Posts

Showing posts with the label മുസ്‌ലിം പണ്ഡിതർ

ഷിറിയ അലിക്കുഞ്ഞി മുസ്ലിയാർ

മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് താജുശരീഅ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍. 1965 ലാണ് ഉസ്താദ് സമസ്തയിലെത്തുന്നത്. രൂപീകരണത്തിന്റെ കാലഘട്ടം മുതല്‍ ജില്ലയില്‍ പ്രചാരം നേടിയ സമസ്ത മുശാവറ അംഗമായിരുന്ന കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് അലിക്കുഞ്ഞി ഉസ്താദ് സമസ്തയില്‍ എത്തുന്നത്. പ്രായം കുറഞ്ഞ മുശാവറ അംഗമായിരുന്നു. അലിക്കുഞ്ഞി ഉസ്താദിനെ കൂടാതെ കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാര്‍ മാത്രമാണ് അന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് മുശാവറയില്‍ ഉണ്ടായിരുന്നത്. ചുരുക്കത്തില്‍ 56 വര്‍ഷത്തെ മുശാവറ അംഗമെന്ന ഖ്യാതിയും ഉസ്താദിനുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അവിഭക്ക സമസ്ത കണ്ണൂര്‍ ജില്ലാ ഘടകം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നപ്പോള്‍ അതിനെ കുറിച്ച് പഠിക്കാനും നോമിനേറ്റ് അംഗങ്ങളായ 40 പേരുടെ വിവരങ്ങള്‍ തയ്യാറാക്കി നല്‍കാനും ചുമതലപ്പെടുത്തിയത് ആലിക്കുഞ്ഞി ഉസ്താദിനെയും ഇബ്‌നു ഖുതുബി എന്നറിയപ്പെട്ടിരുന്ന സി.എച്ച്. അബ്ദുറഹ്‌മാന്‍ മുസ്ലിയാരെയുമാണ്. 1989 ല്‍ സമസ്തയില്‍ ഉണ്ടായ ...

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

ജന്മദിനം : 22-03-1937 ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്ന് വിളിക്കുന്നു. കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി, മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു. *ജീവിത രേഖ* കുട്ടിക്കാലം കോഴിക്കോട് ജില്ലയിലെ താമരശേരിക്കടുത്തുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാന്തപുരം എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1937 മാർച്ച് 22 നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്‌ലിയാർ ജനിച്ചത്‌. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള...