മഹാന്മാർ / ദുൽഹിജ്ജ 16
🏕️ഇബ്നു ഇമാദ് ഹമ്പലി (റ)
🔹➖➖➖➖➖️♦️➖️➖➖➖➖🔸
ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടിൽ ഡമസ്കസിൽ ജീവിച്ചിരുന്ന മഹാനും നിരവധി വാല്യങ്ങളുള്ള വിശ്വപ്രസിദ്ധ ചരിത്ര ഗ്രന്ഥം 'ശദറാത്തുദ്ദഹബ്' ഉൾപ്പെടെ കനപ്പെട്ട അനവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രമുഖ ഹമ്പലീ പണ്ഡിത വര്യർ, ഇമാം ഇബ്നു ഇമാദ് ഹമ്പലി (റ)
🏕️മലയിൽ ഉണ്ണീൻകുട്ടി ഉസ്താദ് (ഖ)
🔹➖➖➖➖➖️♦️➖️➖➖➖➖🔸
ദർസുകൾ ഇല്ലാത്ത നിരവധി മഹല്ലുകളിൽ ദർസുകൾ സ്ഥാപിച്ച് വൈജ്ഞാനിക മേഖലയിൽ വലിയ പങ്ക് വഹിച്ച മഹാനും കണ്ണിയത്ത് ഉസ്താദ്, റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് തുടങ്ങി ധാരാളം പ്രഗൽഭരായ പണ്ഡിതരുടെ ഗുരുവര്യരും ഓമച്ചുപ്പുഴ താഴെ പള്ളിയുടെ കിഴക്ക് ഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്നവരുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, മലയിൽ ഉണ്ണീൻകുട്ടി മുസ്‌ലിയാർ (ഖ)
Comments
Post a Comment