Posts

Showing posts from July, 2022

മഹാന്മാർ / ദുൽഹിജ്ജ 30

💥അലിയ്യുബിന് മുഹമ്മദ് (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ഇമാമുൽ ഹറമൈനി (റ) വിന്റെ ശിഷ്യനും ബാഗ്ദാദിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ശാഫിഈ പണ്ഡിതർ, ഇമാം അലിയ്യുബിന് മുഹമ്മദ് (റ) 💥ശിഹാബുദ്ദീൻ സുഹ്‌റവർദി (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും അവാരിഫുൽ മആരിഫ് എന്ന വിശ്വപ്രസിദ്ധ ആദ്ധ്യാത്മിക ഗ്രന്ഥമടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ബഗ്ദാദിൽ ആയിരക്കണക്കിന് ശിഷ്യന്മാർക്ക് ആത്മീയ പാഠങ്ങൾ പകർന്നു നൽകി സംസ്കരിച്ചെടുത്ത ആധ്യാത്മിക ഗുരുവുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം ശിഹാബുദ്ദീൻ സുഹ്‌റവർദി (റ) എന്നിവരുടെ ആണ്ടിന്റെ സമയമാണ്.

മഹാന്മാർ / ദുൽഹിജ്ജ 29

🌳 ശൈഖ് ഹസൻ ഹസ്റത്ത് (ഖ) 🔹➖➖➖➖➖♦️➖➖➖➖➖🔸 കാൽ നൂറ്റാണ്ട് കാലം വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്തിലെ മുദരിസും നിരവധി പണ്ഡിതരുടെ ഗുരുവര്യരുമായ പണ്ഡിത ശ്രേഷ്ഠർ, കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ബിലാൽ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുൽ ഹദീസ് ശൈഖ് ഹസൻ ഹസ്റത്ത് (ഖ) 🌳 കോയഞ്ഞി കോയ തങ്ങൾ (ഖ) 🔹➖➖➖➖➖♦️➖➖➖➖➖🔸  കാസറഗോഡ് മുഹിമ്മാത്ത് സ്ഥാപന ശില്പി ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പിതാവും കൂളിമാടിനടുത്ത് കൊന്നാര മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ സയ്യിദ് കോയഞ്ഞി കോയ തങ്ങൾ (ഖ) 🌳 സി കുഞ്ഞഹമ്മദ് ഉസ്താദ് (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸  തൃക്കരിപ്പൂർ മുജമ്മഇന്റെ ശില്പിയും ധാരാളം പണ്ഡിതരുടെ ഗുരുവര്യരും പ്രഗൽഭ മുദരിസും പണ്ഡിതനും മുജമ്മഇന്റെ പ്രധാന ഓഫീസിനടുത്ത് അന്ത്യവിശ്രമം കൊള്ളുന്നവരുമായ സി കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. 

ലിസയ്യിദിനൽ ഫഖീഹിൽ മുഖദ്ദമി ശ്ലൈഖി മുഹമ്മദിബ്നി അലിബാ അലവി...

ഹദ്ദാദ് റാതീബ് ചൊല്ലുന്നവർക്ക് സുപരിചിതമായ വരികൾ. ഈ വരികളിൽ പരാമർശിക്കപ്പെട്ട ശൈഖ് ഫഖീഹുൽ മുഖദ്ദം ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ?. നിത്യേന അവിടുത്തെ പേരിൽ ഫാതിഹ ഓതി ഹദ്‌യ ചെയ്യാൻ മഹാന്മാർ നമ്മോട് നിർദേശിച്ചിട്ടുണ്ടെങ്കിൽ അവിടുത്തെ മഹത്വം ചെറുതായിരിക്കില്ലല്ലോ. അതെ, മുസ്‌ലിം ലോകം അത്യാദരവോടെ വീക്ഷിക്കുന്ന വലിയ്യാണ് ശൈഖ് ഫഖീഹുൽ മുഖദ്ദം(റ). ബാഅലവി ത്വരീഖതിന്റെ സ്ഥാപകൻ എന്ന വിശേഷണം മാത്രം മതി അവിടുത്തെ വലിപ്പം മനസിലാക്കാൻ. മമ്പുറം തങ്ങൾ, ഫള്ൽ തങ്ങൾ തുടങ്ങിയവരിൽ നിന്ന് കേരള മുസ്‌ലിം സമൂഹം ഏറ്റുവാങ്ങിയ ആത്മീയ നിധിയാണ് ബാഅലവി ത്വരീഖത്. ഹദ്ദാദ് റാതീബും അങ്ങനെ തന്നെ. നമ്മുടെ പൂർവികരായ ഉസ്താദുമാരിൽ ഭൂരിഭാഗവും ബാഅലവി ത്വരീഖത് സ്വീകരിച്ചവരായിരുന്നുവല്ലോ. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെട്ടു. ഇന്നും വിശ്വാസികൾക്ക് അവ നിത്യജീവിതത്തിന്റെ ഭാഗമാണ്.   പാരമ്പര്യമായി ദിനേന വീടകങ്ങളിലും പള്ളികളിലും ദർസുകളിലുമെല്ലാം ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) തയ്യാറാക്കിയ ഹദ്ദാദ് റാതീബ് ചൊല്ലാറുണ്ട്.  ഹി 574ൽ യമനിലായിരുന്നു ഫഖീഹ് മുഖദ്ദം ശൈഖ് മുഹമ്മദ് ബ്നു അലി ബാഅലവി(റ)ന്റെ ജനനം. വഫാത് ദുൽഹിജ്ജ മാസത്...

മഹാന്മാർ / ദുൽഹിജ്ജ 28

📚 ഇബ്നു ഹജറുൽ അസ്ഖലാനി (റ) 🔹➖➖➖➖➖️♦️➖➖️➖➖➖🔸 ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുൽ ബാരി അടക്കം 150 ൽ പരം വിലപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവും ഇമാം സഖാവി (റ), ഇമാം സകരിയ്യൽ അൻസ്വാരി (റ) തുടങ്ങി നിരവധി പണ്ഡിത പ്രതിഭകളുടെ ഗുരുവര്യരും മുഹദ്ദിസീങ്ങളിൽ പ്രമുഖരും അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ് എന്ന നാമത്തിൽ അറിയപ്പെടുന്നവരുമായ ലോക പ്രശസ്ത പണ്ഡിത പ്രതിഭ, ഇമാം ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി (റ)  📚 ഇമാം അബൂബക്കർ ശിബ്‌ലി (റ) 🔹➖➖➖➖➖️♦️➖➖️➖➖➖🔸 ഹിജ്റ നാലാം നൂറ്റാണ്ടിൽ ബഗ്ദാദിൽ ജീവിച്ചിരുന്ന മഹാനും സൂഫികളുടെ നേതാവ് എന്ന പേരിൽ അറിയപ്പെട്ട പ്രസിദ്ധ ആത്മീയ ഗുരുവും മാലികി കർമശാസ്ത്ര പണ്ഡിതനും ഹദീസ് വിശാരദനുമായ ഇമാം അബൂബക്കർ ശിബ്‌ലി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. 

