സൂര്യഗ്രഹണം

💥സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടു ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചില സംശയങ്ങൾ ഇതാ..💥

1 ) സൂര്യഗ്രഹണം നോക്കിയാൽ എന്തുകൊണ്ടാണ് കണ്ണു പോകും എന്ന് പറയുന്നതു ?
.
പകൽ നേരിട്ട് സൂര്യനെ നോക്കുവാൻ നമുക്ക് കഴിയില്ല. കാരണം അത്യുഗ്രമായ പ്രകാശത്തിൽ നമുടെ കണ്ണു ചിമ്മിപ്പോകും. ഇനി നേരിട്ട് നോക്കുവാൻ ശ്രമിച്ചാലും നമ്മുടെ കണ്ണിന്റെ കൃഷ്ണമണി ചുരുങ്ങി വെളിച്ചത്തെ അകത്തേക്കു അധികം കടത്തി വിടില്ല. കൃഷ്ണമണി പ്രകാശത്തിന്റെ തീവ്രത കൂടുമ്പോൾ ചുരുങ്ങുകയും, പ്രകാശത്തിന്റെ തീവ്രത കുറയുംബോൾ വലുതാവുകയും ചെയ്യുന്നു. ഇരുട്ടത്ത് പ്രകാശത്തെ കൂടുതൽ കണ്ണിലേക്കു കടത്തി വിടുവാനായാണു കൃഷ്ണമണി വലുതാവുക. ക്രിഷ്ണമണിയും, അതുപോലെ റെറ്റിനയിലെ കോശങ്ങളും ചേർന്ന് ചുരുങ്ങാനും, വലുതാവാനും 5 മുതൽ 10 മിനിറ്റ് വരെ എടുക്കും. നമ്മൾ പകൽ സമയം സിനിമാ തീയേറ്ററിൽ കയറ്റുമ്പോൾ കുറച്ചു നേരം ഒന്നും കാണാതെ തപ്പിത്തടയുന്നതു പലർക്കും അനുഭവമുള്ളതാണല്ലോ. അതുപോലെ പാത്രിരാത്രി നല്ല ഇരുട്ടത്ത് മുറിയിലെ ലൈറ്റ് ഇട്ടാൽ നമുക്ക് തീവ്രമായ പ്രകാശം ഉള്ളതുപോലെ തോന്നുന്നതും ക്രിഷ്ണമണിയുടെ ഈ പ്രവർത്തനം കൊണ്ടാണു.

പകൽ പ്രകാശത്തെ കുറയ്ക്കുവനായി നമ്മുടെ കണ്ണിന്റെ മെക്കാനിസം താനേ ക്രിഷ്ണമണിയെ ചെറുതാക്കുന്നു. എന്നാൽ പൂർണ സൂര്യ ഗ്രഹണ സമയത്ത് ചുറ്റും കുറച്ചു നേരം ഇരുട്ടാവുന്നു. ഇരുട്ടത്ത് കൂടുതൽ പ്രകാശത്തെ കടത്തി വിടാനായി കൃഷ്ണമനിയിലെ Pupil വലുതാവുന്നു. അങ്ങനെ സൂര്യഗ്രഹണത്തിന്റെ ഭംഗി കണ്ണു തുറുപ്പിച്ച് നോക്കി നില്ക്കുമ്പോഴാണ് സൂര്യൻ ചന്ദ്രന്റെ മറ നീക്കി കുറച്ചു ഭാഗം പെട്ടന്ന് പുറത്തു വരിക. ആ ഒരു സെക്കന്റിൽ കണ്ണിൽ വീഴുന്നത് ഏതാനും രശ്മികൾ ആണെങ്കിൽപ്പോലും അതിനു സൂര്യന്റെ യഥാർത്ത തീവ്രത ഉണ്ടായിരിക്കും. ' ഗോളി ഇല്ലാത്ത ഗോൾ പോസ്റ്റിൽ ഗോൾ അടിക്കുന്നപോലെ ' സൂര്യ രശ്മി വിടർന്നിരിക്കുന്ന ക്രിഷ്ണമണിയിലൂടെ കണ്ണിലെ റെറ്റിനയിൽ കൂടുതൽ പതിക്കും. പ്രകാശം വീണ ഭാഗത്തെ കോശങ്ങൾ കരിഞ്ഞു പോകും.
☝സൂര്യ ഗ്രഹണം ഉള്ളപ്പോഴും, ഇല്ലത്തപോഴും സൂര്യ രശ്മിയുടെ തീവ്രത ഒന്നുതന്നെ ആണു. ചതിക്കുഴി എവിടെ എന്ന് ചോദിച്ചാൽ നമ്മുടെ ക്രിഷ്ണമണിയുടെ മെക്കാനിസവും, സൂര്യന്റെ പ്രത്യക്ഷപ്പെടലും.

2 ) എന്തുകൊണ്ടാണ് സൂര്യഗ്രഹണ സമയത്തുമാത്രം മരത്തിനു കീഴിൽ റ പോലെ നിഴൽ കാണുന്നത് ?

