ഇൻറർനാഷണൽ സ്പേസ് സ്റ്റേഷൻ: ചില കൗതുക വസ്തുതകൾ...


ഏറ്റവും ചിലവേറിയ മനുഷ്യനിർമ്മിത വസ്തുവാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (The International Space Station-ISS) എന്ന ഈ ആകാശത്തെ ഗവേഷണ ശാല(150 ബില്ല്യൻ $) .1998മുതൽ നാസയുടെ നേതൃത്വത്തിൽ 16 രാജ്യങ്ങൾ സഹകരിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത് .1998 നവംബറിൽ‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗമായ സ്വാര്യാ (Zarya Functional Cargo Block) റഷ്യൻ റോക്കറ്റായ പ്രോട്ടോൺ ഭ്രമണപഥത്തിലെത്തിച്ചു.

ഭൂമിക്കുമീതെ ഏകദേശം 400 KM മുകളിലാണ് ISS സ്ഥിതിചെയ്യുന്നത് .ഒരു ഫുട്ബോൾ സ്റ്റേഡിയത്തോളം വലിപ്പമുള്ള (109 മീറ്റർ) ISS ൽ ഏഴു ബെഡ് റൂമിനു തുല്യമായ സ്ഥലം താമസയോഗ്യമാണ്.പരീക്ഷണത്തിനായി മൈക്രോ ഗ്രാവിറ്റി ലാബിനു പുറമേ വിവിധ സയൻസ് ലാബുകൾ,ജിംനേഷ്യം, ബാത്ത്റൂം (2),അടുക്കള തുടങ്ങിയ മുഴുവൻ സൗകര്യങ്ങളോട് കൂടിയതാണ് ഇതിനകം .ഇതിൻറെ മൊത്തം ഭാരം 420,000 Kg യാണത്രേ അതായത് ഏകദേശം 320 കാറുകൾ കൂട്ടിവെച്ചാലുള്ള ഭാരത്തിന് സമാനം !!

ISS അതിവേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് , വേഗത അറിയണോ ! ഒരു മണിക്കൂറിൽ 27,724 കിലോമീറ്റർ ദൂരം ,അതായത് ഒരാൾക്ക് ഒരു ദിവസം കൊണ്ട് ചന്ദ്രനിൽ പോയി തിരിച്ചു വരാൻ കഴിയുന്നത്ര വേഗതയിലാണ് ഇതിൻറെ സഞ്ചാരമെന്നർത്ഥം !!ഭൂമിയെ ഒരു തവണ വലയം വെക്കാൻ ISS നു വേണ്ട സമയം കേവലം ഒന്നര മണിക്കൂർ മാത്രം ,ദിവസേനെ പതിനഞ്ചു തവണ ഇത് ഭൂമിയെ വലയം ചെയ്യുന്നതിനാൽ ISS നുള്ളിൽ താമസിക്കുന്ന ഒരു ശാസ്ത്രജ്ഞനു ഒരു ദിവസത്തിൽ ഓരോ 45 മിനുട്ടിലും പകലും രാത്രിയും മാറിമാറി വരുന്നു !!! ഓരോ 45 മിനുട്ടിലും ഒരു ഉദയവും ഒരു അസ്തമയവും ദർശിക്കാൻ സാധ്യമാകുമെന്ന് ചുരുക്കം !! ഈ വേഗതയേറിയ ചലനത്തിനിടയിൽ ഭൂമിയുടെ വെത്യസ്ഥ ഭാഗത്തായി ചില സമയങ്ങളിൽ ISS നെ നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ സാധ്യമാകുന്നു..

ഭൂമിയിൽ നിന്ന് 52 ഓളം കമ്പ്യൂട്ടറുകൾ ISS നെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു .
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർക്കു പുറമേ വിനോദസഞ്ചാരികളടക്കം
ഇതുവരെ 300 ലേറെ പേർ ISS സന്ദർശിച്ചിട്ടുണ്ട് .ഇതിനു പുറമേ ഫിലിം ചിത്രീകരണവും അവിടെ നടന്നിട്ടുണ്ടത്രേ , 2003 ൽ പുറത്തിറങ്ങിയ Apogee of Fear എന്ന ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രത്തിൻറെ പല ഭാഗങ്ങളും ചിത്രീകരിച്ചത് ISS ലായിരുന്നു .

2001 ൽ പിസ്സ ഹട്ട് ( Pizza Hut) ISS ലേക്ക് ഡെലിവറി നടത്തിയിരുന്നു , സ്പേസിലേക്കുള്ള ഈ പിസ്സ (Pizza )യുടെ ഡെലിവറിക്കുള്ള ചിലവെത്രയെന്നോ
ഒരു മില്ല്യണ്‍ ഡോളർ !!
കത്തിച്ചാൽ ഒരാൾക്ക് 24 മണിക്കൂറോളം ഓക്സിജൻ നൽകാൻ പര്യാപ്തമായ Oxygen Candles (Vika) ഇൻറർ നാഷണൽ സ്പേസ് സ്റ്റേഷനിലുണ്ട് .. Oxygen Candles ന്റെ അകത്ത് ഓക്സിജനല്ല മറിച്ച് സോഡിയം ക്ലോറെറ്റും ,അയേണ്‍ (Fe) പൗഡറുമാണ് ,കത്തിക്കുന്ന സമയത്ത് അതിൽ രാസപ്രവർത്തനം നടക്കുന്നതിന്റെ ഫലമായി ഓക്സിജെൻ പുറത്ത് വിടുകയാണ് ചെയ്യുന്നത് .ഇതിനെ SFOG (solid fuel oxygen generator) എന്നറിയപ്പെടുന്നു ..
കടപ്പാട്

🔛🔛🟡🔴🟢🔵🔛🔛

Comments