ദുൽഹിജജ 26 ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ [ന.മ] വഫാത്ത്

✍️✍️✍️✍️✍️✍️✍️✍️ MA റഊഫ് കണ്ണന്തളി 🌹🌹🌹🌹🌹🌹🌹🌹   ഹിജ്റ1334 റമളാന്‍ 14-ന്  ചാപ്പനങ്ങാടിയിലെ പറങ്കിമൂച്ചിക്കല്‍, ഏറിയാടന്‍ വെള്ളേങ്ങര ഹസന്‍ മുസ്‌ലിയാരുടെയും കൊല്ലംതൊടി ബിയ്യുമ്മയുടെയും മകനായാണ് മുഹമ്മദ് എന്ന ബാപ്പു മുസ്‌ലിയാര്‍ ജനിച്ചത്.  താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖ് അവര്‍കളുടെ പ്രധാന ശിഷ്യനായിരുന്ന പിതാവ് ഹസൻ മുസ്ലിയാർ ബാപ്പു മുസ്ലിയാർക്ക് ആറ് വയസുള്ളപ്പോൾ മരണപ്പെട്ടു തുടർന്ന് നഖ്ഷബന്ദി സരണി സ്വീകരിച്ചിരുന്ന മാതാവിന്റെ സംരക്ഷണത്തിലാണ് ബാപ്പു മുസ്ലിയാർ വളര്‍ന്നത്. മുതഫർരിദ് -നൂറുൽ  അബ്സ്വാർ - പോലെയുള്ള ചെറിയ കർമ്മ ശാസ്ത്ര കിതാബുകൾ ഓതി പഠിച്ചത്  സഹോദരി ഖദീജയിൽ നിന്നാണ്.   ഒമ്പതാം വയസ്സില്‍ ഒതുക്കുങ്ങല്‍  മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ ദര്‍സിൽ ചേർന്നു.  ശേഷം ക്ലാരി മാട്ടിൽ മമ്മത്തൻ മുസ്ലിയാർ - നാദാപുരം മയ്യഴി തങ്ങൾ - മമ്പാട് മമ്മുണ്ണി മുസ്ലിയാർ - കോട്ടക്കൽ പാലപ്പുറ തീക്കുന്നൻ കുഞ്ഞലവി മുസ്ലിയാർ - ചാപ്പനങ്ങാടി ആലസ്സൻ മുസ് ലിയാർ തുടങ്ങിയ പ്രഗൽഭ പണ്ഡിതരുടെ ദര്‍സുകളിൽ പഠിച്ചു. താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍  തുടങ്ങിയവരു...

മഹാന്മാർ / ദുൽഹിജ്ജ 27

📖 ഇമാം ഉമറുബ്നുൽ വർദി (റ) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ഹിജ്‌റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ദർസുകളിൽ ഓതി വരുന്ന തുഹ്ഫത്തുൽ വർദിയ്യ അടക്കം ബഹ്ജത്തുൽ വർദിയ്യ, മൻതിഖു ത്വയ്ർ ലിഇറാദത്തിൽ ഖൈർ തുടങ്ങി അറബി വ്യാകരണ മേഖലയിലും ശാഫിഈ കർമ്മ ശാസ്ത്രത്തിലും നിരവധി അമൂല്യ ഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും സമർപ്പിച്ച രചയിതാവുമായ ലോക പ്രശസ്ത പണ്ഡിത പ്രതിഭ, ഇമാം ഉമറുബ്നുൽ വർദി (റ)  📖 ഇമാം തഖിയ്യുദ്ദീനി ശ്ശുമുന്നി (റ) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം സുയൂഥ്വി (റ) അടക്കം നിരവധി പണ്ഡിതരുടെ ഗുരുവര്യരും വിവിധ വിജ്ഞാന ശാഖകളിലെ പ്രതിഭയും അൽ മുൻസിഫ്, മുഖതസറുൽ വിഖായ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം തഖിയ്യുദ്ദീനി ശ്ശുമുന്നി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. 

മഹാന്മാർ / ദുൽഹിജ്ജ 26

🍃 ഉമറുബ്നുൽ ഖത്ത്വാബ് (റ) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 നുബുവ്വത്തിന്റെ ആറാം വർഷം വിശുദ്ധ മതത്തിലേക്ക് വന്നവരും ഇസ്‌ലാമിക ലോകത്തെ രണ്ടാം ഖലീഫയും തിരുനബി (‌ﷺ) യുടെ സന്തത സഹചാരിയും അവിടുത്തെ ഭാര്യാ പിതാവുമായ പ്രമുഖ സ്വഹാബി വര്യർ, സയ്യിദുനാ അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്ത്വാബ് (റ)  🍃 ചാപ്പനങ്ങാടി ഉസ്താദ് (ഖ) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 പ്രമുഖ സൂഫി വര്യരും ഭൗതിക പരിത്യാഗിയും ഖാദിരി, രിഫാഇ, ചിശ്ത്തി തുടങ്ങി അനവധി ത്വരീഖത്തുകളുടെ ശൈഖും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സാരഥിയും എസ്.വൈ.എസ്സിന്റെ സംസ്ഥാന പ്രസിഡണ്ടും നിരവധി പണ്ഡിതരുടെ ഗുരുവര്യരുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, മലപ്പുറം ജില്ലയിലെ പറങ്കിമൂച്ചിക്കൽ പള്ളിയുടെ സമീപത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ (ഖ) എന്നിവരുടെ വഫാത്ത് ദിവസമാണ്. 

