മഹാന്മാർ / ദുൽഹിജ്ജ 17
⛵ അബൂ അബ്ദില്ലാഹി ഹുമൈദി (റ)
🔹➖➖➖➖➖♦️➖➖➖➖➖🔸
ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും സൂക്ഷ്മതയും ജീവിത വിശുദ്ധിയും കാത്തുസൂക്ഷിച്ച വ്യക്തിത്വവും അൽ ജംഉ ബൈന സ്സ്വഹീഹൈനി, ജുദ്‌വത്തുൽ മുഖ്തബിസ്, അത്തദ്കിറ തുടങ്ങി ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രമുഖ ഹദീസ് പണ്ഡിതർ, ഹാഫിള് അബൂ അബ്ദില്ലാഹി മുഹമ്മദ്ബ്നു അബീ നസ്‌രിൽ ഹുമൈദി (റ)
⛵ സയ്യിദ് ജലാലുദ്ദീൻ ബുഖാരി (ഖ)
🔹➖➖➖➖➖♦️➖➖➖➖➖🔸
ഹിജ്‌റ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും റഷ്യയിലെ ബുഖാറയിലെ സയ്യിദ് കുടുംബമായ ബുഖാരി ഖബീലയിൽ നിന്നും ദീനി പ്രബോധനാർത്ഥം ആദ്യമായി കേരളത്തിൽ എത്തിയ സയ്യിദും കണ്ണൂർ ജില്ലയിലെ വളപട്ടണം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ ആത്മീയ നായകർ, സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി (ഖ)
എന്നിവരുടെ ആണ്ട് ദിവസമാണ് ദുൽഹിജ്ജ 17.
Comments
Post a Comment