മഹാന്മാർ / സഫർ 5

📿സ്വദഖത്തുല്ലാഹിൽ ഖാഹിരി (ഖ)
📿ശൈഖുനാ നിബ്റാസുൽ ഉലമ (ന)
🔹➖➖➖➖➖♦️➖➖➖➖➖🔸

ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ കായൽപട്ടണത്ത് ജീവിച്ചിരുന്ന ആത്മീയ നായകരും പ്രതിസന്ധി ഘട്ടങ്ങളിൽ ചൊല്ലി വരാറുള്ള ഖുതുബിയ്യത്ത് എന്ന പ്രസിദ്ധമായ ആത്മീയ കാവ്യമടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കീളക്കരയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ പ്രഗത്ഭ പണ്ഡിത പ്രതിഭ, ശൈഖുനാ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ഖ)

&

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിൻസിപ്പാളും നിരവധി പണ്ഡിതരുടെ ഗുരുവര്യരും കർമ ശാസ്ത്ര- വ്യാകരണ ശാസ്ത്ര- ഗോള ശാസ്ത്ര ശാഖകളിൽ അഗാധ പാണ്ഡിത്യത്തിനുടമയുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, നിബ്റാസുൽ ഉലമ ശൈഖുനാ എ.കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം.

അവരുടെ ബറകത്ത് കൊണ്ട് മഹാന്മാരുടെ കാവൽ നൽകി الله നമ്മെ സംരക്ഷിക്കട്ടെ, آمين

Comments