ദുൽഹിജജ 26 ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ [ന.മ] വഫാത്ത്
✍️✍️✍️✍️✍️✍️✍️✍️
MA റഊഫ് കണ്ണന്തളി
🌹🌹🌹🌹🌹🌹🌹🌹
ഹിജ്റ1334 റമളാന്‍ 14-ന് ചാപ്പനങ്ങാടിയിലെ പറങ്കിമൂച്ചിക്കല്‍, ഏറിയാടന്‍ വെള്ളേങ്ങര ഹസന്‍ മുസ്‌ലിയാരുടെയും കൊല്ലംതൊടി ബിയ്യുമ്മയുടെയും മകനായാണ് മുഹമ്മദ് എന്ന ബാപ്പു മുസ്‌ലിയാര്‍ ജനിച്ചത്.
താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖ് അവര്‍കളുടെ പ്രധാന ശിഷ്യനായിരുന്ന പിതാവ് ഹസൻ മുസ്ലിയാർ ബാപ്പു മുസ്ലിയാർക്ക് ആറ് വയസുള്ളപ്പോൾ മരണപ്പെട്ടു തുടർന്ന് നഖ്ഷബന്ദി സരണി സ്വീകരിച്ചിരുന്ന മാതാവിന്റെ സംരക്ഷണത്തിലാണ് ബാപ്പു മുസ്ലിയാർ വളര്‍ന്നത്.
മുതഫർരിദ് -നൂറുൽ അബ്സ്വാർ - പോലെയുള്ള ചെറിയ കർമ്മ ശാസ്ത്ര കിതാബുകൾ ഓതി പഠിച്ചത് സഹോദരി ഖദീജയിൽ നിന്നാണ്.
ഒമ്പതാം വയസ്സില്‍ ഒതുക്കുങ്ങല്‍ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ ദര്‍സിൽ ചേർന്നു.
ശേഷം ക്ലാരി മാട്ടിൽ മമ്മത്തൻ മുസ്ലിയാർ - നാദാപുരം മയ്യഴി തങ്ങൾ - മമ്പാട് മമ്മുണ്ണി മുസ്ലിയാർ - കോട്ടക്കൽ പാലപ്പുറ തീക്കുന്നൻ കുഞ്ഞലവി മുസ്ലിയാർ - ചാപ്പനങ്ങാടി ആലസ്സൻ മുസ് ലിയാർ തുടങ്ങിയ പ്രഗൽഭ പണ്ഡിതരുടെ ദര്‍സുകളിൽ പഠിച്ചു.
താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രധാന ഗുരുനാഥന്‍മാരാണ്.
വര്‍ഷങ്ങളോളം മതപഠനരംഗത്ത് ചെലവഴിച്ച അദ്ദേഹം വെല്ലൂര്‍ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിന് പോകാൻ ഒരുങ്ങിയിരുന്നുവെങ്കിലും രോഗം പിടിപെട്ടതുമൂലം മാറ്റിവെക്കുകയായിരുന്നു.
കോട്ടക്കല്‍, പാലപ്പുറ, മാനന്തേരി, പാറന്നൂര്‍, കൈവേലിക്കല്‍,, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ചാവക്കാട് - ആലുവ മുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ മദ്റസാധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.
ആലുവായി അബൂബക്കർ മുസ്ലിയാർ - അകലാട് ദർവേശ് - ദാൽ ഹസനിൽ അഫ്ഗാനി അൽ അവിയൂരി ചാവക്കാട് - തുടങ്ങിയവരുമായി ആത്മീയ ബന്ധം സ്ഥാപിച്ചിരുന്നു.
പാനായിക്കുളം അബ്ദു റഹിമാൻ മുസ്ലിയാരിൽ നിന്ന് ധാരാളം ഇജാസതു കൾ ലഭിച്ചിട്ടുണ്ട്.
ഹസ്ബുല്ലാഹിൽ മക്കിയായിരുന്നു ചാപ്പന ങ്ങാടിയുടെ പ്രധാന ശൈഖ്.
ഖാദിരി - രിഫാഈ- ചിശ്ത്തി - നഖ്ശബന്തി - ശാദുലി - ബാഅലവി -ഖു ളരി - എന്നിങ്ങനെ ഏഴ് ത്വരീഖത്തുകളുമായി ബന്ധം സ്ഥാപിച്ചിരുന്നു.
കേരളത്തിനകത്തും പുറത്തും നിരവധി ദിക്റ് ഹൽഖകൾ സ്ഥാപിച്ചിട്ടുണ്ട്.
ആനക്കര കോയക്കുട്ടി മുസ്ലിയാർ - ചാപ്പനങ്ങാടി ബീരാൻ കുട്ടി മുസ്ലിയാർ - Ch ഹൈദ്രോസ് മുസ്ലിയാർ - കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ തുടങ്ങി ധാരാളം പ്രഗൽഭർ അദ്ദേഹത്തിന്റെ മുരീദന്മാരാണ്.
സമസ്ത മുശാവറ അംഗം, മലപ്പുറം ജില്ലാ പ്രസിഡണ്ട്, ജാമിഅ നൂരിയ്യ പ്രസിഡണ്ട് പദവികളും വഹിച്ചു. 1978 നവംബര്‍ 27 (1398 ദുല്‍ഹിജ്ജ 26) നായിരുന്നു വിയോഗം. പറങ്കിമൂച്ചിക്കല്‍ പള്ളിയുടെ സമീപമാണ് മഖ്ബറ.
നാഥൻ അവരുടെ പരലോക പതവി ഉയർത്തി കൊടുക്കട്ടെ
Comments
Post a Comment