Sex ഒരു അപരാധമല്ല

ലൈംഗികത നന്നായി ആസ്വദിക്കുന്ന ദമ്പതിമാരില്‍ പൊതുവെ പിണക്കങ്ങളും മറ്റു പ്രശ്നങ്ങളും വളരെ കുറവായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്‍റെ പല ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരീഷിച്ചതില്‍ നിന്നും അവരോടുള്ള സംസാരത്തില്‍ നിന്നും അങ്ങനെ തോന്നുന്നു. ഒരുപാടു മാനസിക പിരിമുറക്കങ്ങളില്‍ നിന്നും മോചനം സാദ്ധ്യമാക്കുന്നതാണത്.  ഈയിടെ അകന്ന ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടി ഭാര്യയോട് പറഞ്ഞത് വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷമായിട്ടും ഒരിക്കല്‍ പോലും ഓര്‍ഗാസം അനുഭവിച്ചിട്ടില്ല എന്നാണ്.
അവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്...!!

ഒരിക്കല്‍പോലും അവര്‍ സെക്സിനെപറ്റി തുറന്നു സംസാരിച്ചിട്ടുപോലും ഇല്ലത്രേ...
ചിലര്‍ ശരീരം മാത്രം പരസ്പരം പങ്കിടുമ്പോള്‍ ചിലര്‍ ശരീരവും മനസ്സും ഒരുപോലെ അര്‍പ്പിക്കുന്നു. അതാണ് വേണ്ടത്...

ഒരേ കട്ടിലില്‍ രണ്ടു ലോകമായി കഴിയുന്ന എത്രപേര്‍... ഒരു ചേര്‍ത്തുപിടിക്കല്‍ പോലുമില്ലാതെ ഉണ്ടും ഉറങ്ങിയും മാത്രം ജീവിക്കുന്നു ചിലര്‍..നിശ്ശബ്ദമായ ചില നെടുവീര്‍പ്പുകള്‍ മാത്രം. അതിനിടയില്‍ എങ്ങനെയോ ഒന്നോ രണ്ടോ മക്കള്‍.. അവരെ ഓര്‍ത്തു പിരിയാന്‍ കഴിയാതെ ജീവിതകാലം മുഴുവന്‍ ഉരുകിയുരുകിയിങ്ങനെ....

ഒന്നു തുറന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂ പലയിടത്തും. Sex ഒരു അപരാധമൊന്നുമല്ല ആസ്വദിക്കാന്‍ കഴിയുമെങ്കില്‍ അതിനോളം മധുരതരം വേറെന്തുണ്ട് ഈ ഭൂമിയില്‍...

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പിണക്കങ്ങളെല്ലാം ഒരു ചേര്‍ത്തുപിടിക്കലില്‍  അലിഞ്ഞില്ലാതാവട്ടെ അല്ലേ...

ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