മഹാന്മാർ / ദുൽഹിജ്ജ 25
🔥 പാങ്ങിൽ ഉസ്താദ് (ഖ)
🔹➖➖➖➖♦️➖➖➖➖🔸
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ശില്പികളിൽ പ്രധാനി, നീണ്ട രണ്ട് പതിറ്റാണ്ടു കാലം സമസ്ത വൈസ് പ്രസിഡണ്ടായും പ്രസിഡണ്ടായും സ്ഥാനം അലങ്കരിച്ച സാരഥി, സ്വാതന്ത്ര്യ സമര സേനാനി, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്, പ്രഭാഷകൻ, മുഫ്തി, സംഘാടകൻ, ഗ്രന്ഥകർത്താവ്, കവി, മുദരിസ് തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, മലപ്പുറം ജില്ലയിലെ പാങ്ങ് ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ (ഖ). ഉസ്താദിന്റെ വഫാത്ത് ദിവസമാണ്.
Comments
Post a Comment