മഹാന്മാർ / മുഹറം 28
🌀 ഇമാം ശംസുദ്ദീൻ മആലീ (റ)
🌀 ഇമാം ബുർഹാനുദ്ദീൻ മഖ്ദിസി (റ)
🌀 കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന)
🔹➖➖➖➖➖️♦️➖➖➖➖️➖🔸
ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇബ്നു ഹജർ ഹൈത്തമി (റ) ഉൾപ്പെടെ പ്രമുഖരായ ധാരാളം പണ്ഡിതരുടെ ഗുരുവര്യരും ഹദീസ് വിശാരദരുമായ വിശ്രുത പണ്ഡിതർ, ഇമാം ശംസുദ്ദീൻ അബുൽ മആലീ മുഹമ്മദ് ഹബ്തി (റ)
&
ഹിജ്റ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ വിശ്രുത ശാഫിഈ പണ്ഡിത ശ്രേഷ്ഠർ ഇമാം ബുർഹാനുദ്ദീൻ ഇബ്നു അബീശരീഫ് മഖ്ദിസി (റ)
&
ഹിജ്‌റ 1300 ൽ വഫാത്തായ മഹാനും കേരള മുസ്‌ലിം പണ്ഡിതരുടെ പട്ടികയിൽ പ്രമുഖനും മത പ്രചരണ രംഗത്ത് അനല്പപമായ സംഭാവനകളർപ്പിച്ച സൂഫിവര്യനും ആത്മീയ നേതാവുമായിരുന്ന നൂഞ്ഞേരി കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന)
എന്നിവരുടെ വഫാത്ത് ദിവസമാണ് മുഹറം 28. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
അവരുടെ ബറകത്ത് കൊണ്ട് الله നമ്മുടെ ഖൽബിൽ റാഹത്ത് നൽകട്ടെ , آمين
Comments
Post a Comment