ലോസ് ഏഞ്ചൽസിലെ പവർ കട്ട് 👻

🌚1990  ഇൽ ലോസ് ഏഞ്ചൽസ് സിറ്റിയിൽ അസ്വാഭാവികമായി പവർകട്ട് ഉണ്ടായപ്പോൾ പലരും ചിത്രത്തിലെപ്പോലെ ആകാശത്തു നക്ഷത്രക്കൂട്ടങ്ങളെ കണ്ട് പേടിച്ചു പോലീസിനെ വിളിച്ചു !!
കാരണം.. അവർ ആദ്യമായാണ് ഇതുപോലെ ഇത്രയധികം നക്ഷത്രങ്ങളെ കാണുന്നത്😊


📍📍ലോസ് ഏഞ്ചൽസിലെ വാർത്ത സത്യമാണോ എന്നൊന്നും അറിയില്ല. എന്നാലും.. പണ്ട്.. കറന്റൊന്നും വരുന്നതിനു മുന്നേ ആകാശത്തു നിറയെ നക്ഷത്രങ്ങളെ കാണുമായിരുന്നു. ആകാശത്തു പാൽ കോരി ഒഴിച്ചപോലെ ആകാശഗംഗയും കാണുമായിരുന്നു. ആറായിരം നക്ഷത്രങ്ങളെവരെ അന്ന് കാണുവാൻ സാധിച്ചിരുന്നു.

പിന്നീട്.. കറന്റ് വന്നപ്പോൾ രാത്രി ആകാശത്തിനു തെളിച്ചം കുറഞ്ഞു.
തെളിച്ചം കുറഞ്ഞു എന്ന് പറഞ്ഞാൽ തെളിഞ്ഞു കാണുന്നു എന്നല്ല, പകരം രാത്രിക്കു ഇരുട്ട് കുറഞ്ഞു എന്നാണ് ഉദ്ദേശിച്ചത്. അതിനാൽ അൽപ്പം പ്രകാശം നിറഞ്ഞ രാത്രി ആകാശത്തു തീരെ മങ്ങിയ നക്ഷത്രങ്ങളെ  കാണുവാൻ വയ്യാതായി. ആയിരം നക്ഷത്രങ്ങളെ പോലും കാണുവാൻ പറ്റാതായി.
പിനീട് സ്ട്രീറ്റ്‌ലൈറ്റുകൾ ധാരാളം വന്നപ്പോൾ വീണ്ടും കാണുന്നതിന്റെ എണ്ണം കുറഞ്ഞു. ഇപ്പോൾ എറണാകുളം സിറ്റിയിൽ നിന്ന് നോക്കിയാൽ നൂറു നക്ഷത്രങ്ങളെ മാത്രം കാണാം. ദുബായിൽ നിന്ന് നോക്കിയാൽ രാത്രി ആകാശത്തു 10 നക്ഷത്രങ്ങളെ തികച്ചു കാണില്ല !😲

എന്നാൽ ഇവിടെ ദുബായിൽ ഒരു ദിവസം രാത്രി കറന്റ് പോയി എന്ന് കരുതുക. അപ്പോൾ സ്ട്രീറ്റ് ലൈറ്റുകളോ വീടുകളുടെ പുറമെ ലൈറ്റുകളോ ഇല്ല എന്ന് കരുതുക. അപ്പോൾ നമുക്ക് ആകാശം നിറയെ നക്ഷത്രങ്ങളെ കാണാം.. ലോസ് ഏഞ്ചൽസ് സിറ്റിയിൽ കണ്ടതുപോലെ😊

പലപ്പോഴും ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട്.. എന്താണ് ഇപ്പോൾ നക്ഷത്രങ്ങൾ കുറഞ്ഞുവരുന്നു എന്ന് 🤔

അപ്പോൾ ഞാൻ പറയും.. പട്ടണങ്ങളിൽ.. പൊടിപടലവും, പ്രകാശവും മൂലം ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം കാരണം സാധാരണ വിരലിലെണ്ണാവുന്ന നക്ഷത്രങ്ങളെ മാത്രമേ കാണുവാൻ സാധിക്കൂ. എന്നാൽ ഗ്രാമപ്രദേശത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങളെ നമുക്ക് കാണാം. ഇടുക്കി, കൊടൈക്കനാൽ, വാഗമൺ അല്ലെങ്കിൽ ഏതെങ്കിലും ആൾതാമസം തീരെ കുറഞ്ഞു പൂർണമായും ഇരുട്ടുള്ള ഇടങ്ങളിൽ നിന്ന് നോക്കിയാൽ ആകാശത്തു ആയിരക്കണക്കിന് നക്ഷത്രണങ്ങളെ കാണാം. പാൽ ഒഴുകുന്നതുപോലെ നമ്മുടെ ഗാലക്സിയെയും കാണാം 👍

✍️ബൈജു രാജ് 

Comments