മഹാന്മാർ / ദുൽഹിജ്ജ 25

🔥 പാങ്ങിൽ ഉസ്താദ് (ഖ) 🔹➖➖➖➖♦️➖➖➖➖🔸 സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ശില്പികളിൽ പ്രധാനി, നീണ്ട രണ്ട് പതിറ്റാണ്ടു കാലം സമസ്ത വൈസ് പ്രസിഡണ്ടായും പ്രസിഡണ്ടായും സ്ഥാനം അലങ്കരിച്ച സാരഥി, സ്വാതന്ത്ര്യ സമര സേനാനി, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്, പ്രഭാഷകൻ, മുഫ്തി, സംഘാടകൻ, ഗ്രന്ഥകർത്താവ്, കവി, മുദരിസ് തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, മലപ്പുറം ജില്ലയിലെ പാങ്ങ് ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ (ഖ). ഉസ്താദിന്റെ വഫാത്ത് ദിവസമാണ്. 

മഹാന്മാർ / ദുൽഹിജ്ജ 24

🌺 ഇമാം അബൂഅഹ്മദ് ജുലൂദി (റ) 🔹➖➖➖➖♦️➖➖➖➖🔸 ഹിജ്റ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം നവവി (റ) അടക്കം നിരവധി മഹാന്മാർക്കും പിൽകാലക്കാർക്കും പ്രബല ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ മുസ്‌ലിം കൃത്യമായി കൈമാറിയവരിൽ പ്രധാനിയും സൂഫിവര്യരും പ്രപഞ്ച പരിത്യാഗിയുമായ പ്രമുഖ ഹദീസ് പണ്ഡിത ശ്രേഷ്ഠർ, ഇമാം അബൂഅഹ്മദ് മുഹമ്മദുബ്നു ഈസൽ ജുലൂദി (റ) എന്നവരുടെ വഫാത്ത് ദിവസമാണ്.

മഹാന്മാർ / ദുൽഹിജ്ജ 23

♻️ വെളിയങ്കോട് ഉമർ ഖാളി (റ) 🔹➖➖➖➖♦️➖➖➖➖🔸 ഹിജ്‌റ 1273 ൽ വഫാത്തായ മഹാൻ, നികുതി നിഷേധത്തിലൂടെ ബ്രിട്ടീഷ് ഭരണ കൂടത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത ധീര പോരാളി, അനീതികൾക്കെതിരെ പട നയിച്ച സുൽത്താൻ, സ്വല്ലൽ ഇലാഹു അടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്, പ്രവാചക സ്നേഹത്തിന്റെ നേർ സാക്ഷി, നിരവധി കറാമത്തുകൾക്ക് ഉടമ, മുഫ്തിയും നിമിഷക്കവിയും സൂഫിവര്യരുമായ പ്രമുഖ പണ്ഡിത പ്രതിഭ, മലപ്പുറം ജില്ലയിലെ വെളിയങ്കോട് ജുമാ മസ്ജിദ് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വെളിയങ്കോട് ഉമർ ഖാളി (റ). മഹാനുഭാവന്റെ വഫാത്ത് ദിവസമാണ്. 

