മഹാന്മാർ / സഫർ 03

📒 ഇമാം ഹാകിം (റ)
📒 അബ്ദുൽ ഖാദിർ ഉസ്താദ് (ന)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശ്വ പ്രസിദ്ധ ഹദീസ് പണ്ഡിതനും അൽ മുസ്തദ്റക്, താരീഖു നൈസാബൂർ, അൽ അർബഊൻ, അൽ ഇക് ലീൽ, അൽ മദ്‌ഖൽ തുടങ്ങി എണ്ണമറ്റ ബൃഹത്തായ ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിച്ച അതുല്യ രചയിതാവും ഇമാം ദാറഖുത്നി (റ), ഇമാം അബൂബകരിൽ ബൈഹഖി (റ), ഇമാം അബുൽ ഖാസിം ഖുശൈരി (റ) തുടങ്ങി നിരവധി പണ്ഡിതരുടെ ഗുരുവര്യരും വൈജ്ഞാനിക മേഖലയിൽ അത്ഭുതം സൃഷ്ടിച്ച പണ്ഡിത കുലപതിയുമായ ഇമാം ഹാകിം (റ)

&

വെളിയങ്കോട് ഖാളിയും സൂഫി വര്യനും പൊന്നാനിക്കടുത്ത് എരമംഗലം ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിതർ, വി. അബ്ദുൽ ഖാദിർ മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്.

അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...

അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ശരീരത്തിൽ الله റാഹത്ത് നൽകട്ടെ, آمين

Comments