Posts

കസ്തൂരിയുടെ ഗന്ധമുള്ള യുവാവ്

മഹാനായ യാഫീഈ (റ) ഒരു യുവാവിനെ പരിചയപെടുത്തുന്നു. കസ്തൂരിയുടെ സുഗന്ധമാണ്  ആ യുവാവിനെ എപ്പോഴും! പള്ളിയിലും മറ്റും വന്നാൽ അയാളിരിക്കുന്ന ഭാഗം മാത്രം നല്ല കസ്തൂരിയുടെ സുഗന്ധം അടിച്ചു വീശും.   യാഫിഈ (റ) അയാളോട് അന്വേഷിച്ചു : "സഹോദരാ... ഇങ്ങനെ കസ്തൂരിയിൽ കുളിച്ചു നടക്കാൻ എത്ര പണമാണ് നിങ്ങൾ ചിലവഴിക്കുന്നത്?  "ഞാൻ ഇതിന് വേണ്ടി ഒന്നും ചിലവാക്കിയിട്ടില്ല. ഒരു സുഗന്ധവും ഉപയോഗിക്കാറുമില്ല". യാഫിഈ (റ) അതിശയത്തോടെ അദ്ദേഹത്തെ നോക്കി. അയാൾ തുടർന്നു: "ഈ സുഗന്ധം എനിക്ക് ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്......" ആ യുവാവ് തന്റെ കഥ പറഞ്ഞു: "ഞാൻ ചെറുപ്പത്തിലേ നല്ല ഭംഗിയുള്ള ആളായിരുന്നു. കച്ചവടക്കാരനായിരുന്ന ഉപ്പയെ എപ്പോഴും ജോലിയിൽ സഹായിക്കും.  ഒരു ദിവസം ഒരു കിഴവി ഞങ്ങളുടെ കടയിൽ വന്നു. "കുറച്ചു സാധനങ്ങളുമായി എന്റെ കൂടെ വരാമോ? വീട്ടിൽ കാണിച്ച് സെലക്ട് ചെയ്യാം, ബാക്കി തിരിച്ചു കൊണ്ടു വരാം" എന്നു പറഞ്ഞപ്പോൾ കച്ചവടം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി ഞാൻ അവരുടെ കൂടെ പോയി. ചെന്നു നോക്കുമ്പോൾ ഒരു വർണക്കൊട്ടാരം! കിഴവി എന്നെ അകത്തേക്കു കൂട്ടികൊണ്ടു പോയി. അകത്തളത്തിലെ ഒരു റൂമിലേക്കാണ് അ...

മനഃസുഖം

ഒരു പ്രമാണിയായിരുന്നു ഏലിയാബ്. പണവും പ്രൗഢിയും വേണ്ടതിലേറെ. ശുശ്രൂഷിക്കുവാന്‍ ദാസവൃന്ദവും. പക്ഷേ, അദ്ദേഹത്തിനല്പംപോലും മനഃസമാധാനമില്ലായിരുന്നു. എങ്ങനെയെങ്കിലും മരിച്ചാല്‍ മതിയെന്നായി ചിന്ത. ഒരിക്കല്‍ ഒരു പുണ്യപുരുഷന്‍ അദ്ദേഹത്തെ കാണുവാനെത്തി. സംസാരത്തിനിടയില്‍, തന്റെ കൈവശമുണ്ടായിരുന്ന ഒരു പച്ചമരുന്ന് ഏലിയാബിനെ അദ്ദേഹം കാണിച്ചു. വിവിധ രോഗങ്ങള്‍ സുഖപ്പെടുത്തുന്ന അദ്ഭുതശക്തിയുള്ള ഒരു മരുന്നായിരുന്നു അത്. പക്ഷേ, ഏലിയാബ് പറഞ്ഞു: ''അത്ഭുതശക്തിയുള്ള ഔഷധംകൊണ്ട് എനിക്കെന്തു പ്രയോജനം? എന്റെ ശരീരത്തിനു നല്ല ആരോഗ്യമുണ്ട്. എന്നാല്‍, എന്റെ ആത്മാവിന്റെ സ്ഥിതി അതല്ല. എന്റെ ആത്മാവിനെ എന്തോ തീരാരോഗം ഗ്രസിച്ചിരിക്കുന്നു. എന്റെ മനസിലാണെങ്കില്‍ എപ്പോഴും അസ്വസ്ഥതകള്‍ മാത്രം. ഞാന്‍ എത്രയുംവേഗം മരിച്ചിരുന്നെങ്കില്‍!'' അപ്പോള്‍ ആ പുണ്യപുരുഷന്‍ പറഞ്ഞു: ''നിങ്ങള്‍ വിഷമിക്കേണ്ട. തീര്‍ച്ചയായും ഈ പച്ചമരുന്ന് നിങ്ങളുടെ ആത്മാവിനു ഗുണംചെയ്യും. അതുപോലെ ഈ മരുന്ന് നിങ്ങളുടെ അസ്വസ്ഥമായ മനസിനു കുളിര്‍മ നല്കുകയും ചെയ്യും.'' ഒരു പച്ചമരുന്ന് എങ്ങനെയാണ് ആത്മാവിനും മനസിനും ഗുണം ചെയ്യുക എന്ന് ഏലിയ...