മഹാന്മാർ / ദുൽഹിജ്ജ 22

📌 ഇമാം ഹൈസം ഖുറാസാനി (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം മാലിക് (റ), ഇമാമുല്ലയ്‌സ് (റ) തുടങ്ങി പ്രമുഖ ഇമാമുകളിൽ നിന്ന് ഹദീസുകൾ ശേഖരിക്കാൻ ഭാഗ്യം ലഭിച്ചവരും ഇമാം അഹ്മദുബ്നു ഹമ്പൽ (റ), ഇമാം ബുഖാരി (റ), ഇമാം അബൂസുർഅ (റ) തുടങ്ങി നിരവധി ഇമാമുകളുടെ ഗുരുവര്യരുമായ പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം ഹൈസമുബ്നു ഖാരിജത്തൽ ഖുറാസാനി (റ) 📌 സയ്യിദ് ഫള്ലുൽ മർസൂഖി (ഖ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ആലപ്പുഴക്കടുത്ത് പുറക്കാട് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഫള്ലുൽ മർസൂഖി തങ്ങൾ (ഖ) 📌 ശൈഖ് ഷാഹുൽ മുർത്തളാ (ഖ) 🔹➖➖➖➖➖♦️➖➖➖➖➖🔸 നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടിൽ വന്ന മത പ്രബോധകനും കല്യാണത്തും പള്ളിക്കൽ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ ശൈഖ് ഷാഹുൽ മുർത്തളാ (റ) എന്നിവരുടെ ആണ്ടിന്റെ സമയമാണ്. 

മഹാന്മാർ / ദുൽഹിജ്ജ 21

🎋 ഇമാം ഇബ്റാഹീം ഹർബി (റ) 🔹➖➖➖➖♦️➖➖➖➖🔸 ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ബാഗ്ദാദിൽ ജീവിച്ചിരുന്ന മഹാനും നിരവധി ഉസ്താദുമാരിൽ നിന്നു വിജ്ഞാനം നുകരുകയും ധാരാളം ശിഷ്യന്മാർക്ക് പകർന്നു കൊടുക്കുകയും ചെയ്ത വ്യക്തിത്വവും അനവധി ഗ്രന്ഥങ്ങളുടെ രചയിതാവും ക്ഷമയുടെയും പരിത്യാഗത്തിന്റെയും പ്രതീകവുമായിരുന്ന പ്രമുഖ ഹദീസ് പണ്ഡിത ശ്രേഷ്ഠർ, ഇമാം ഇബ്റാഹീമുബ്നു ഇസ്ഹാഖ് ഹർബി (റ)  🎋 യു.വി ഉസ്താദ് (ന) 🔹➖➖➖➖♦️➖➖➖➖🔸 കണ്ണൂർ ജില്ലയിലെ ദീനി പ്രവർത്തന രംഗത്ത് സജീവമായി നേതൃത്വം നൽകിയവരും ചപ്പാരപ്പടവ് പെരുവണയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിത വര്യർ, യു.വി ഉസ്താദ് എന്നപേരിൽ അറിയപ്പെടുന്ന യു.വി ഉസ്മാൻ ബാഖവി (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. 

മഹാന്മാർ/ദുൽഹിജ്ജ 20

🍂 ഹാഫിള് അബൂബക്കർ അഹ്‌മദ്‌ (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ നാലാം നൂറ്റാണ്ടിൽ ഇറാഖിൽ ജീവിച്ചിരുന്ന മഹാനും വിജ്ഞാന സമ്പാദനത്തിലായി ജീവിതം മാറ്റി വെച്ച വ്യക്തിത്വവും ഹദീസ് വിശാരദരും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ പ്രമുഖ ഹമ്പലി പണ്ഡിത ശ്രേഷ്ഠർ, ഹാഫിള് അബൂബക്കർ അഹ്മദുബ്നു സൽമാൻ ബഗ്ദാദി (റ) എന്നവരുടെ വഫാത്ത് ദിവസമാണ് ദുൽഹിജ്ജ 20

