പ്രഭാതഭക്ഷണം
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ(മറവിരോഗം) സാധ്യത നാല് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം. ദ ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ. പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ രോഗിക്ക് ചിന്ത, വൈജ്ഞാനിക പ്രവര്‍ത്തനം, ഓര്‍മ്മ എന്നിവ നഷ്ടപ്പെടുന്നു.
📚📚📚📚
Comments
Post a Comment