ഹിഗ്ഗ്സ് ബോസോൺ
🙋♂രാജു: എന്താണ് മാഷെ ഹിഗ്ഗ്സ് ബോസോൺ ?
മാഷ്: ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ആറ്റം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. നമ്മളും, കസേരയും, ഫോണും, വെള്ളവും, വായുവും എല്ലാം.. ശരി അല്ലെ...
രാജു: അതെ.. ആറ്റം വളരെ ചെറുതാണെന്ന് പഠിച്ചിട്ടുണ്ട്.
മാഷ്: അതെ.. ആറ്റം വളരെ ചെറുതാണ്. നമ്മൾ വിചാരിക്കുന്നതിനേക്കാൾ വളരെ വളരെ ചെറുത്.
ഈ ആറ്റം അതിനേക്കാൾ ചെറിയ വസ്തുക്കൾകൊണ്ട് നിർമിച്ചിരിക്കുന്നു. അടിസ്ഥാന കണികകൾ ( Elementary Particles ) എന്ന് നാം അതിനെ വിളിക്കും. അവയാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ വസ്തുക്കൾ. അവകൊണ്ടാണ് ആറ്റം നിർമിച്ചിരിക്കുന്നത്.
ലത: ആണോ.. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.. ഈ ആറ്റം എന്തുകൊണ്ടാ ഉണ്ടാക്കിയിരിക്കുന്നതു എന്ന് 😲
മാഷ്: നമ്മളിതുവരെ 38 തരം അടിസ്ഥാന കണികകളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒരു ഒന്നാണ് ഹിഗ്ഗ്സ് ബോസോൺ.
രാജു: അപ്പോൾ അടിസ്ഥാന കണികകൾ ആണ് ഏറ്റവും ചെറിയ വസ്തുക്കൾ. അതിൽ ഒന്നാണ് ഹിഗ്ഗ്സ് ബോസോൺ.
മാഷ്: അതെ.
ഈ ഹിഗ്ഗ്സ് ബോസോൺ ആണ് വസ്തുക്കൾക്ക് മാസ്സ് ഉണ്ടാക്കുന്നത്.
പ്രോട്ടോണുകളും, ന്യൂട്രോണുകളും അടങ്ങിയ ന്യൂക്ലിയസ്സിനാലും, അതിനു ചുറ്റും ഉള്ള ഇലട്രോൺ ഇലക്ട്രോൺ മേഘങ്ങളാലും ചുറ്റപ്പെട്ടാണ് ആറ്റം ഉണ്ടായിരിക്കുന്നത്. പ്രോട്ടോണുകളും, ന്യൂട്രോണുകളും അടിസ്ഥാന കണികകൾഅല്ല.. പക്ഷെ അവ ഓരോന്നും 3 അടിസ്ഥാന കണികകൾ ആയ Quarks കൊണ്ട് നിർമിച്ചിരിക്കുന്നവ ആണ്. ആറ്റത്തിന്റെ മാസ്സ് പ്രധാനമായും പ്രോട്ടോണിന്റെയും, ന്യൂട്രോണിന്റെയും ആണ്. അതിനാൽ ഇലക്ട്രോണിന്റെ മാസ്സ് നമുക്ക് കണക്കിലെടുക്കേണ്ട ആവശ്യം ഇല്ല. എന്നാൽ പ്രോട്ടോണിനും, ന്യൂട്രോണിനും മാസ്സ് കിട്ടുന്നത് ക്വാർക്സിൽ നിന്നാണ്.
( ചിത്രം നോക്കുക )
മാഷ്: നോക്കൂ.. പ്രോട്ടോണും, ന്യൂട്രോണും 3 ക്വാർക്കുകളാൽ ആണ് നിർമിച്ചിരിക്കുന്നത്.
ക്വാർക്കുകൾക്കു മാസ്സ് കിട്ടുന്നത് അവ ഹിഗ്ഗ്സ് ഫീൾഡിലൂടെ ചലിക്കുന്നതിനാലാണ്.
രാജു: എന്താണ് ഹിഗ്ഗ്സ് ഫീൽഡ് ?
മാഷ്: 38 തരം അടിസ്ഥാന കണികകൾ ഉണ്ടെന്നു ഞാൻ ആദ്യം പറഞ്ഞിരുന്നു. അവ ഓരോന്നിനും കൂടെ അവയുടെ ഫീൽഡ് എന്നൊരു പ്രതേക മേഖല ഉണ്ടാവും.
രാജു: മനസിലായില്ല.
മാഷ്: രാജുമോൻ വയലിൻ കണ്ടിട്ടില്ലേ ?
രാജു: വയലിനിൽ ഞാൻ സ്‌കൂളിൽ ഫസ്റ്റാ 😊
മാഷ്: മിടുക്കനാണല്ലോ..
