സൂര്യാഘാത ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ..




    ശരീരോഷ്മാവ് 104 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ ഉയരുക, ചർമം വരണ്ടുപോവുക, ശ്വസനപ്രക്രിയ സാവധാനമാവുക, മാനസിക പിരിമുറുക്കം, തലവേദന, മസിൽപിടിത്തം, കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗലക്ഷണം, ബോധക്ഷയം, ഓക്കാനം, കുറഞ്ഞ-കൂടിയ നാടീമിടിപ്പ്, അസാധാരണമായ വിയർപ്പ്, മന്ദത, മൂത്രം കടുത്ത മഞ്ഞനിറമാവുക, വയറിളക്കം, ചർമ്മം ചുവന്നുതടിക്കുക, പൊള്ളലേൽക്കുക.

*പ്രതിരോധ മാർഗങ്ങൾ..*
കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക, കഫീൻ ഒഴിവാക്കുക, സൺഗ്ലാസുകൾ, കുട എന്നിവ ഉപയോഗിക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക. സൂര്യാഘാതമേറ്റാൽ രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക. ചൂട് കുറയ്ക്കാൻ ഫാൻ ഉപയോഗിക്കുക, കാലുകൾ ഉയർത്തിവയ്ക്കുക, വെള്ളത്തിൽ നനച്ച തുണി ദേഹത്ത് ഇടുക, വെള്ളം, ദ്രവരൂപത്തിലുള്ള ആഹാരങ്ങൾ നൽകുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.
▪▪▪▪▪▪▪▪▪
*ഇന്നത്തെ റെസിപ്പി...*
      എന്തൊരു ചുടാ..പണ്ടൊക്കെ നമ്മുടെ കാരണവന്മാർ ചുടുകാലം  വന്നാൽ  ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കുമായിരുന്നു...
കുടതലും ഭക്ഷണ രീതികളിൽ...
നമ്മുടെ വീട്ടിൽ     തന്നെയുണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച അവർ എല്ലാം പ്രതിരോധിച്ചിരുന്നു..
*അന്ന് നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടുന്ന ഒന്നായിരുന്നു കുവ്വ*..കേട്ടിട്ടുണ്ടോ..നിങ്ങൾ..
 ഇപ്പോൾ എല്ല കടകളിലും സൂപ്പർ  മാർകെട്ടുകളിലുംഒക്കെ കിട്ടും...

ശരീരത്തിലെ ചൂടിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ലതാണു കുവാപൊടി കൊണ്ടുണ്ടാക്കുന്ന കുറു ക്ക്.... ഞാൻ  ഇന്ന് കുവ്വ കുറുക്കിയത്തിന്റെ റെസിപി  പറയാം എളുപ്പമാണ്..ഇത്രയു എഴുതിയത് ഇതിനെ കുറിച്ച അറിയാത്തവർ ഉണ്ടെങ്കിൽ അവർക്കുമുപയോഗപ്പെടുമല്ലോ എന്നോർത്താണ്..ഇത് നിങ്ങളും  ട്രൈ ചെയ്യണം...
*************************
3 ഗ്ലാസ് പാലിൽ ഒരു ഏലക്കയും 2 ടീസ്‌പുണ് ഉണക്കമുന്തിരിയും 3 ടീസ്‌പുണ് കുവ്വ പൊടിയും 3ടീസ്‌പുണ് പഞ്ചസാരയും ചേർത്ത നന്നായി  ഇളക്കുക...കുറുകി വരുമ്പോൾ 1 ടീസ്‌പുണ് നെയ്യ് ചേർത്ത തണുപ്പിച്ച ഉപയോഗിക്കാം...പാലിൽ പഞ്ചസാരയും കുവാപൊടിയും മാത്രമായും കുറു ക്കാം...
*റെസിപ്പി തെയ്യാറാക്കിയത്‌:Sheeba Sageer*
▪▪▪▪▪▪▪▪▪
💜🌿💜🌿💜🌿💜🌿💜

Comments