മഹാന്മാർ / ദുൽഹിജ്ജ 26

🍃 ഉമറുബ്നുൽ ഖത്ത്വാബ് (റ)
🔹➖➖➖➖➖️♦️➖️➖➖➖➖🔸

നുബുവ്വത്തിന്റെ ആറാം വർഷം വിശുദ്ധ മതത്തിലേക്ക് വന്നവരും ഇസ്‌ലാമിക ലോകത്തെ രണ്ടാം ഖലീഫയും തിരുനബി (‌ﷺ) യുടെ സന്തത സഹചാരിയും അവിടുത്തെ ഭാര്യാ പിതാവുമായ പ്രമുഖ സ്വഹാബി വര്യർ, സയ്യിദുനാ അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്ത്വാബ് (റ) 

🍃 ചാപ്പനങ്ങാടി ഉസ്താദ് (ഖ)
🔹➖➖➖➖➖️♦️➖️➖➖➖➖🔸
പ്രമുഖ സൂഫി വര്യരും ഭൗതിക പരിത്യാഗിയും ഖാദിരി, രിഫാഇ, ചിശ്ത്തി തുടങ്ങി അനവധി ത്വരീഖത്തുകളുടെ ശൈഖും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സാരഥിയും എസ്.വൈ.എസ്സിന്റെ സംസ്ഥാന പ്രസിഡണ്ടും നിരവധി പണ്ഡിതരുടെ ഗുരുവര്യരുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, മലപ്പുറം ജില്ലയിലെ പറങ്കിമൂച്ചിക്കൽ പള്ളിയുടെ സമീപത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ (ഖ) എന്നിവരുടെ വഫാത്ത് ദിവസമാണ്. 

Comments