സോഷ്യല്‍ മീഡിയ എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്?

സോഷ്യല്‍ മീഡിയ എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്? കൗമാരക്കാര്‍ 'യഥാര്‍ത്ഥ ലോകത്തില്‍' വളരെ കുറച്ച് സമയമേ ചിലവഴിക്കുന്നുള്ളുവെന്നും ഓണ്‍ലൈനിലാണ് അവര്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നതെന്നുമുള്ള പരാതികള്‍ നമ്മള്‍ വ്യാപകമായി കേള്‍ക്കുന്നതാണ്. 12നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ നാലില്‍ മൂന്ന് ശതമാനത്തിനും സാമൂഹിക മാധ്യമ വിലാസങ്ങള്‍ ഉണ്ടെന്നും ആഴ്ചയില്‍ ഇവര്‍ ശരാശരി 19 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചിലവഴിക്കാറുണ്ടെന്നുമുള്ള പഠനങ്ങള്‍ വരുന്നതിനിടയിലാണിത്. ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന സമയത്തേക്കാള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്, ഉപയോക്താക്കളുടെ വ്യക്തിത്വത്തേയും സ്വഭാവത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന പഠനങ്ങളാവും കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നത്. ഉദാഹരണത്തിന്, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവും നാര്‍സിസവും തമ്മില്‍ ബന്ധമുണ്ടെന്നും സാമൂഹിക മാധ്യമങ്ങള്‍, സാമൂഹിക തീരുമാനമെടുക്കല്‍ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും അനുകമ്പ കുറയ്ക്കുകയും ചെയ്യുമെന്നും സമീപകാല പഠനം പറയുന്നു. കൗമാരക്കാരുടെ സ്വാഭാവത്തിലും ധാര്‍മ്മിക വളര്‍ച്ചയിലും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം മനസിലാക്കാനും വികസനത്തില്‍ സാമൂഹ...

ഇസ്‌ലാമിക ശരീഅത്തും ലഹരി വസ്തുക്കളും

മനുഷ്യര്‍ക്ക് നന്മയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. തിന്മകളെ കുറിച്ചത് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി പല വസ്തുക്കളെയും ഇസ്‌ലാമിക ശരീഅത്ത് നിഷിദ്ധമാക്കിയിട്ടുണ്ട്. മനുഷ്യനിലെ ഭൗതികവും ആത്മീയവുമായ ഉദ്ദേശ്യലക്ഷ്യങ്ങളെ സംരക്ഷിക്കുകയെന്നതാണ് ഈ നിഷിദ്ധമാക്കലിന് പിന്നിലെ തത്വം. ദീന്‍, ശരീരം, ബുദ്ധി, സന്താനം, സമ്പത്ത് എന്നിവയാണ് പ്രസ്തുത ലക്ഷ്യങ്ങള്‍. അതിന്റെ ഭാഗമായി അതിലേക്ക് കൂട്ടിചേര്‍ക്കാവുന്ന മറ്റ് രണ്ട് ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് സ്വാതന്ത്ര്യവും നീതിയും. ശരീഅത്ത് ആവശ്യപ്പെടുന്ന സംരക്ഷണത്തിന് രണ്ട് തലങ്ങളാണുള്ളത്. ഒന്ന് സംരക്ഷണത്തിന്റെയും രണ്ടാമത്തേത് പരിചരണത്തിന്റെയും. ദോഷങ്ങളെയും ഉപദ്രവങ്ങളെയും തടയലും നീക്കികളയലുമാണ് സംരക്ഷണത്തിന്റെ തലം. പ്രതീക്ഷിക്കുന്ന ഒരു ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിനുള്ള ശ്രമമാണ് പരിചരണത്തിന്റെ തലം. ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണപ്രകാരം ‘ഇബാദത്താണ്’ എല്ലാറ്റിന്റെയും ലക്ഷ്യം. കാരണം അല്ലാഹു പറയുന്നു: ‘എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ മനുഷ്യവര്‍ഗത്തെയും ജിന്നുവര്‍ഗത്തെയും നാം സൃഷ്ടിച്ചിട്ടില്ല.’ (അദ്ദാരിയാത്ത്: 56) ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്...

ലഹരി

യുവതലമുറയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മഹാവിപത്താണ് ലഹരി. അന്താരാഷ്ട്ര ലഹരി സംഘങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളും കാംപസുകളുമാണെന്നത് ഇനിയെങ്കിലും തിരിച്ചറിയണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിക്കുന്ന വന്‍ സാമ്ബത്തിക ശക്തികളുടെ വിളനിലമാണ് നമ്മുടെ കുട്ടികള്‍. അവരെയും അതിലൂടെ വരുന്ന തലമുറയേയുമാണ് ഇത് തകര്‍ക്കുന്നത്. ചില ദുര്‍ബല സുഖവും രസവും നല്‍കുന്ന അനേകം മയക്കുമരുന്നുകള്‍ യൗവനത്തിനു ചുറ്റും വട്ടമിട്ടു കളിക്കുകയാണ്. എല്ലാത്തിനും എത്തിപ്പിടിക്കാവുന്ന ദൂരമേയുള്ളൂ. ആദ്യം സുഹൃത്തുക്കളുമൊത്തു രസത്തിനുവേണ്ടി തുടങ്ങും. പിന്നെ, ആവേശമായി, ആമോദമായി അതു തുടരും. ഓരോ പ്രാവശ്യവും ലഹരി കൂടുതല്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കണം. രുചിയും ചേരുവയുമുള്ളത് തേടിക്കൊണ്ടിരിക്കണം. അതാണ് ഇതിന്റെ സ്വഭാവം. ലക്ഷണങ്ങള്‍ കൂട്ടുകാരുടെ പ്രേരണ, പരസ്യങ്ങളുടെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും സ്വാധീനം, സ്വയം ചികിത്സക്കായി കണ്ടെത്തല്‍ ഇങ്ങനെയാണ് മയക്കുമരുന്നുകളിലേക്ക് അടുക്കുന്നത്. പിന്നീട് സ്ഥിരമായി അത് ലഭിക്കണം. ലഭിച്ചില്ലെങ്കില്‍ അസ്വസ്ഥതകളുണ്ടാവും. വിലകൂടിയ മയക്കുമരുന്നുകള്‍ ലഭിക്കാന്‍ ചെയ്യുന്ന അ...

പേനയുടെ വില

🌻🌼🌸🌻 രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യവസായ പ്രമുഖനായ ടാറ്റയുടേതായി പറയപ്പെടുന്ന ഒരു സംഭവ കഥയാണിത്. ഒരിയ്ക്കൽ സംസാരമദ്ധ്യേ, അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ടാറ്റയോട് തന്റെ ഒരു വിഷമം പറഞ്ഞു. കേട്ടാൽ നിസ്സാരമെന്ന് തോന്നുമെങ്കിലും സുഹൃത്തിനെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നം ആയിരുന്നു അത്. അദ്ദേഹം എപ്പോഴും തന്റെ പേന എവിടെയെങ്കിലും മറന്ന് വെക്കും. ഒരു പാട് പേനകൾ അദ്ദേഹത്തിന് തന്റെ ഈ അലസതയും, മറവിയും മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. സുഹൃത്തിന്റെ സങ്കടം കേട്ട ടാറ്റ ഒരു പരിഹാരം നിർദ്ദേശിച്ചു. ലഭ്യമായതിൽ വെച്ചു ഏറ്റവും വില പിടിപ്പുള്ള ഒരു പേന വാങ്ങാൻ. ടാറ്റയുടെ ഉപദേശ പ്രകാരം സുഹൃത്ത് വലിയ വില കൊടുത്ത് ഒരു സ്വർണ്ണനിർമിതമായ പേന വാങ്ങി. വളരെ നാളുകൾക്ക് ശേഷം സുഹൃത്തിനെ വീണ്ടും കണ്ട്മുട്ടിയപ്പോൾ ടാറ്റ അദ്ദേഹത്തോട് പേന നഷ്ടപ്പെട്ടോ എന്ന് ചോദിച്ചു. "ഏയ്! ആ പേന എന്റെ കയ്യിൽ തന്നെയുണ്ട്, നഷ്ടപ്പെട്ടിട്ടേയില്ല." സുഹൃത്ത് അഭിമാനപൂർവ്വം പറഞ്ഞു. "അത് ആ പേന വളരെ മൂല്യമേറിയത് കൊണ്ടും, അതിന്റെ മൂല്യം നിങ്ങൾ തിരിച്ചരിയുന്നത് കൊണ്ടുമാണ്. അങ്ങിനെ ഒരു വസ്തു നിങ്ങൾ ഒരിയ്ക്കലും അശ്രദ്ധമാ...