മരത്തിന്റെ ഇലകളുടെ ഇടയ്ക്കുകൂടെ നിഴൽ വീഴുമ്പോൾ അവിടെ സൂര്യബിംബം തന്നെയാണ് കാണുക. പിൻഹോൾ ക്യാമറയുടെ തത്വം ആണത്.
ക്യാമറയിൽ അതിലെ ലെന്സിനു പകരം ഒരു ചെറിയ ഹോൾ ഇട്ടാലും നമുക്ക് ഫോട്ടോ എടുക്കാം. അതാണ് പിൻഹോൾ ക്യാമറ. അതേപോലെ ഇലകളുടെ ഇടയ്ക്കുകൂടെയുള്ള കൊച്ചു ഹോളിലൂടെ പ്രകാശം വരുമ്പോൾ മുകളിലുള്ള സൂര്യനെയും, മേഘത്തെയും, പക്ഷികളെയുമൊക്കെ താഴെ കാണാം. അതിൽ ഏറ്റവും തെളിഞ്ഞത് സൂര്യൻ ആയതുകൊണ്ട് നമുക്ക് സൂര്യനെ മാത്രമേ നിഴലുകൾക്കിടയ്ക്കു കാണുവാൻ സാധിക്കുകയുള്ളൂ.
സൂര്യഗ്രഹണ സമയത്തു സൂര്യൻ റ ആകൃതിയിൽ വരുന്നതുകൊണ്ട് താഴെ റ ആകൃതിയിൽ പ്രകാശം കാണും.
സൂര്യ ഗ്രഹണം ഇല്ലാത്തപ്പോൾ അതെ നിഴലുകക്കിടയിൽ റ യ്ക്ക് പകരം O ആകൃതിയിൽ വട്ടത്തിലുള്ള സൂര്യനെ ആവും കാണുക. പക്ഷെ അനമ്മൾ അത് ശ്രദ്ധക്കാറില്ല എന്ന് മാത്രം. ഇനി സൂര്യഗ്രഹണം നടന്ന അതെ സമയത്തു മറ്റൊരു ദിവസം ചെടികൾക്ക് താഴെ നിഴലിന്റെ ഫോട്ടോ എടുക്കുക. അവിടെല്ലാം  O ആകൃതിയിലുള്ള സൂര്യനെ കാണാം.👍

3 ) എന്തുകൊണ്ടാണ് സൂര്യഗ്രഹണ ഫോട്ടോ മൊബൈലിൽ എടുക്കരുതെന്ന് പറയുന്നത് ?
.
പകൽ സമയം സൂര്യന്റെ ഫോട്ടോ മൊബൈലിലോ, ക്യാമറയിലോ എടുത്താൽ അതിന്റെ സെൻസറുകൾ  ചിലപ്പോൾ കെടാവാം. അത് സൂര്യഗ്രഹണം ഉണ്ടെങ്കിലും, ഇല്ലെങ്കിലും കേടാവാൻ സാധ്യത ഉണ്ട്. സൂര്യപ്രകാശം നേരിട്ട് താങ്ങുവാൻ പലപ്പോഴും സെന്സറുകൾക്കു സാധിക്കണം എന്നില്ല.

4 ) സൂര്യഗ്രഹണ സമയത്തു ആകാരം കഴിച്ചുകൂടാ എന്നതിലെ ശാസ്ത്രം എന്താണ് ?
.
അതിൽ ഒരു ശാസ്ത്രവും ഇല്ല.
ചന്ദ്രൻ സൂര്യനെ അൽപ്പനേരം മറയ്ക്കുന്നു എന്നല്ലാതെ സൂര്യഗ്രഹണത്തിനു ഒരു പ്രത്യേകതയും ഇല്ല. ആ സമയത്തു പ്രത്യേക മാരകമായ രശ്മികൾ ഒന്നും ഭൂമിയിൽ പതിക്കുന്നില്ല. സൂര്യ ഗ്രഹണം ഭൂമിയിൽത്തന്നെ മുഴുവനായി ഇല്ല. വെറും 1 % പ്രദേശത്തു മാത്രമേ പൂർണ ഗ്രഹണം കാണുവാൻ സാധിക്കൂ. ബാക്കി 20 -30 % പ്രദേശത്തു ഭാഗീകവും, ബാക്കി 70 -80 % പ്രദേശത്തു ഒരു ഗ്രഹണവും അതെ ദിവസം ഉണ്ടാവുന്നില്ല.

📍ഇത്തവണ പല സംഖടനകളും പായസവും, ആഹാരവും വിതരണം ചെയ്തു ഗ്രഹണ സമയത്തു കഴിക്കുകയുണ്ടായി.

5 ) കേരളത്തിൽ കാണാൻ പറ്റുന്ന അടുത്ത സൂര്യഗ്രഹണം എന്നാണ് ?
.
2031 മെയ് 21 നു ആണ് ഇനി കേരളത്തിൽ ഭാഗീകം അല്ലാത്ത സൂര്യഗ്രഹണം ദൃശ്യമാവുക.
അതും കഴിഞ്ഞ ദിവസത്തെപ്പോലെ വലയ സൂര്യഗ്രഹണം ആണ്. ഉച്ചയ്ക്ക് 1 മണിക്ക്.
എറണാകുളം , ആലപ്പുഴ, പാലാ. ഇടുക്കി വഴിയാണ് ഗ്രഹണ പാത. 👍

  ✍️ബൈജു രാജ്

📍📍താങ്കളുടെ കൂട്ടുകാർക്ക് ശാസ്ത്രലോകം ഗ്രൂപ്പിൽ ചേരുവാനുള്ള ലിങ്ക് 👇

https://chat.whatsapp.com/DJnNyIY9sHCERjxuZUp6Lf

Comments