മഹാന്മാർ / മുഹറം 26
🍃 വാണിയമ്പലം ഉസ്താദ് (ന)
🔹➖➖➖➖➖️♦️➖️➖➖➖➖🔸
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട്, ജംഇയ്യത്തുൽ മുഅല്ലിമീൻ കേന്ദ്ര കൗണ്സിലർ, വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് തുടങ്ങി പദവികൾ വഹിച്ചിരുന്ന നിസ്വാർത്ഥ സേവകനും വഹാബി- ഖാദിയാനി- തബ്ലീഗ് പുത്തനാശയക്കാരുടെ പേടി സ്വപ്നമായിരുന്ന ആദർശ ധീരരും ഉറുദു- അറബി- ഇംഗ്ലീഷ്- പേർഷ്യൻ ഭാഷകൾ കൈകാര്യം ചെയ്തിരുന്ന ഭാഷ ജ്ഞാനിയുമായ പ്രമുഖ പണ്ഡിത വര്യർ, മലപ്പുറം ജില്ലയിലെ വാണിയമ്പലം പഴയ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ (ന). ഉസ്താദിന്റെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ആഖിബത്ത് الله നന്നാക്കി തരട്ടെ, آمين
Comments
Post a Comment