മഹാന്മാർ / സഫർ 5

📿സ്വദഖത്തുല്ലാഹിൽ ഖാഹിരി (ഖ) 📿ശൈഖുനാ നിബ്റാസുൽ ഉലമ (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ കായൽപട്ടണത്ത് ജീവിച്ചിരുന്ന ആത്മീയ നായകരും പ്രതിസന്ധി ഘട്ടങ്ങളിൽ ചൊല്ലി വരാറുള്ള ഖുതുബിയ്യത്ത് എന്ന പ്രസിദ്ധമായ ആത്മീയ കാവ്യമടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കീളക്കരയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ പ്രഗത്ഭ പണ്ഡിത പ്രതിഭ, ശൈഖുനാ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ഖ) & സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിൻസിപ്പാളും നിരവധി പണ്ഡിതരുടെ ഗുരുവര്യരും കർമ ശാസ്ത്ര- വ്യാകരണ ശാസ്ത്ര- ഗോള ശാസ്ത്ര ശാഖകളിൽ അഗാധ പാണ്ഡിത്യത്തിനുടമയുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, നിബ്റാസുൽ ഉലമ ശൈഖുനാ എ.കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം. അവരുടെ ബറകത്ത് കൊണ്ട് മഹാന്മാരുടെ കാവൽ നൽകി الله നമ്മെ സംരക്ഷിക്കട്ടെ, آمين

മഹാന്മാർ / സഫർ 03

📒 ഇമാം ഹാകിം (റ) 📒 അബ്ദുൽ ഖാദിർ ഉസ്താദ് (ന) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശ്വ പ്രസിദ്ധ ഹദീസ് പണ്ഡിതനും അൽ മുസ്തദ്റക്, താരീഖു നൈസാബൂർ, അൽ അർബഊൻ, അൽ ഇക് ലീൽ, അൽ മദ്‌ഖൽ തുടങ്ങി എണ്ണമറ്റ ബൃഹത്തായ ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിച്ച അതുല്യ രചയിതാവും ഇമാം ദാറഖുത്നി (റ), ഇമാം അബൂബകരിൽ ബൈഹഖി (റ), ഇമാം അബുൽ ഖാസിം ഖുശൈരി (റ) തുടങ്ങി നിരവധി പണ്ഡിതരുടെ ഗുരുവര്യരും വൈജ്ഞാനിക മേഖലയിൽ അത്ഭുതം സൃഷ്ടിച്ച പണ്ഡിത കുലപതിയുമായ ഇമാം ഹാകിം (റ) & വെളിയങ്കോട് ഖാളിയും സൂഫി വര്യനും പൊന്നാനിക്കടുത്ത് എരമംഗലം ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിതർ, വി. അബ്ദുൽ ഖാദിർ മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ശരീരത്തിൽ الله റാഹത്ത് നൽകട്ടെ, آمين

മഹാന്മാർ / സഫർ 2

🍇ചീക്കിലോട് ഉസ്താദ് (ന) 🍇തൃപ്പനച്ചി മുഹമ്മദ് ഉസ്താദ് (ന) 🍇അണ്ടോണ അബ്ദുല്ല ഉസ്താദ് (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸 സൂഫി വര്യനും മുദരിസും കോഴിക്കോട് ജില്ലയിൽ കടമേരി ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന) & പണ്ഡിതനും സൂഫിവര്യനും നിരവധി ആളുകൾക്ക് അത്താണിയും മലപ്പുറം ജില്ലയിലെ കിഴ്ശ്ശേരിക്കടുത്ത് അന്ത്യ വിശ്രമം കൊള്ളുന്നവരുമായ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാർ (ന) & പ്രമുഖ പ്രഭാഷകനും മുദരിസുമായിരുന്ന പണ്ഡിതവര്യർ അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ മനസ്സിന് الله റാഹത്ത് നൽകട്ടെ, آمين

മഹാന്മാർ / മുഹറം 30

⛱️ഇമാം ഹിശാമുബ്നു അമ്മാർ (റ) ⛱️അബ്ദുല്ലാഹിൽ ഇസ്‌ബഹാനി (റ) ⛱️ശൈഖ് ഹബീബ് ഉമർ ജിഫ്‌രി (ന) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും പ്രസിദ്ധരായ നിരവധി ഹദീസ് പണ്ഡിതരുടെ ഗുരുവര്യരുമായ പ്രമുഖ പണ്ഡിതൻ ശ്രേഷ്ഠർ ഇമാം ഹിശാമുബ്നു അമ്മാർ (റ) & ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അബുശ്ശൈഖ്‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്നവരും അഖ്‌ലാഖു ന്നബിയ്യി വ ആദാബുഹു (ﷺ), കിതാബുൽ അളമ, കിതാബു ന്നാവാദിർ തുടങ്ങി അമ്പതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രമുഖ ഹദീസ് പണ്ഡിത ശ്രേഷ്ഠർ ഹാഫിള് അബൂമുഹമ്മദ് അബ്ദുല്ലാഹിൽ ഇസ്‌ബഹാനി (റ) & ഈ അടുത്ത കാലത്ത് നമ്മിൽ നിന്നും വിട പറഞ്ഞ മദീനയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമറുബ്നു അബ്ദിറഹ്മാൻ ജിഫ്‌രി (ന) എന്നിവരുടെ ആണ്ടിന്റെ സമയമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ഖൽബ് الله നന്നാക്കി തരട്ടെ, آمين

