അവധി ഉപയോഗപ്പെടുത്താം
📝അവധി ഉപയോഗപ്പെടുത്താം; കൃത്യമായ പ്ലാനിങ്ങോടുകൂടി പഠനം രസകരമാക്കാം...
📍എങ്ങനെ പഠിക്കണം..?
നാളത്തേക്ക് എന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്ന ശീലം ഇന്ന് തന്നെ ഒഴിവാക്കാം .
(وَلَا تَقُولَنَّ لِشَا۟یۡءٍ إِنِّی فَاعِلࣱ ذَ ٰلِكَ غَدًا)
[Surat Al-Kahf 23]
(ഒരു കാര്യത്തെക്കുറിച്ചും തീര്‍ച്ചയായും “നാളെ ഞാനത് ചെയ്യു”മെന്ന് നീ പറയരുത്)
അതിനായി കൃത്യമായ Deadline (നിശ്ചിത പാഠഭാഗം നിശ്ചിത സമയത്തിനുള്ളിൽ പഠിച്ചു തീർക്കുമെന്ന് തീരുമാനം) വെച്ചുകൊണ്ട് സ്വന്തമായി ടൈം ടേബിൾ തയ്യാറാക്കുന്നത് നന്നായിരിക്കും, മടി ഒഴിവാക്കാനും ഇത് സഹായിക്കും
വിരുന്നു പോകാൻ പരീക്ഷകൾക്ക് ശേഷവും അവധിയുണ്ട്
സമയം കൃത്യമായി ഉപയോഗപ്പെടുത്തിയാൽ അതിനെക്കുറിച്ച് പിന്നീട് ഖേദിക്കേണ്ടി വരില്ല..!
📍ടൈം ടേബിൾ തയ്യാറാക്കാം
പൊതു പരീക്ഷക്ക് ഇനി ~ഇത്ര~ ദിവസം മാത്രം. അവസാന 03 ദിവസം കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ റഫർ ചെയ്യാനും, ഒരു തവണ കൂടെ 'പഠിച്ചു' എന്ന് ഉറപ്പുവരുത്താനും ഉപയോഗപ്പെടുത്താം.
ശേഷിക്കുന്നത് ~ഇത്ര~ ദിവസം
ആകെ പാഠങ്ങൾ ~ഇത്ര~
അതായത് ഒരു ദിവസം ചുരുങ്ങിയത് ~ഇത്ര~ മുതൽ ~ഇത്ര~ പാഠമെങ്കിലും പഠിക്കണം.
📍കൃത്യമായ സമയം നിശ്ചയിക്കാം
പഠനത്തിന് ഉത്തമമായ സമയം അതിരാവിലെയാണ്. സുബഹി നിസ്കാരം കഴിഞ്ഞ് പഠനത്തിനായി ഇരിക്കാം.
ഏഴ് മുതൽ എട്ട് മണിക്കൂറിൽ കൂടുകയോ കുറയുകയോ ചെയ്യാത്ത ഉറക്കം ശീലിക്കാം.
ഓരോ മണിക്കൂറുകളിലും 10 മിനുട്ട് ഇടവേളകൾ എടുക്കുന്നത് എളുപ്പത്തിലുള്ള പഠനത്തെ സഹായിക്കും.
വീട്ടിലെ മദ്രസ എന്ന ആശയം പഠനത്തിന് മാറ്റുകൂട്ടും.
📍പഠനം എങ്ങിനെ നടക്കുന്നു..?
കണ്ടും കേട്ടും ചെയ്തും ആണ് മനുഷ്യൻ പഠിക്കുന്നത്.
കേൾവിയിലൂടെ 5 ശതമാനവും
കാഴ്ചയിലൂടെ 10 മുതൽ 30 ശതമാനവും
പ്രവർത്തിയിലൂടെ 80 മുതൽ 90 ശതമാനവും പഠനം നടക്കുന്നു.
ഉച്ചത്തിൽ വായിച്ചു പഠിക്കുന്നതിലൂടെ കേൾവിയും നടക്കുന്നു, പഠിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിലൂടെയും, വീട്ടിലുള്ള കുട്ടികളെ പഠിപ്പിച്ചു കൊടുക്കുന്നതിലൂടെയും, എഴുതുന്നതിലൂടെയും പ്രവർത്തനവും നടക്കുന്നു.
എഴുതി പഠിക്കുന്നതിലൂടെ അക്ഷരത്തെറ്റില്ലാതെ ഹദീസുകളും ആയത്തുകളും എഴുതാനും, കയ്യെഴുത്ത് നന്നാക്കാനും സഹായകരമാകുന്നു.
ദിക്റുകളും മറ്റും അക്ഷര തെറ്റ് കൂടാതെ പഠിക്കാൻ ശ്രദ്ധിക്കുമല്ലോ.
📍മറവിയോ..? പരിഹാരമുണ്ട്...
മറവി അല്ലാഹുﷻവിന്റെ അനുഗ്രഹമാണ്. ചില കാര്യങ്ങൾ മറന്നുപോവൽ മനുഷ്യന് അനിവാര്യമാണ്, എന്നാൽ പഠിക്കുന്ന കാര്യങ്ങൾ മറന്നു പോകാതിരിക്കാൻ പ്രത്യേക ഇടവേളകളിൽ നമ്മൾ അവ ആവർത്തിക്കേണ്ടതുണ്ട്.
പഠനം കഴിഞ് 1 ദിവസം കഴിയുമ്പോഴേക്കും 70% മറന്നു പോകുന്നുവെന്നാണ് മന:ശാസ്ത്രം പറയുന്നത്. അതിനാൽ പഠനം കഴിഞ്ഞ് 20 മിനിറ്റ്നും ഒരു മണിക്കൂറിനും ഇടയിലായി ഒരു തവണ ആവർത്തിക്കേണ്ടതുണ്ട്.
പിന്നീട് 24 മണിക്കൂർ കഴിഞ്ഞിട്ട് ആവർത്തിച്ചാൽ മതിയാകും. ശേഷം മൂന്നു ദിവസം കഴിഞ്ഞിട്ടും...
മദ്രസ പഠനം പരീക്ഷയ്ക്ക് മാത്രമുള്ള പഠനമല്ല. ഇരു ലോകത്തേക്കുമുള്ള വിജയത്തിനുള്ള പാഠങ്ങളാണ്. അലസത കാണിച്ചാൽ നാളെ നമ്മൾ റബ്ബിനോട് മറുപടി പറയേണ്ടിവരും..!
✍🏼അബ്ദുറഷീദ് ഫൈസി

Comments
Post a Comment