ഉറക്കം
സ്ഥിരമായി ഉറക്കം ഒഴിച്ചാൽ അത് തലച്ചോറിനെ ബാധിക്കും. നമ്മുടെ ചിന്തകളും, പ്രവർത്തികളും എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. നമ്മൾ ദിവസവും ഒരുപാട് കാര്യങ്ങൾ കാണുകയും, കേൾക്കുകയും, ചിന്തിക്കുകയും, പടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
ശരീരത്തിന് ശരിയായ വിശ്രമം അഥവാ ഉറക്കം ലഭിക്കുന്ന സമയത്താണ് തലച്ചോർ നിങ്ങൾക്ക് ആവശ്യം ഉള്ളതും ഇല്ലാത്തതുമൊക്കെ തരം തിരിച്ച് വെക്കുന്നത്.
കൂടാതെ നിങ്ങൾ ദിവസം മുഴുവൻ ചെയ്യുന്ന കാര്യത്തിൻറ്റെ ഫലമായി ഒരുപാട് വിഷ രാസ വസ്തുക്കൾ ഉണ്ടാകാറുണ്ട്. അതെല്ലാം വൃത്തിയാക്കി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കി അടുത്ത ദിവസത്തേക്ക് തയ്യാറെടുക്കാൻ തലച്ചോർ സഹായിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ തലച്ചോറിന് ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും നല്ലത് പോലെ ചെയ്യാൻ കഴിയില്ല.
സ്ഥിരമായി ഉറക്കമില്ലായ്‌മ മാനസിക കഴിവുകളെയും വൈകാരികാവസ്ഥയെയും നല്ല രീതിയിൽ ബാധിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ അക്രമാസക്തരാകാൻ സാധ്യതയുണ്ട്.
രാത്രി ഉറങ്ങാതിരിക്കുമ്പോൾ പകല്‍ നേരങ്ങളില്‍ നിങ്ങൾ അലസരായിരിക്കും. ഇത് ശാരീരിക പ്രവര്‍ത്തികളില്‍ നിന്ന് നിങ്ങളെ തടയുന്നു. അതിനാൽ ഉറക്കമില്ലായ്മ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.
🌹🌹🌹🌹🌹
Comments
Post a Comment