ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്!
••••••••••••••••••••••••••••••••••••••••••••••••
💡ഭക്തനായ *ഒരു വയസ്സൻ ദൈവത്തെ തേടി* കാട്ടിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. അപ്പോഴതാ *കാലില്ലാത്ത ഒരു കുറുക്കൻ* ആ വഴിയിൽ *തളർന്നു കിടക്കുന്നു.*
💡ഈ കുറുക്കൻ *എങ്ങിനെ ആഹാരം തേടുമെന്നായി* വയസ്സന്റെ ചിന്ത. കുറുക്കന്റെ *ദയനീയാവസ്ഥ അയാളെ വല്ലാതെ വേദനിപ്പിച്ചു.*
💡പെട്ടെന്ന് കാട്ടിലൊരു *സ്വരം.* അയാൾ *പതുങ്ങി* മാറിനിന്നു.
💡ഒരു *കടുവ* ഒരു കൊച്ചു മാനിനെ *കടിച്ചുവലിച്ചു* കൊണ്ടുവരുന്നു. *അല്പം മാംസം മാത്രം* തിന്നശേഷം *അതവിടെത്തന്നെയിട്ട്* കടുവ കടന്നുകളയുന്നു.
💡 *കുറുക്കൻ നിരങ്ങി, നിരങ്ങിയെത്തി വയറുനിറയെ ബാക്കിയുള്ള ആ ഇറച്ചി തിന്നുന്നു.*
💡അയാൾ ചിന്തിച്ചു: *ദൈവത്തിന്റെ പ്ലാനും പദ്ധതികളും എത്ര മനോഹരം.*
💡ഇനി താനെന്തിന് ഈ *കാട്ടിൽ അലയണം?.* ദൈവത്തിന്റെ *മഹത്ത്വം* മാത്രം *ധ്യാനിച്ച് ഇവിടെ ഇരുന്നാൽ പോരെ?* ദൈവം തനിക്കും *ആഹാരം എത്തിച്ചുതരും.*
അദ്ദേഹം ആശിച്ചു.
••••••••••••••••••••••••••••••••••••••••••••••••
*തുറന്ന പുസ്തകം* വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...👇🏻
https://chat.whatsapp.com/CPnmKs8WW6uF6S6Myf6mmw
••••••••••••••••••••••••••••••••••••••••••••••••
💡 *അയാൾ അവിടെ ഇരിപ്പായി.* അന്നും പിറ്റേന്നും കടന്നുപോയി. അയാൾ *പട്ടിണിയിൽത്തന്നെ.*
💡ദൈവം ഭക്ഷണവുമായി *ആരെയും അയാൾക്കരികിലേക്ക് അയച്ചില്ല.*
💡അയാൾ നിരാശയോടെ *ദൈവത്തോട് വിളിച്ചുചോദിച്ചു:*
💡 *"എന്റെ കാര്യം അങ്ങു മറന്നുപോയോ?'*
💡അപ്പോൾ ഒരു അശരീരി: *“നിന്നെ ഞാൻ സൃഷ്ടിച്ചിരിക്കുന്നത് അംഗ വൈകല്യം സംഭവിച്ച കുറുക്കനായിട്ടല്ല. ചുണയും ചൊടിയുമുള്ള കടുവയായിട്ടാണ്.*
💡അതായത് *കൈ നീട്ടാനല്ല.* ദാനം ആവശ്യമായ കയ്യിലേക്ക് *എന്തെങ്കിലും വച്ചുകൊടുക്കാനുള്ള കഴിവാണ് ദൈവം നമ്മിൽ നിന്നൊക്കെ പ്രതീക്ഷിക്കുന്നത്...* (കടപ്പാട്)
••••••••••••••••••••••••••••••••••••••••••••••••
പോസ്റ്റില്‍ *മാറ്റം വരുത്താതെ*, ഗ്രൂപ്പിന്‍റെ ലിങ്കോടു കൂടി മറ്റുള്ളവരിലേക്കും *ഷെയർ ചെയ്യണേ...*
••••••••••••••••••••••••••••••••••••••••••••••••
*തുറന്ന പുസ്തകം ഗ്രൂപ്പ്*.....
http://wa.me/+971559433787 © 2020
|█║▌█║▌█║▌|▌█║▌█|
Comments
Post a Comment