മുഹറം 5 ബാബ ഫരീദ് (റ) ആണ്ട് ദിനം


ഇന്ത്യയിലെ ആത്മീയ ചരിതത്തിലെ    സുവർണ്ണ താരകമാണ് 
ശൈഖ് ബാബ ഫരീദ് [ റ] .

സർവ്വരാലും സ്മരിക്കപ്പെടുന്ന സൂഫി
ചക്രവർത്തി. ബാബാ ഫരീദിന്റെ
ദർശനങ്ങൾ പറയാനും കേൾക്കാ
നും ആവേശമുള്ള ജനതയെയാണ് എ
വിടെ നോക്കിയാലും ദർശിക്കാനാവു
ന്നത്.

സ്നേഹവും , സ്വാന്തനവും പ്രതിപാദി
ക്കുന്നിടത്തെല്ലാം  ബാബാ ഫരീദിന്റെ
ദർശനങ്ങൾ  ഒത്തിരി ഒത്തിരി പറഞ്ഞു
തരുന്നു. 

തീക്ഷ്ണമായ പരീക്ഷണങ്ങൾ ജയിച്ചു
കയറിയ ഇലാഹീ പ്രേമി .........

സയ്യിദുനാ ഉമറു ബ്നുൽ ഖത്താബ് (റ)
ന്റെ പരമ്പരയിലെ 23- മത്തെ പേരക്കു
ട്ടി. ശൈഖ് ജീലാനിയുടെയും അജ്മീർ
ഖാജയുടെയും ആത്മീയ വാത്സല്യം 
നുകർന്ന  പൊന്നുമോൻ.

ശൈഖ് ഖുത്ബുദ്ധീൻ ബക്തിയാർ കാക്കി ( റ ) ന്റെ ഖലീഫ

ശൈഖ് നിസാമുദ്ധീൻ ഔലിയായുടെ 
പ്രിയപ്പെട്ട ഗുരു

സൂഫീ ചരിതത്തിലെ അപൂർവ്വ വ്യക്തിത്വം.

മഹാഗുരു ഖുത്ബുദ്ദീൻ ബക്തിയാർ 
കാക്കി (റ) ബാബാ ഫരീദിനോട് 
പറഞ്ഞു. 

" അനുഗ്രഹങ്ങളെല്ലാം ആ ഒരൊറ്റ
  പഴത്തിലുണ്ടായിരുന്നു. 
  നീ അത് കരഗതമാക്കുകയും ചെയ്തു.

  എന്തായിരുന്നു ആ സംഭവം !

ശൈഖ് ജലാലുദീൻ തബ് രീസി (റ) സഞ്ചാരത്തിലായി, ഇലാഹീ പ്രേമം
ആസ്വദിക്കുന്ന കാലം .............
ഗ്രാമങ്ങൾ തോറും അന്വേഷണം .

" ഇവിടെ ഏതെങ്കിലും പുണ്യപുരുഷനു
ണ്ടോ " ?

ഗ്രാമവാസികൾ പറഞ്ഞു. ഇവിടെ ഒരു ഭ്രാന്തനുണ്ട്. പുണ്യപുരുഷനൊന്നും ഇല്ല.

ആ ഭ്രാന്തനെ തന്നെ കാണാൻ ആഗ്ര
ഹിച്ച തബ് രീസി (റ) യാത്രക്കിടയിൽ
ആരോ നൽകിയ കുറച്ച് മാദള പഴങ്ങളു
മായി  ചെല്ലുകയാണ്. 

ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥ
യിൽ , ഇലാഹീ ചിന്ത മാത്രമായി ജീവി
ക്കുന്ന അവസ്ഥ. ബാബാ ഫരീദ് വിസ
മ്മതിച്ചു. പഴം വാങ്ങിയില്ല . എങ്കിലും 
തബ് രീസി (റ) ഒരു പഴം അവിടെ വെച്ചു
പോയി. പിന്നീട് അത് ഭക്ഷിച്ച ശൈഖ്
ഫരീദിന് പ്രത്യേക ദർശനങ്ങൾ അനുഭ
വിക്കാൻ കഴിഞ്ഞു. ആത്മീയതയുടെ ഉത്തുംഗ സോപാനങ്ങളിലേക്ക്  കൈ
എത്തുന്ന ദൂരം മാത്രമായി.

