മഹാന്മാർ / മുഹറം 17

⛵ അബൂ മൻസൂർ ഖയ്യാത്ത് (റ)
⛵ ചെറിയ കോയ തങ്ങൾ (ഖ)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അക്കാല ഘട്ടത്തിലെ വലിയ ഖാരിഉം സൂഫിവര്യനും നിരവധി ശിഷ്യ ഗണങ്ങളുടെ ഗുരുവര്യരും വിശുദ്ധ ഖുർആൻ പാരായണ നിയമങ്ങൾ പ്രതിപാദിക്കുന്ന അൽ മുഹദ്ദബ് ഫിൽ ഖിറാഅത്ത് എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം അബൂ മൻസൂർ അൽ ഖയ്യാത്ത് (റ)
&
കവരത്തി ഖാസിം വലിയുല്ലാഹിയുടെ പേരമകനും കവരത്തി ശൈഖ് പള്ളിയിലെ മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ സയ്യിദ് യൂസുഫ് ചെറിയകോയ തങ്ങൾ (ഖ) എന്നിവരുടെ ആണ്ടിന്റെ സമയമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...


Comments