മഹാന്മാർ / മുഹറം 6

🪙 ത്വബീബുബ്നു അഫീഫിദ്ദീൻ (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸

ഹിജ്റ പത്താം നൂറ്റാണ്ടിൽ അദനിൽ ജീവിച്ചിരുന്ന മഹാനും വിവിധ വിജ്ഞാന വിഷയങ്ങളിൽ അതി നൈപുണ്യം കരസ്ഥമാക്കിയ വ്യക്തിത്വവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും അനവധി ശിഷ്യഗണങ്ങളുടെ ഗുരുവര്യരുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം ത്വബീബുബ്നു അഫീഫിദ്ദീൻ മഖ്റമത്തുൽ യമനി (റ)

🪙 ഹാഫിള് മോല്യാരുപ്പാപ്പ (ന)
🔹➖➖➖➖➖♦️➖➖➖➖➖🔸
നിസ്വാർത്ഥ പണ്ഡിതനും നീണ്ട കാലം ദർസ് നടത്തി നിരവധി ശിഷ്യരെ വാർത്തെടുത്ത മുദരിസും നിരവധി കറാമത്തുകൾക്ക് ഉടമയും മലപ്പുറം ജില്ലയിലെ തയ്യാലക്കടുത്ത് ഓമച്ചപ്പുഴ ജുമാ മസ്ജിദിന് സമീപം കരിങ്കപ്പാറ ഉസ്താദിനു ചാരെ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ സൂഫി വര്യർ, മോല്യാരുപ്പാപ്പ എന്ന പേരിൽ അറിയപ്പെടുന്ന ഹാഫിള് അബൂബക്കർ മുസ്‌ലിയാർ (ഖ) എന്നിവരുടെ വഫാത്ത് ദിവസമാണ്.

Comments