മഹാന്മാർ / മുഹറം 8
🔖 ഇമാം ഖസ്‌ത്ത്വല്ലാനി (റ)
🔹➖➖➖➖♦️➖➖➖➖🔸
ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ചിരുന്ന മഹാനും പ്രപഞ്ച പരിത്യാഗിയും വിനയത്തിനുടമയുമായിരുന്ന വ്യക്തിത്വവും സ്വഹീഹുൽ ബുഖാരിയുടെ നിരവധി വാള്യങ്ങളുള്ള വ്യാഖ്യാനമായ ഇർശാദുസ്സാരി, അൽ മവാഹിബു ല്ലദുന്നിയ്യ, നഫാഇസുൽ അൻഫാസ് തുടങ്ങി അനവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവുമായ ലോക പ്രശസ്ത പണ്ഡിത വര്യർ, ഇമാം ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അഹ്മദുബ്നു മുഹമ്മദിൽ ഖസ്‌ത്ത്വല്ലാനി (റ)
🔖 പതിയാങ്കര ഉസ്താദ് (ന)
🔹➖➖➖➖♦️➖➖➖➖🔸
ആലപ്പുഴ പതിയാങ്കര ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന പണ്ഡിതനും പതിയാങ്കര ഉസ്താദ് എന്ന പേരിൽ അറിയപ്പെടുന്നവരുമായ സൂഫി വര്യർ, കെ.കെ കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാർ (ന) എന്നിവരുടെ ആണ്ടിന്റെ സമയമാണ്.
Comments
Post a Comment