മഹാന്മാർ/ദുൽഹിജ്ജ 19

🥈ഹംസത്തുബ്നു അന്നാശിരി (റ) 🥈പെരിമ്പലം ബാപ്പുട്ടി ഉസ്താദ് (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഹാഫിള് ഇബ്നു ദ്ദബീഅ്, അബുൽ ബറാകാത് തുടങ്ങി ധാരാളം പണ്ഡിതരുടെ ഗുരുവര്യരും മസാലികു ത്തഹ്ബീർ മിൻ മസാഇലി ത്തക്ബീർ, അത്തഹ്ബീറു ഫിത്തക്ബീർ തുടങ്ങി നിരവധി ഗ്രന്ഥങ്ങളും കവിതകളും സമൂഹത്തിനു സമർപ്പിച്ച രചയിതാവുമായ പണ്ഡിത വര്യർ, ഹംസത്തുബ്നു അബ്ദില്ലാഹിബ്നി മുഹമ്മദ് അന്നാശിരി (റ)  🥈പെരിമ്പലം ബാപ്പുട്ടി ഉസ്താദ് (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും ആഴമേറിയ ഇൽമും വിനയവും സൂക്ഷ്മതയും ഒത്തിണങ്ങിയവരും പ്രഗൽഭരായ നിരവധി പണ്ഡിതരുടെ ഗുരുവര്യരും മലപ്പുറം ജില്ലയിലെ പെരിമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നവരുമായ പണ്ഡിത ശ്രേഷ്ഠർ, പെരിമ്പലം കെ.പി ബാപ്പുട്ടി മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. ദുൽഹിജ്ജ 19

മഹാന്മാർ/ദുൽഹിജ്ജ 18

🔖 ഉസ്മാനുബ്നു അഫാൻ (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഇസ്‌ലാമിലേക്ക് ആദ്യമായി വന്ന പ്രമുഖരിൽ ഒരാളും ഖുർആൻ ക്രോഡീകരിച്ച് ഗ്രന്ഥ രൂപത്തിലാക്കിയ മഹാനും തിരുനബി (‌ﷺ) യുടെ രണ്ട് പെൺ മക്കളെ വിവാഹം കഴിക്കുക വഴി ദുന്നൂറൈൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നവരും ഇസ്‌ലാമിക ലോകത്തെ മൂന്നാം ഖലീഫയുമായ പ്രമുഖ സ്വഹാബി വര്യർ, സയ്യിദുനാ അമീറുൽ മുഅ്മിനീൻ ഉസ്മാനുബ്നു അഫാൻ (റ) 🔖 സയ്യിദ് മുഹമ്മദ് നഈമുദ്ദീൻ (ഖ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഉത്തരേന്ത്യയിലെ മുഫ്തിയും നഈമിയ്യഃ കലാലയങ്ങളുടെ സ്ഥാപകരും പ്രഗത്ഭരായ നിരവധി പണ്ഡിതരുടെ ഗുരുവര്യരും ഖസാഇനുൽ ഇർഫാൻ, നഈമുൽ ബുസ്താൻ, കലിമത്തുൽ ഉല്യാ തുടങ്ങി ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, സയ്യിദ് മുഹമ്മദ് നഈമുദ്ദീൻ മുറാദാബാദി (ഖ) എന്നിവരുടെ വഫാത്ത് ദിവസമാണ്. ദുൽഹിജ്ജ 18

മഹാന്മാർ / ദുൽഹിജ്ജ 17

⛵ അബൂ അബ്ദില്ലാഹി ഹുമൈദി (റ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും സൂക്ഷ്മതയും ജീവിത വിശുദ്ധിയും കാത്തുസൂക്ഷിച്ച വ്യക്തിത്വവും അൽ ജംഉ ബൈന സ്സ്വഹീഹൈനി, ജുദ്‌വത്തുൽ മുഖ്തബിസ്, അത്തദ്കിറ തുടങ്ങി ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രമുഖ ഹദീസ് പണ്ഡിതർ, ഹാഫിള് അബൂ അബ്ദില്ലാഹി മുഹമ്മദ്ബ്നു അബീ നസ്‌രിൽ ഹുമൈദി (റ) ⛵ സയ്യിദ് ജലാലുദ്ദീൻ ബുഖാരി (ഖ) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്‌റ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും റഷ്യയിലെ ബുഖാറയിലെ സയ്യിദ് കുടുംബമായ ബുഖാരി ഖബീലയിൽ നിന്നും ദീനി പ്രബോധനാർത്ഥം ആദ്യമായി കേരളത്തിൽ എത്തിയ സയ്യിദും കണ്ണൂർ ജില്ലയിലെ വളപട്ടണം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ ആത്മീയ നായകർ, സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി (ഖ) എന്നിവരുടെ ആണ്ട് ദിവസമാണ് ദുൽഹിജ്ജ 17.