കുഞ്ഞും നാളിൽ തന്നെ ഉമ്മ ബീവി
ഖർസം ഖാത്തൂൻ (റ) പ്രാർത്ഥനകളും 
ആരാധനകളും പഠിപ്പിച്ചു. പ്രായോഗിക
മായി പരിശീലിപ്പിച്ചു.

ഭക്തിയും , ആരാധനകളുടെ ആത്മീയ
രുചികളും മാതാവിൽ നിന്നും വേണ്ടു
വോളം നുകർന്നു. ബ്രഹ്മജ്ഞാനത്തി
ന്റെ വാതിലുകൾ മാതാവ് ശൈഖ് ബാ
ബ ഫരീദിന് തുറന്നു കൊടുത്തു.

പിന്നീട് മുൽട്ടാനിലേക്ക് വിജ്ഞാന സ
മ്പാദനത്തിനായി പുറപ്പെട്ടു. മൗലാനാ
മിൻഹാജുദ്ദീൻ തിർമിദി (റ)ന്റെ മദ്റസ
യിൽ നിന്നും ഖുർആൻ ഹൃദിസ്ഥമാക്കി.
ദിവസവും ഖുർആൻ മുഴുവനും പാരാ
യണം ചെയ്തു പോന്നു.
ഇവിടെ വെച്ചാണ് അജ്മീർ മുത്തിന്റെ
ഖലീഫ ശൈഖ് ഖുതുബുദ്ദീൻ കാക്കി (റ)
ന്റെ ശിഷ്യനായി ബാബാ ഫരീദ് മാറിയ
ത്.  പിന്നീട് കാക്കി (റ)ന്റ കൂടെ ഡൽഹി
യിലേക്ക് പോയി.

"  ഏ ! ബക്തിയാർ കാക്കി , സ്വർഗ്ഗത്തിലെ 
പുണ്യ മരത്തിൽ മാത്രം കൂടുകെട്ടാൻ സാ
ധ്യതയുള്ള ഒരു പരുന്തിനെയാണ് നിന
ക്ക് കിട്ടിയിട്ടുള്ളത്. ഇവർ ദർവേശുകളു
ടെ സിൽസിലയെ പ്രകാശിപ്പിക്കും "

ശൈഖ് ബാബാ ഫരീദിനെ കണ്ട മാത്ര
യിൽ അജ്മീർ മുത്ത് ഖാജാ തങ്ങളുടെ
വാക്കുകളാണിത്. 

കാക്കി (റ) സുൽത്താൻ ഖാജ തങ്ങളോ
ട് പറഞ്ഞു. " തന്റെ ശിഷ്യനെ അനുഗ്ര
ഹിക്കണം " . ഖാജാ തങ്ങളുടെ അക 
കണ്ണിലെ പ്രകാശമായി ബാബ ഉത്തരോ ത്തരം  വളരാൻ തുടങ്ങി. 

തുന്നിക്കൂട്ടി കെട്ടിയ വസ്ത്രങ്ങളായിരു
ന്നു ശൈഖ് ഫരീദിന്റേത് . വളരെ കുറച്ച്
മാത്രം ഭക്ഷിക്കും . എപ്പോഴും വ്രതം.
തനിക്കു കിട്ടുന്ന ഭക്ഷണം ശിഷ്യന്മാർ
ക്കിടയിൽ വിതരണം ചെയ്യൽ ബാബയു
ടെ പതിവാണ്.

ശൈഖ് ബാബാ ഫരീദിനെ പോലെ ദാരിദ്ര്യം അനുഭവിച്ച  സൂഫിവര്യനുണ്ടായിട്ടുണ്ടോ ?

ചിശ്ത്തിയ സരണിയിലെ ഉന്നതരെ 
പാകപ്പെടുത്തി വളർത്തി വലുതാക്കിയ
മഹാ മുർശിദായിരുന്നു  ശൈഖ് ബാബ
ഫരീദ് (റ) . ഇന്ത്യ ,പാക്ക് , അഫ്ഗാൻ 
ബംഗ്ലാദേശ് തുടങ്ങി ശൈഖ് ബാബ ഫരീദ് (റ)നെ സ്മരിക്കാത്ത സ്ഥലങ്ങളില്ല.

