മഹാന്മാർ / ദുൽഹിജ്ജ 27

📖 ഇമാം ഉമറുബ്നുൽ വർദി (റ)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

ഹിജ്‌റ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ദർസുകളിൽ ഓതി വരുന്ന തുഹ്ഫത്തുൽ വർദിയ്യ അടക്കം ബഹ്ജത്തുൽ വർദിയ്യ, മൻതിഖു ത്വയ്ർ ലിഇറാദത്തിൽ ഖൈർ തുടങ്ങി അറബി വ്യാകരണ മേഖലയിലും ശാഫിഈ കർമ്മ ശാസ്ത്രത്തിലും നിരവധി അമൂല്യ ഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും സമർപ്പിച്ച രചയിതാവുമായ ലോക പ്രശസ്ത പണ്ഡിത പ്രതിഭ, ഇമാം ഉമറുബ്നുൽ വർദി (റ) 

📖 ഇമാം തഖിയ്യുദ്ദീനി ശ്ശുമുന്നി (റ)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

ഹിജ്റ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനും ഇമാം സുയൂഥ്വി (റ) അടക്കം നിരവധി പണ്ഡിതരുടെ ഗുരുവര്യരും വിവിധ വിജ്ഞാന ശാഖകളിലെ പ്രതിഭയും അൽ മുൻസിഫ്, മുഖതസറുൽ വിഖായ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പണ്ഡിത ശ്രേഷ്ഠർ, ഇമാം തഖിയ്യുദ്ദീനി ശ്ശുമുന്നി (റ) എന്നിവരുടെ വഫാത്ത് ദിവസമാണ്. 

Comments