ്പെടില്ല എന്ന് നമുക്കറിയാം. കാരണം അത് ഭൂമിയെ ഓർബിറ്റ് ചെയ്യുന്നതുകാരണമാണ്. ഓർബിറ്റ് ചെയ്യുന്ന വസ്തുക്കൾക്ക് ഭാരവും ഉണ്ടാവില്ല. കാരണം.. അവ ഫ്രീഫാൾ സ്റ്റേറ്റിൽ ആണ്. ലിഫ്റ്റ് പൊട്ടി നമ്മൾ താഴേയ്ക്ക് വീഴുന്ന അവസ്ഥ. വീണുകൊണ്ടിരിക്കുമ്പോൾ  നമുക്ക് ഭാരമുണ്ടാവില്ല. ആ അവസ്ഥ തന്നെയാണ് ബഹിരാകാശനിലയത്തിലും. എന്നാൽ.. ബഹിരാകാശനിലയം പോകുന്ന 400 കിലോമീറ്റർ ഉയരമുള്ള ഒരു ബിൽഡിങ്ങിന്റെ മുകളിലത്തെ മുറിയിൽ ആണ് നമ്മൾ ഇപ്പോൾ ഉള്ളത് എന്ന് കരുതുക. 📍ചോദ്യം - 1) 100 കിലോ g ഭാരം ഉള്ള എനിക്ക് അവിടെ എത്ര ഭാരം കാണും ? ഉത്തരം: ബഹിരാകാശനിലയത്തിൽ ഭാരം ഇല്ലാത്തതു അത് ഭൂമിയെ ഓർബിറ്റ് ചെയ്യുന്നതുകൊണ്ടാണ്. എന്നാൽ അതെ ഉയരത്തിൽ ഉള്ള കെട്ടിടത്തിന്റെ മുകളിലെ മുറി ഭൂമിയെ ഓർബിറ്റ് ചെയ്യുന്നില്ല. അതിനാൽ അവിടെ വസ്തുക്കൾക്ക് ഭാരം ഉണ്ടായിരിക്കും. എന്നാൽ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ദൂരെ ആയതിനാൽ അൽപ്പം ഗ്രാവിറ്റിയിൽ കുറവുണ്ടാവും. എന്റെ ഭാരം ഭൂമിയിലെ കടൽ നിരപ്പിലുള്ള ഭാരത്തിന്റെ 88 % ഭാരം ആയി കുറയുന്നു എന്ന് മാത്രം. വെറും 12 % ഭാരക്കുറവ് :) അതിനാൽ 100 കിലോ g ഭാരം ഉള്ള എനിക്ക് അവിടെ 88...

സൂര്യഗ്രഹണം

💥സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടു ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചില സംശയങ്ങൾ ഇതാ..💥 1 ) സൂര്യഗ്രഹണം നോക്കിയാൽ എന്തുകൊണ്ടാണ് കണ്ണു പോകും എന്ന് പറയുന്നതു ? . പകൽ നേരിട്ട് സൂര്യനെ നോക്കുവാൻ നമുക്ക് കഴിയില്ല. കാരണം അത്യുഗ്രമായ പ്രകാശത്തിൽ നമുടെ കണ്ണു ചിമ്മിപ്പോകും. ഇനി നേരിട്ട് നോക്കുവാൻ ശ്രമിച്ചാലും നമ്മുടെ കണ്ണിന്റെ കൃഷ്ണമണി ചുരുങ്ങി വെളിച്ചത്തെ അകത്തേക്കു അധികം കടത്തി വിടില്ല. കൃഷ്ണമണി പ്രകാശത്തിന്റെ തീവ്രത കൂടുമ്പോൾ ചുരുങ്ങുകയും, പ്രകാശത്തിന്റെ തീവ്രത കുറയുംബോൾ വലുതാവുകയും ചെയ്യുന്നു. ഇരുട്ടത്ത് പ്രകാശത്തെ കൂടുതൽ കണ്ണിലേക്കു കടത്തി വിടുവാനായാണു കൃഷ്ണമണി വലുതാവുക. ക്രിഷ്ണമണിയും, അതുപോലെ റെറ്റിനയിലെ കോശങ്ങളും ചേർന്ന് ചുരുങ്ങാനും, വലുതാവാനും 5 മുതൽ 10 മിനിറ്റ് വരെ എടുക്കും. നമ്മൾ പകൽ സമയം സിനിമാ തീയേറ്ററിൽ കയറ്റുമ്പോൾ കുറച്ചു നേരം ഒന്നും കാണാതെ തപ്പിത്തടയുന്നതു പലർക്കും അനുഭവമുള്ളതാണല്ലോ. അതുപോലെ പാത്രിരാത്രി നല്ല ഇരുട്ടത്ത് മുറിയിലെ ലൈറ്റ് ഇട്ടാൽ നമുക്ക് തീവ്രമായ പ്രകാശം ഉള്ളതുപോലെ തോന്നുന്നതും ക്രിഷ്ണമണിയുടെ ഈ പ്രവർത്തനം കൊണ്ടാണു. പകൽ പ്രകാശത്തെ കുറയ്ക്കുവനായി നമ്മുടെ കണ്ണിന്റെ മെക...