മരിച്ചാലും മരിക്കാത്തവര്‍
കിഴക്കുനിന്ന് സൂര്യന്‍ ഉദിച്ചുയരുന്നതിനു മുമ്പ് തന്നെ അബ്ദുള്ള (رضي الله عنه) വീടുവിട്ടിറങ്ങി. രാത്രി ജാബിറിനെയും (رضي الله عنه) പുത്രിമാരെയും വിളിച്ചിരുത്തി അന്തിമ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. തന്‍റെ കടം വീട്ടണമെന്ന് ജാബിര്‍(رضي الله عنه)വിനെ ഏല്‍പിച്ചിരുന്നു. പടവാളും പടകുപ്പായവുമൊക്കെയായി ബാപ്പ ഇറങ്ങിപ്പോകുന്നത് മക്കള്‍ കണ്ണുമറയുന്നത് വരെ നോക്കിനിന്നു. അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ വീടിന്‍റെ ഉള്ളിലേക്ക് മറഞ്ഞു. മതത്തിന്‍റെ ശത്രുക്കളോട് സമരത്തിനു പോകുന്ന സൈനികരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോ. അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ തേരുതെളിയിക്കാനിറങ്ങുന്ന സ്വഹാബി സംഘത്തിലേക്കാണ്. ഉഹ്ദിലേക്ക്. നബി(ﷺ)യാണ് സര്‍വ്വസൈന്യാധിപന്‍. എഴുനൂറുപേരാണ് സൈന്യത്തിലുള്ളത്. മക്കയില്‍ നിന്ന്‍ അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ വന്നിട്ടുള്ള മുവ്വായിരം പേരെയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്. അബ്ദുള്ള(رضي الله عنه)വിന്‍റെ വാക്കുകള്‍ അവര്‍ വീണ്ടും വീണ്ടും ഓര്‍ത്തു. ജാബിറിന്‍റെയും (رضي الله عنه) കുടുംബത്തിന്‍റെയും മനസ്സില്‍ അത് തേട്ടിതേട്ടി വന്നുകൊണ്ടിരുന്നു. നാളെ ഉഹ്ദില...