മഹാന്മാർ / മുഹറം 16
🔘 ഇമാം ഇബ്നു സ്സാഗൂനി (റ)
🔘 ഇമാം ശംസുദ്ദീൻ കിർമാനി (റ)
🔹➖➖➖➖♦️➖➖➖➖🔸
ഹിജ്റ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇഖ്‌നാഅ്, അൽ വാളിഹ്, അത്തഖ്‌ലീസ് തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഇമാം ഇബ്നുൽ ജൗസി (റ), ഇമാം ഇബ്നു അസാക്കിർ (റ) തുടങ്ങി ധാരാളം പണ്ഡിതരുടെ ഗുരുവര്യരും ഹമ്പലി മദ്ഹബിലെ കർമശാസ്ത്ര വിശാരദരും ഹദീസ് പണ്ഡിതനുമായ ഇമാം ഇബ്നു സ്സാഗൂനി (റ)
&
ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഐഹിക കാര്യങ്ങളോടും ഭൗതിക ആഡംബരങ്ങളോടും പൂർണമായി വിരക്തി പ്രകടിപ്പിച്ചു ജീവിച്ചവരും സഹീഹുൽ ബുഖാരിയുടെ പതിനഞ്ചോളം വാല്യങ്ങളുള്ള വ്യാഖ്യാനം അൽ കവാക്കിബു ദ്ദറാരീ എഴുതിയ വിശ്രുത ശാഫിഈ പണ്ഡിതനും ബാഗ്ദാദിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ ഇമാം ശംസുദ്ദീൻ കിർമാനി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം.
Comments
Post a Comment