മഹാന്മാർ / മുഹറം 29

📎ഇമാം ശിഹാബുദ്ദീൻ അഹ്‌മദ് (റ) 📎ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി (റ) 🔹➖➖➖➖➖️♦️➖➖➖️➖➖🔸 ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവും കെയ്റോയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ പ്രമുഖ ശാഫിഈ പണ്ഡിതൻ, ഇമാം ശിഹാബുദ്ദീൻ അഹ്മദുബ്നു അബീബക്ർ (റ) & ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടിൽ ഡൽഹിയിൽ ജീവിച്ചിരുന്ന മഹാനും അക്കാലഘട്ടത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ ഹദീസ് പണ്ഡിതരിലൊരാളും മുസ്‌ലിം ആത്മീയ ആചാര്യരും നിരവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവുമായ പ്രമുഖ പണ്ഡിത വര്യർ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി (റ) എന്നവരുടെ ആണ്ടിന്റെ സമയമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ സ്വഭാവം الله നന്നാക്കി തരട്ടെ, آمين

മഹാന്മാർ / മുഹറം 28

🌀 ഇമാം ശംസുദ്ദീൻ മആലീ (റ) 🌀 ഇമാം ബുർഹാനുദ്ദീൻ മഖ്ദിസി (റ) 🌀 കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന) 🔹➖➖➖➖➖️♦️➖➖➖➖️➖🔸 ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇബ്നു ഹജർ ഹൈത്തമി (റ) ഉൾപ്പെടെ പ്രമുഖരായ ധാരാളം പണ്ഡിതരുടെ ഗുരുവര്യരും ഹദീസ് വിശാരദരുമായ വിശ്രുത പണ്ഡിതർ, ഇമാം ശംസുദ്ദീൻ അബുൽ മആലീ മുഹമ്മദ് ഹബ്തി (റ) & ഹിജ്റ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ വിശ്രുത ശാഫിഈ പണ്ഡിത ശ്രേഷ്ഠർ ഇമാം ബുർഹാനുദ്ദീൻ ഇബ്നു അബീശരീഫ് മഖ്ദിസി (റ) & ഹിജ്‌റ 1300 ൽ വഫാത്തായ മഹാനും കേരള മുസ്‌ലിം പണ്ഡിതരുടെ പട്ടികയിൽ പ്രമുഖനും മത പ്രചരണ രംഗത്ത് അനല്പപമായ സംഭാവനകളർപ്പിച്ച സൂഫിവര്യനും ആത്മീയ നേതാവുമായിരുന്ന നൂഞ്ഞേരി കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ് മുഹറം 28. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് الله നമ്മുടെ ഖൽബിൽ റാഹത്ത് നൽകട്ടെ , آمين

മഹാന്മാർ / മുഹറം 27

📚 അഹ്മദ് കോയ ശാലിയാത്തി (ഖ) 🔹➖➖➖➖➖♦️➖➖➖➖➖🔸 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക നേതാക്കളിൽ പ്രധാനി, കേരളീയ മുസ്‌ലിം നവോത്ഥാന നായകരിൽ പ്രമുഖർ, നാല് മദ്ഹബുകളിലും ഫത്‌വ നൽകാൻ കഴിവുള്ള മഹാൻ, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്, ആധുനിക ലോകത്തെ ഇമാം ഗസ്സാലി എന്ന പേരിൽ അറിയപ്പെടുന്ന പണ്ഡിത കുലപതി, അല്ലാമാ അബു സ്സആദത്ത് ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (ഖ). മഹാനുഭാവന്റെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് الله നമ്മുടെ ഖൽബിന് നല്ല ഹിമ്മത്ത് നൽകി അനുഗ്രഹിക്കട്ടെ, آمين