ശൈഖ് ബാബ ഫരീദ് (റ)ന്റ പർണ്ണശാല
പാവങ്ങളുടെ അഭയകേന്ദ്രമായിരുന്നു.
ആരെയും വെറുതെ അയക്കില്ല അവിടെയുള്ള ഭക്ഷണം എന്താണോ 
അത് എല്ലാവർക്കും ഉള്ളതാണ് . ജാതി
മത ഭേദമന്യെ എല്ലാവർക്കും അത് നൽ
കിയിരുന്നു. സന്ദർശകരെല്ലാം ആത്മീ
യ സായൂജ്യത്തിലായി നിർവൃതിയടയു
ന്നു.

സ്നേഹത്തിന്റെ മഹാ കൊട്ടാരമാണ് .

 അവിടെ വാതിലുകൾ അടച്ചിട്ടില്ല .

 അവിടെ വാതിലുകളിൽ മുട്ടേണ്ടതില്ല.

 അവിടേക്ക് പ്രവേശിച്ചോളൂ .

 സ്നേഹസുഗന്ധം നുകർന്നോളൂ .

ഇലാഹീ പ്രേമത്തിന്റെ മഹാരാജ പാഥ
അവിടന്ന് കരഗതമാക്കാൻ കഴിയും .

സൂഫിസത്തിന്റെ പ്രായോഗികത ബാബ
യുടെ പർണ്ണശാലയിൽ നിന്നും വായി
ച്ചെടുക്കാം. ഇസ് ലാമിന്റെ സന്ദേശങ്ങ
ൾ പ്രചരിക്കുന്നതിലും പകർത്തുന്നതി
ലും സൂഫീ പർണ്ണശാലകൾ വഹിച്ച പങ്ക്
സുതരാം വ്യക്തമാണ് . ആയിരക്കണ
ക്കിനാളുകൾ സൂഫികളിലൂടെ ഇസ് ലാം
പുൽകിയത് ചരിത്ര യാഥാർത്ഥ്യമാണ്. 
സൂഫിസം സമ്മാനിക്കുന്നത് ജ്ഞാന
വും ഭക്തിയുമാണ്. 

ബാബ ഫരീദിന്റെ പ്രിയ ശിഷ്യൻ ശൈഖ്
നിസാമുദ്ദീൻ ഔലിയ (റ) ശൈഖ് ഫരീദ്
(റ)നോട് ചോദിച്ചു :

ബാബാ ......:
ഞാനെന്റെ എല്ലാ പoനങ്ങളും ഉപേക്ഷി
ച്ചിട്ടു വേണമോ ധ്യാനത്തിൽ മുഴുകാൻ ?.

ഞാനാരോടും അവരുടെ പഠനം ഒഴിവാ
ക്കാൻ പറയില്ല . രണ്ടും ഒരു പോലെ
കൊണ്ടു പോവുക . 
ഇതായിരുന്നു ശൈഖ് ഫരീദ് (റ)ന്റെ 
ഉപദേശം.

ബാബ തന്റെ ശിഷ്യരോട് പ്രത്യേകമായി 
പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നത്

" റബ്ബേ മൂന്നു കാര്യം ഞാനിതാ 
                                      തേടുന്നു
   സന്തോഷവും കണ്ണീരും
                              പശ്ചാത്താപവും "

എല്ലാം അടങ്ങിയിരിക്കുന്നു ഇതിൽ.

ഹിജ്റ : 664 മുഹറം 5 രാത്രി തന്റെ 
95-മത്തെ വയസ്സിൽ ഇഷാ നിസ്കാരത്തിന്റെ സുജൂദിൽ വെച്ച്
മഹാനായ ബാബ ഫരീദ് (റ) റബ്ബിലേക്ക് 
നീങ്ങി. തന്റെ അടിമ തന്നോട്ട് ഏറ്റവും അടുക്കുന്ന സമയമായ സുജൂദിൽ !

വഫാത്തിന്റെ 775 വർഷങ്ങൾ പിന്നിട്ടു 

تسمي فريد الدين بدر لهندنا 
                       مبلغ اسلام وحامي الشريعة
                                                                         وبلغ لنا اللهم كل مقاصد 
                          بجاه  فريد واعف عن كل زلة

ശൈഖ് ബാബ ഫരീദ് (റ)ന്റ ഹഖ് ജാഹ്
ബറക്കത്തിനാൽ ഈമാനും ഇൽമും 
നേടി വിജയിച്ചവരിൽ ഉൾപ്പെടുത്തി 
റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ!

നമ്മിൽ നിന്നും മരണപ്പെട്ടവർക്ക് നാഥൻ മഗ്ഫിറത്തും , മർഹമത്തും
നൽകി തുണക്കട്ടെ !
ആമീൻ


Comments