മഹാന്മാർ / ദുൽഹിജ്ജ 16

🏕️ഇബ്നു ഇമാദ് ഹമ്പലി (റ) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടിൽ ഡമസ്കസിൽ ജീവിച്ചിരുന്ന മഹാനും നിരവധി വാല്യങ്ങളുള്ള വിശ്വപ്രസിദ്ധ ചരിത്ര ഗ്രന്ഥം 'ശദറാത്തുദ്ദഹബ്' ഉൾപ്പെടെ കനപ്പെട്ട അനവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രമുഖ ഹമ്പലീ പണ്ഡിത വര്യർ, ഇമാം ഇബ്നു ഇമാദ് ഹമ്പലി (റ) 🏕️മലയിൽ ഉണ്ണീൻകുട്ടി ഉസ്താദ് (ഖ) 🔹➖➖➖➖➖️♦️➖️➖➖➖➖🔸 ദർസുകൾ ഇല്ലാത്ത നിരവധി മഹല്ലുകളിൽ ദർസുകൾ സ്ഥാപിച്ച് വൈജ്ഞാനിക മേഖലയിൽ വലിയ പങ്ക് വഹിച്ച മഹാനും കണ്ണിയത്ത് ഉസ്താദ്, റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് തുടങ്ങി ധാരാളം പ്രഗൽഭരായ പണ്ഡിതരുടെ ഗുരുവര്യരും ഓമച്ചുപ്പുഴ താഴെ പള്ളിയുടെ കിഴക്ക് ഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, മലയിൽ ഉണ്ണീൻകുട്ടി മുസ്‌ലിയാർ (ഖ) 

അവധി ഉപയോഗപ്പെടുത്താം

📝അവധി ഉപയോഗപ്പെടുത്താം; കൃത്യമായ പ്ലാനിങ്ങോടുകൂടി പഠനം രസകരമാക്കാം... 📍 എങ്ങനെ പഠിക്കണം..? നാളത്തേക്ക് എന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്ന ശീലം ഇന്ന് തന്നെ ഒഴിവാക്കാം . (وَلَا تَقُولَنَّ لِشَا۟یۡءٍ إِنِّی فَاعِلࣱ ذَ ٰ⁠لِكَ غَدًا) [Surat Al-Kahf 23] (ഒരു കാര്യത്തെക്കുറിച്ചും തീര്‍ച്ചയായും “നാളെ ഞാനത് ചെയ്യു”മെന്ന് നീ പറയരുത്) അതിനായി കൃത്യമായ Deadline (നിശ്ചിത പാഠഭാഗം നിശ്ചിത സമയത്തിനുള്ളിൽ പഠിച്ചു തീർക്കുമെന്ന് തീരുമാനം) വെച്ചുകൊണ്ട് സ്വന്തമായി ടൈം ടേബിൾ തയ്യാറാക്കുന്നത് നന്നായിരിക്കും, മടി ഒഴിവാക്കാനും ഇത് സഹായിക്കും വിരുന്നു പോകാൻ പരീക്ഷകൾക്ക് ശേഷവും അവധിയുണ്ട് സമയം കൃത്യമായി ഉപയോഗപ്പെടുത്തിയാൽ അതിനെക്കുറിച്ച് പിന്നീട് ഖേദിക്കേണ്ടി വരില്ല..! 📍 ടൈം ടേബിൾ തയ്യാറാക്കാം പൊതു പരീക്ഷക്ക് ഇനി ~ഇത്ര~ ദിവസം മാത്രം. അവസാന 03 ദിവസം കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ റഫർ ചെയ്യാനും, ഒരു തവണ കൂടെ 'പഠിച്ചു' എന്ന് ഉറപ്പുവരുത്താനും ഉപയോഗപ്പെടുത്താം. ശേഷിക്കുന്നത് ~ഇത്ര~ ദിവസം ആകെ പാഠങ്ങൾ ~ഇത്ര~ അതായത് ഒരു ദിവസം ചുരുങ്ങിയത് ~ഇത്ര~ മുതൽ ~ഇത്ര~ പാഠമെങ്കിലും പഠിക്കണം. 📍 കൃത്...