മഹാന്മാർ / മുഹറം 26

🍃 വാണിയമ്പലം ഉസ്താദ് (ന) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ട്, ജംഇയ്യത്തുൽ മുഅല്ലിമീൻ കേന്ദ്ര കൗണ്സിലർ, വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് തുടങ്ങി പദവികൾ വഹിച്ചിരുന്ന നിസ്വാർത്ഥ സേവകനും വഹാബി- ഖാദിയാനി- തബ്ലീഗ് പുത്തനാശയക്കാരുടെ പേടി സ്വപ്നമായിരുന്ന ആദർശ ധീരരും ഉറുദു- അറബി- ഇംഗ്ലീഷ്- പേർഷ്യൻ ഭാഷകൾ കൈകാര്യം ചെയ്തിരുന്ന ഭാഷ ജ്ഞാനിയുമായ പ്രമുഖ പണ്ഡിത വര്യർ, മലപ്പുറം ജില്ലയിലെ വാണിയമ്പലം പഴയ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാർ (ന). ഉസ്താദിന്റെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ആഖിബത്ത് الله നന്നാക്കി തരട്ടെ, آمين

മഹാന്മാർ / മുഹറം 25

🌳 താത്തൂർ ശുഹദാക്കൾ (റ) 🔹➖➖➖➖♦️➖➖➖➖🔸 ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി സവർണ്ണ ഫാസിസ്റ്റ് മേധാവിത്വത്തിനെതിരെ നടന്ന വിശുദ്ധ സമരത്തിൽ ധീര രക്തസാക്ഷികളായ മഹാന്മാർ. കോഴിക്കോട് ജില്ലയിലെ കൂളിമാട് റൂട്ടിൽ ചാലിയാറിന്റെ തീരത്ത് താത്തൂർ ജുമാ മസ്ജിദ് അങ്കണത്തിലെ മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇരുപത്തിരണ്ടോളം വരുന്ന താത്തൂർ ശുഹദാക്കൾ (റ) അവരുടെ ആണ്ടിന്റെ ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് എല്ലാവിധ പ്രയാസങ്ങളിൽ നിന്നും الله സലാമത്ത് നൽകട്ടെ, آمين

മഹാന്മാർ / മുഹറം 24

🍎 ഇ. കെ അഹ്മദ് ഹാജി (ന) 🔹➖➖➖➖♦️➖➖➖➖🔸 കേരളത്തിന്റെ ആത്മീയ വൈജ്ഞാനിക മേഖലകളിൽ ചുക്കാൻ പിടിച്ചിരുന്ന ഇ. കെ കുടുംബത്തിൽ ജനിക്കുകയും സുന്നി പ്രസ്ഥാന നേതാക്കൾക്കും പ്രവർത്തകർക്കും ആത്മീയ നേതൃത്വം നൽകുകയും നിരവധി ദിക്ർ ദുആ മജ്‌ലിസുകളിലൂടെ അഭയമേകുകയും ചെയ്ത പ്രമുഖ സൂഫി വര്യർ, തൃശ്ശൂർ ജില്ലയിലെ മുറ്റിച്ചൂർ പള്ളിയുടെ മുന്നിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഇ. കെ അഹ്മദ് ഹാജി അൽ ഖാദിരി (ന) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ സ്വഭാവം الله നന്നാക്കി തരട്ടെ, آمين

മഹാന്മാർ / മുഹറം 23

☀️ ഇമാം അബുൽഖൈർ ഖസ്‌വീനി (റ) ☀️ അലയാറ്റിൽ ഉസ്താദ് (ന) ഹിജ്റ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ശാഫിഈ കർമശാസ്ത്ര വിശാരദരിലെ ഉന്നതരുമായ പണ്ഡിത ലോകത്തെ അത്ഭുത പ്രതിഭ, ഇമാം അബുൽ ഖൈർ അത്ത്വാലഖാനിൽ ഖസ്‌വീനി (റ) & മലപ്പുറം ജില്ലയിലെ പകര ദേശത്തെ പ്രധാനിയായ പണ്ഡിത ശ്രേഷ്ടനും പഠനം കഴിഞ്ഞ് കുറ്റിപ്പുറം കാങ്കപ്പുഴക്കടവ് ജുമാമസ്ജിദിൽ മൂന്നര പതിറ്റാണ്ട് കാലം അതി വിപുലമായ ദർസ് നടത്തിയ മഹാനും കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ, ഫലകി മുഹമ്മദ് മുസ്‌ലിയാർ, താനാളൂർ മാഹിൻ കുട്ടി ബാഖവി, ആനക്കര കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ ഉന്നത ശീർഷരായ പണ്ഡിതരുടെ ഗുരുവര്യരുമായ അലയാറ്റിൽ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത കൊണ്ട് നമ്മുടെ ആഖിബത്ത് الله നന്നാക്കി തരട്ടെ, آمين

റാബിഅത്തുല്‍ അദവിയ്യ (റ)

