മഹാന്മാർ / മുഹറം 23
☀️ഇമാം അബുൽഖൈർ ഖസ്‌വീനി (റ)
☀️ അലയാറ്റിൽ ഉസ്താദ് (ന)
ഹിജ്റ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ശാഫിഈ കർമശാസ്ത്ര വിശാരദരിലെ ഉന്നതരുമായ പണ്ഡിത ലോകത്തെ അത്ഭുത പ്രതിഭ, ഇമാം അബുൽ ഖൈർ അത്ത്വാലഖാനിൽ ഖസ്‌വീനി (റ)
&
മലപ്പുറം ജില്ലയിലെ പകര ദേശത്തെ പ്രധാനിയായ പണ്ഡിത ശ്രേഷ്ടനും പഠനം കഴിഞ്ഞ് കുറ്റിപ്പുറം കാങ്കപ്പുഴക്കടവ് ജുമാമസ്ജിദിൽ മൂന്നര പതിറ്റാണ്ട് കാലം അതി വിപുലമായ ദർസ് നടത്തിയ മഹാനും കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ, ഫലകി മുഹമ്മദ് മുസ്‌ലിയാർ, താനാളൂർ മാഹിൻ കുട്ടി ബാഖവി, ആനക്കര കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ ഉന്നത ശീർഷരായ പണ്ഡിതരുടെ ഗുരുവര്യരുമായ അലയാറ്റിൽ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം...
അവരുടെ ബറകത്ത കൊണ്ട് നമ്മുടെ ആഖിബത്ത് الله നന്നാക്കി തരട്ടെ, آمين
Comments
Post a Comment