നിയന്ത്രിത രതി
ദാമ്പത്യജീവിതവും രതിബന്ധങ്ങളും കേവലമൊരു വൈകാരിക പ്രശ്നമായല്ല ഒരു വിശുദ്ധ ദൌത്യമായാണ് ഇസ്ലാം കാണുത്. മനുഷ്യനിലും ജന്തുജാലങ്ങളിലുമൊക്കെയുള്ള ഒരു സഹജവാസനയാണ് ലൈംഗികത. അത് നിര്‍വഹിക്കാനും വികാരാസക്തി പൂര്‍ത്തീകരിക്കാനുമായി പ്രകൃതിയില്‍ ത ലൈംഗികാഭിനിവേശം സൃഷ്ടിക്കുകയും രതിക്രീഡക്കുള്ള വഴിയൊരുക്കുകയും ചെയ്തിട്ടുട്.
മനുഷ്യവിഭാഗങ്ങള്‍ പക്ഷേ, ഒരു പ്രകൃതിദത്ത വികാരശമനോപാധിയായി ലൈംഗികബന്ധത്തെ കാണാറില്ല. എല്ലാ സമൂഹങ്ങളിലും ചില നിയമങ്ങളും സമ്പ്രദായങ്ങളും ഈ രംഗത്ത് സ്വീകരിച്ചുവരാറുട്. മതസമൂഹങ്ങള്‍ക്ക് അവയുടേതായ നിലപാടുട്. ചില മതനിരാസ പ്രസ്ഥാനങ്ങളില്‍ വെള്ളംകുടി ലൈംഗികത്വം അനുവദിക്കപ്പെട്ടിട്ടുടെങ്കിലും അവിടെയും ചില നടപ്പുശീലങ്ങള്‍ പിന്തുടരുുട്. എല്ലാ മതില്‍ക്കെട്ടുകളും തകര്‍ക്കണമ്െ മുറവിളി കൂട്ടു യുക്തിവാദി സമൂഹങ്ങളിലും രതിക്ക് വിവാഹം തന്നെയൊണ് സുതാര്യമായ വഴി.
ഇസ്ലാം ലൈംഗികതയെ ഒരു വിശുദ്ധ ദൌത്യമായാണ് പരിചയപ്പെടുത്തിയത്. നിങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. ഇണയുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് ശാന്തി ലഭിക്കാന്‍ വേണ്ടി നിങ്ങള്‍ക്കിടയില്‍ അവന്‍ കരുണയും സ്നേഹവും സ്ഥാപിക്കുകയും ചെയ്തു. (ഖു.ശ) വിധവകളെയും ദാസന്‍മാരില്‍നിന്നും ദാസികളില്‍ നിന്നുമുള്ള സുകൃതരെയും നിങ്ങള്‍ വിവാഹം ചെയ്യുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു അവന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യം നല്‍കും. അല്ലാഹു വിശാലമായി അനുഗ്രഹം നല്‍കുവനും സമഗ്രജ്ഞനുമാണ് (ഖു.ശ) . തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ വിവാഹത്തിലൂടെ മനഃശാന്തിയും സ്നേഹകാരുണ്യങ്ങള്‍ പങ്കിടുന്ന വ്യക്തിബന്ധങ്ങളും സന്താനോല്പാദനവും സ്ത്രീസംരക്ഷണവും വിധവാ സംരക്ഷണവുമെല്ലാമാണ് ലക്ഷ്യമാക്കുന്നെതെന്ന് പഠിപ്പിക്കുന്നു.
🌺🌿🌺🌿🌺🌿🌺🌿🌺🌿