🌹👑👑🌹👑👑🌹👑👑🌹 ഏകാന്തതയിലാണ് എന്റെ സമാധാനം. ഞാന്‍ സ്‌നേഹിക്കുന്നവന്‍ എപ്പോഴും എന്നോടൊപ്പമുണ്ട് ആ സ്‌നേഹത്തിനു മുമ്പില്‍ ഭൗതികസ്‌നേഹങ്ങളത്രയും നിഷ് പ്രഭമാണ് എങ്ങും അവന്റെ പ്രഭ മാത്രം ദര്‍ശിക്കുന്നു, മാത്രം ഞാന്‍ തിരിയുന്നു. അവന്റെ തൃപ്തിയില്ലെങ്കില്‍ ഞാന്‍ തന്നെയാണ് പരാജിത .എന്റെ സര്‍വസ്വമേ, നിന്നിലൂടെയാണ് എന്റെ വളര്‍ച്ച.നിന്നെ പുല്‍കാനാണ് സഹജീവികളെ മുഴുവനും ഞാന്‍ ഉപേക്ഷിച്ചത്”* (റാബിഅത്തുല്‍ അദവിയ്യ). ഏഴു ദിവസം തുടര്‍ച്ചയായി ഭക്ഷണം ഒഴിവാക്കുകയും രാവ് മുഴുവന്‍ ഒരു നിമിഷം പോലും ഉറങ്ങാതെ നിസ്‌കരിക്കുകയും ചെയ്തു. വിശപ്പും ദാഹവും കഠിനമായപ്പോള്‍ ഒരാള്‍ വെള്ളം നിറച്ച പാത്രം കൊടുത്തു. ഇരുട്ടായിരുന്നത് കാരണം വെള്ളപ്പാത്രം അവിടെ വച്ച് വിളക്ക് കത്തിച്ചുകൊണ്ട് വരാനായി അകത്തേക്ക് പോയി. വിളക്ക് കത്തിച്ചു വന്നപ്പോഴേക്കും പൂച്ച വെള്ളം തട്ടിമറിച്ചിരുന്നു. വിളക്ക് അവിടെവച്ച് പാത്രത്തില്‍ വെള്ളം നിറച്ചുകൊണ്ട് വരാന്‍ പോയി. മടങ്ങി വന്നപ്പോഴേക്കും വിളക്ക് കെട്ടുപോയിരുന്നു. ഇരുട്ടത്ത് വെള്ളം കുടിക്കാന്‍ തീരുമാനിച്ചു. പക്ഷേ, കുടിക്കാന്‍ വേണ്ടി പാത്രം ഉയര്‍ത്തിയ പ്പോഴേക്കും കൈയില്‍നിന്ന് വീണ് പൊട്ടിപ്പോ...

മഹാന്മാർ / മുഹറം 22

📚 സഅദുദ്ധീൻ തഫ്ത്താസാനി (റ) 📚 സയ്യിദ് മുഹമ്മദ് കോയ തങ്ങൾ (ന) ഹിജ്റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും വൈജ്ഞാനിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വവും ദർസുകളിൽ പരമ്പരാഗതമായി ഓതി വരുന്ന അൽ മുത്വവ്വൽ, മുഖ്തസ്വറുൽ മആനീ, തഹ്ദീബുൽ മന്തിഖി വൽകലാം, അത്തൽവീഹ് അലത്തൗളീഹ് തുടങ്ങി നിരവധി കനപ്പെട്ട ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിച്ച രചയിതാവും ഇസ്‌ലാമിക ജ്ഞാന പ്രസരണ മേഖലയിൽ അതുല്യ സംഭാവനകളർപ്പിച്ചവരുമായ ലോക പ്രശസ്ത പണ്ഡിത കുലപതി, ഇമാം സഅദുദ്ധീൻ തഫ്ത്താസാനി (റ) & മലപ്പുറം ജില്ലയിലെ എടരിക്കോട് അന്ത്യവിശ്രമം കൊള്ളുന്ന ബാപ്പു തങ്ങൾ എന്ന സയ്യിദ് മുഹമ്മദ് കോയ തങ്ങൾ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് الله നമുക്ക് നാഫിയായ ഇൽമ് നൽകി അനുഗ്രഹിക്കട്ടെ, آمين