വയലിന്റെ 4 സ്ട്രിങ്ങുകൾ 4 വിത്യസ്ത ഫീൽഡുകൾ ആണെന്ന് കരുതുക. സ്റ്ററിങ്ങിൽ ഒന്നും ചെയ്യുന്നില്ലെങ്കിൽ ആ ഫീൽഡുകൾ വിശ്രമത്തിൽ ആയിരിക്കും. എന്നാൽ സ്റ്ററിങ്ങിൽ ഒന്ന് മുട്ടിയാൽ അത് വൈബിറ്റേറ്റ് ചെയ്യുന്നു. ആ വൈബ്രെഷൻ എന്നത് അതിന്റെ ഫീൽഡിൽ ഉള്ള ഒരു കണം പോലെ ആണ്. ക്വാർക്സ് ഫീൽഡിൽ ഉണ്ടാവുന്ന വൈബ്രെഷനുകളെ ആണ് നാം ക്വാർക്കുകൾ എന്ന് വിളിക്കുന്നത്. ഇത് എല്ലാ അടിസ്ഥാന കാര്യങ്ങൾക്കും ബാധകമാണ്.
ലത: അപ്പോൾ ഇലക്ട്രോൺ ഫീൽഡിൽ ഉള്ള വൈബ്രെഷൻ ആണ് ഇലക്ട്രോൺ. അല്ലെ മാഷേ ?
മാഷ്: അതെ.
രാജു: പക്ഷെ എങ്ങനെയാണ് അതിനു മാസ്സ് ഉണ്ടാവുന്നത് ?
മാഷ്: ഹിഗ്ഗ്സ് ബോസോൺ ഫീൽഡിൽ ഉണ്ടാവുന്ന വൈബ്രെഷൻ ആണ് ഹിഗ്ഗ്സ് ബോസോൺ. ഈ ഫീൽഡാണ് ക്വാർക്കുകൾക്കു മാസ്സ് നൽകുന്നത്. ഫീൽഡിന്റെ വിത്യാസത്തിനനുസരിച്ചു മാസും വ്യത്യസ്തം ആയിരിക്കും. ഗ്ലാസ് കുപ്പിക്ക് കൂടുതൽ ഭാരവും, പ്ലാസ്റ്റിക്ക് കുപ്പിക്ക് കുറച്ചു ഭാരവും നൽകുന്നതുപോലെ.
രാജു: മനസിലായില്ല.
മാഷ്: രാജുവിന് നീന്തുവാൻ അറിയാമോ ?
രാജു: യെസ്
മാഷ്: വെള്ളത്തിൽ വേഗത്തിൽ നീന്താൻ ശ്രമിച്ചാൽ ബുദ്ധിമുട്ടാണ്. കാരണം വെള്ളം നമ്മുടെ ചലനത്തെ തടയുന്നു.
രാജു: ശരിയാണ്.
മാഷ്: അതുപോലെയാണ് ഹിഗ്ഗ്സ് ഫീൽഡ്. വെള്ളത്തിനടിയിലൂടെ നീന്തുന്ന നമ്മളെപ്പോലെ ആണ് ഹിഗ്ഗ്സ് ഫീൽഡിൽ വൈബ്രെറ്റ് ചെയ്യുന്ന ഹിഗ്ഗ്സ് ബോസോൺ. വെള്ളത്തിന് കട്ടി കൂടുതലാന്നെകിൽ അതിലൂടെ നീങ്ങുവാൻ കൂടുതൽ ബുദ്ധിമുട്ടാണ്. അതാണ് നമുക്ക് മാസ്സ് ആയി അനുഭവപ്പെടുന്നത്.
രാജു: കുറച്ചു മനസിലായപോലെ 😊
മാഷ്: കൊള്ളാം. എന്നാലും ഞാനൊന്ന് ചുരുക്കി പറയാം.
എല്ലാ വസ്തുക്കളും ആറ്റത്താൽ ഉണ്ടാക്കപ്പെട്ടതാണ്. ആറ്റം അടിസ്ഥാന കണികകൾ കൊണ്ടും. ആറ്റത്തിന്റെ മാസ്സ് പ്രധാനമായും പ്രോട്ടോണിന്റെയും, ന്യൂട്രോണിന്റെയും മാസ്സ് ചേർന്നതാണ്. അവ രണ്ടും അടിസ്ഥാന കണികകൾ ആയ ക്വാർക്സ് കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ്. ഹിഗ്ഗ്സ് ഫീൽഡ് കാരണമാണ് ക്വാർക്സിന് മാസ്സ് ലഭിക്കുന്നത്. കട്ടി കൂടിയ വെള്ളത്തിലൂടെ നീന്താൻ ശ്രമിക്കുന്ന നീന്തൽക്കാരെപ്പോലെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഹിഗ്ഗ്സ് ഫീൽഡിൽ വൈബ്രെറ്റ് ചെയുന്ന ഹിഗ്ഗ്സ് ബോസോണിനു. അതാണ് മാസ്സ് ആയി അനുഭവപ്പെടുന്നത്.👍
✍️Baiju Raj
📍ശാസ്ത്രലോകം ഗ്രൂപ്പിൽ ചേരുവാനുള്ള ലിങ്ക് താഴെ
https://chat.whatsapp.com/IcWzd4qioEn8ok0SLnQizW
Comments
Post a Comment