Posts

Showing posts with the label ആരോഗ്യം

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ(മറവിരോഗം) സാധ്യത നാല് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം. ദ ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ. പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ രോഗിക്ക് ചിന്ത, വൈജ്ഞാനിക പ്രവര്‍ത്തനം, ഓര്‍മ്മ എന്നിവ നഷ്ടപ്പെടുന്നു. 📚📚📚📚

ഉറക്കം

സ്ഥിരമായി ഉറക്കം ഒഴിച്ചാൽ അത് തലച്ചോറിനെ ബാധിക്കും. നമ്മുടെ ചിന്തകളും, പ്രവർത്തികളും എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. നമ്മൾ ദിവസവും ഒരുപാട് കാര്യങ്ങൾ കാണുകയും, കേൾക്കുകയും, ചിന്തിക്കുകയും, പടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ശരീരത്തിന് ശരിയായ വിശ്രമം അഥവാ ഉറക്കം ലഭിക്കുന്ന സമയത്താണ് തലച്ചോർ നിങ്ങൾക്ക് ആവശ്യം ഉള്ളതും ഇല്ലാത്തതുമൊക്കെ തരം തിരിച്ച് വെക്കുന്നത്.  കൂടാതെ നിങ്ങൾ ദിവസം മുഴുവൻ ചെയ്യുന്ന കാര്യത്തിൻറ്റെ ഫലമായി ഒരുപാട് വിഷ രാസ വസ്തുക്കൾ ഉണ്ടാകാറുണ്ട്. അതെല്ലാം വൃത്തിയാക്കി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കി അടുത്ത ദിവസത്തേക്ക് തയ്യാറെടുക്കാൻ തലച്ചോർ സഹായിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ തലച്ചോറിന് ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും നല്ലത് പോലെ ചെയ്യാൻ കഴിയില്ല. സ്ഥിരമായി ഉറക്കമില്ലായ്‌മ മാനസിക കഴിവുകളെയും വൈകാരികാവസ്ഥയെയും നല്ല രീതിയിൽ ബാധിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ അക്രമാസക്തരാകാൻ സാധ്യതയുണ്ട്. രാത്രി ഉറങ്ങാതിരിക്കുമ്പോൾ പകല്‍ നേരങ്ങളില്‍ നിങ്ങൾ അലസരായിരിക്കും. ഇത് ശാരീരിക പ്രവര്‍ത്തികളില്‍ നിന്ന് നിങ്ങളെ തടയുന്നു. അതിനാൽ ഉറക്കമില്ലായ്മ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്...

വായ് പുണ്ണ് ചെറിയ രോഗമല്ല; വരുംമുമ്പ് പ്രതിരോധിക്കാം

        പഴങ്കഥകളിലും പഴൊഞ്ചൊല്ലുകളിലും ഹാസ്യ രൂപേണ വര്‍ണ്ണിച്ചു കേട്ടിട്ടുള്ള ഒരസുഖമാണ് ‘വായ് പുണ്ണ്’. ഇത്ര നിസ്സാരമായ ഒരസുഖം മനുഷ്യന്റെ ശരീരത്തില്‍ വരാനുണ്ടോ എന്ന് കരുതുന്നവരുണ്ട്. മാനസിക പിരിമുറുക്കം മുതല്‍ മാരക രോഗങ്ങള്‍ വരെ വായ് പുണ്ണിന് കാരണമാണ് എന്നറിയുമ്പോഴാണ് വായ് പുണ്ണെന്ന ഭീകരന്റെ ‘റീച്ച്’ എത്രത്തോളം ആണെന്ന് മനസ്സിലാവുക. സ്ഥിരമായി വായ്പുണ്ണുണ്ടാകുന്നവര്‍ മാനസികമായി പോലും തകര്‍ന്നു പോകാറുണ്ട്! വട്ടത്തിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള, സാധാരണ കവിള്‍, ചുണ്ടുകള്‍, നാക്ക് എന്നിവിടങ്ങളില്‍ ഉണ്ടാകാറുള്ള വൃണങ്ങളെയാണ് വായ്പുണ്ണ് എന്ന് പറയുന്നത്. ഒന്നില്‍ കൂടുതല്‍ എണ്ണം ഉണ്ടായി അവ കൂടി ചേര്‍ന്ന് വലിയൊരെണ്ണം ആയി മാറുന്ന തരം പുണ്ണുകളും ഉണ്ട്. ചുവപ്പ്, മഞ്ഞ, വെള്ള, തുടങ്ങി വിവിധ നിറങ്ങളിലും അവ കാണപ്പെടുന്നു. വായ് പുണ്ണുകള്‍ പലപ്പോഴും ഹെര്‍പെറ്റിക് വൃണങ്ങളുമായി തെറ്റിധരിക്കപ്പെടാറുണ്ട്. ജലദോഷം, പനി തുടങ്ങിയ ബുദ്ധിമുട്ടുകളോടൊപ്പം ചുണ്ടുകളുടെ ചുറ്റും അല്ലെങ്കില്‍ അരികുകളിലോ അണ്ണാക്കിലോ സാധാരണ കാണുന്ന വൃണങ്ങളാണ് ഹെര്‍പറ്റിക് വൃണങ്ങള്‍. സാധാരണ വായ് പുണ്ണുകളില്‍ നിന്ന് വ്യത...

ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും കുളിക്കുക, ശുദ്ധവായു ശ്വസിക്കാന്‍ അവസരമുണ്ടാക്കുക, രാത്രി ഉറക്കമിളച്ചിരിക്കരുത്. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്, അതിനാല്‍  ഇവ നല്ലപോലെ കഴുകി ഉപയോഗിക്കുക. (മഞ്ഞള്‍, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തിയ വെള്ളത്തില്‍ കുറച്ചു നേരം ഇട്ടുവച്ച് ഉപയോഗിക്കാം) പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം മൈക്രോവേവില്‍ വച്ചു ചൂടാക്കി കഴിയ്ക്കുന്നത് ഗര്‍ഭണികള്‍ ഒഴിവാക്കണം. ടിന്നിലടങ്ങിയിരിക്കുന്ന പാനീയങ്ങളും ഭക്ഷണങ്ങളും ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. വയറ്റിലോ, തൊണ്ടയിലോ എരിച്ചിലുണ്ടെങ്കില്‍ മുളക്, കുരുമുളക്, മസാല എന്നിവയുടെ ഉപയോഗം  കുറയ്ക്കുക. മിക്കവാറും പെര്‍ഫ്യൂമുകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍  അവയുടെ ഉപയോഗത്തില്‍ നിയന്ത്രണം നല്ലതാണ്. ഗര്‍ഭിണികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത്  ജനിക്കാനിരിക്കുന്ന കുഞ്ഞിന്  സ്വഭാവ വൈകല്യമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണം അത്യാവശ്യമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ മാനസികവും, ശാരീരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഗര്‍ഭിണികള...

സൂര്യാഘാത ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ..

    ശരീരോഷ്മാവ് 104 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ഉയരുക, ചർമം വരണ്ടുപോവുക, ശ്വസനപ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കം, തലവേദന, മസിൽപിടിത്തം, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗലക്ഷണം, ബോധക്ഷയം, ഓക്കാനം, കുറഞ്ഞ-കൂടിയ നാടീമിടിപ്പ്, അസാധാരണമായ വിയർപ്പ്, മന്ദത, മൂത്രം കടുത്ത മഞ്ഞനിറമാവുക, വയറിളക്കം, ചർമ്മം ചുവന്നുതടിക്കുക, പൊള്ളലേൽക്കുക. *പ്രതിരോധ മാർഗങ്ങൾ..* കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക, കഫീൻ ഒഴിവാക്കുക, സൺഗ്ലാസുകൾ, കുട എന്നിവ ഉപയോഗിക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. സൂര്യാഘാതമേറ്റാൽ രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക. ചൂട് കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക, കാലുകൾ ഉയർത്തിവയ്ക്കുക, വെള്ളത്തിൽ നനച്ച തുണി ദേഹത്ത് ഇടുക, വെള്ളം, ദ്രവരൂപത്തിലുള്ള ആഹാരങ്ങൾ നൽകുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. ▪▪▪▪▪▪▪▪▪ *ഇന്നത്തെ റെസിപ്പി...*       എന്തൊരു ചുടാ..പണ്ടൊക്കെ നമ്മുടെ കാരണവന്മാർ ചുടുകാലം  വന്നാൽ  ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കുമായിരുന്നു... കുടതലും ഭക്ഷണ രീതികളിൽ... നമ്മുടെ വീട്ടിൽ...