മഹാന്മാർ / മുഹറം 21

🍁 അബ്ദുല്ലാഹിബ്നു അഹ്മദ് (റ) 🍁 കുമരംപുത്തൂർ ഉസ്താദ് (ന) ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ യമനിലെ ഹളർമൗത്തിൽ ജീവിച്ചിരുന്ന മഹാനും വിജ്ഞാനത്തിലും സൂക്ഷ്മതയിലും ഗ്രന്ഥരചനയിലും പ്രസിദ്ധിയാർജ്ജിച്ചവരും പ്രമുഖ ശാഫിഈ പണ്ഡിതനും മുദരിസുമായിരുന്ന ഫഖീഹ് അബ്ദുല്ലാഹിബ്നു അഹ്മദ് ബാമഖ്‌റുമ (റ) & സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ സംയുക്ത ഖാളിയും മണ്ണാർക്കാടിനടുത്ത് കുമരംപുത്തൂർ ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രഗത്ഭ പണ്ഡിത വര്യർ, കുമരംപുത്തൂർ എൻ അലി മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... _അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ആഖിബത്ത് الله നന്നാക്കി തരട്ടെ, آمين_ *الفاتحة*

മഹാന്മാർ / മുഹറം 20

📗 അബൂ നുഐമിൽ ഇസ്ബഹാനി (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ നാലാം നൂറ്റാണ്ടിൽ ഇസ്ബഹാനിൽ ജീവിച്ചിരുന്ന മഹാനും പ്രഗൽഭനായ മുദരിസും എണ്ണമറ്റ ശിഷ്യഗണങ്ങളുടെ ഗുരുവര്യരും പതിനഞ്ച് വാല്യങ്ങളുള്ള ഹിൽയതുൽ ഔലിയാഇ വത്വബഖാത്തുൽ അസ്‌ഫിയാഅ്, ദലാഇലുന്നുബുവ്വ, മഅ്-രിഫത്തു സ്സ്വഹാബ, സ്വിഫത്തുൽ ജന്ന തുടങ്ങി നിരവധി കനപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവും ശാഫിഈ മദ്ഹബ്കാരനും സൂഫീ ശ്രേഷ്ഠരുമായ പ്രമുഖ പണ്ഡിത വര്യർ, ഇമാം അബൂ നുഐമിൽ ഇസ്ബഹാനി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ശാരീരിക പ്രയാസങ്ങൾ الله പരിഹരിച്ചു തരട്ടെ, آمين الفاتحة

മഹാന്മാർ / മുഹറം 19

⭕ ഇമാം അബ്ദുല്ലാഹ് മൂസ്വിലി (റ) ⭕ഇമാം അഹ്മദുബ്നു അലി (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അൽ മുഖ്താർ, അൽ ഇഖ്തിയാർ ലി തഅ്ലീലിൽ മുഖ്താർ തുടങ്ങി ഗ്രന്ഥങ്ങളുടെ രചയിതാവും പ്രമുഖരായ ഹാഫിള് അദ്ദിമ് യാത്വീ (റ) അടക്കം നിരവധി പണ്ഡിതരുടെ ഗുരുവര്യരും ബഗ്ദാദിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ ഹനഫി പണ്ഡിത ശ്രേഷ്ഠർ, ഇമാം മജ്‌ദുദ്ദീൻ അബ്ദുല്ലാഹിൽ മൂസ്വിലി (റ) & ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും പ്രസിദ്ധരായ ഇമാം സിറാജുദ്ദീൻ ബുൽഖീനി (റ) വിന്റെ സഹോദരി പുത്രനും ഇമാം ഫുളൈലുബ്നു ഇയാള് (റ) വിന്റെ മഖ്ബറക്ക് ചാരെ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം ശിഹാബ് അഹ്മദുബ്നു അലിയ്യിൽ ഫാക്കിഹി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാതിഹ ഓതാം.

മഹാന്മാർ / മുഹറം 18

🎈 ഇമാം ശംസുദ്ദീൻ അബ്ദില്ലാഹ് (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ബഅ്ലബക്കിൽ ജീവിച്ചിരുന്ന മഹാനും കർമശാസ്ത്ര രംഗത്തിനു പുറമെ സർവ്വവിജ്ഞാന മേഖലകളിലും പ്രാവീണ്യവും കഴിവും തെളിയിച്ച വ്യക്തിത്വവും മുത്ത്ലിഅ് അലാ അബ് വാബിൽ മുഖ്‌നിഅ് അടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കെയ്റോയിലെ അൽഖറാഫയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിത വര്യർ, ഇമാം ശംസുദ്ദീൻ അബൂ അബ്ദില്ലാഹ് അൽബഅ്ലിൽ ഹമ്പലി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്കൊരു ഫാത്തിഹ ഓതാം... അവരുടെ ബറകത്ത് കൊണ്ട് നമ്മുടെ ഖൽബിന് الله നല്ല ധൈര്യവും സ്ഥൈര്യവും നൽകട്ടെ, രോഗങ്ങൾക്ക് പൂർണ ശിഫ നൽകട്ടെ, പരീക്ഷകളിൽ വിജയം നൽകട്ടെ, آمين