ഭക്ഷണശേഷം പുകവലിക്കുന്ന ശീലമുണ്ടോ?



       👨🏻‍⚕പുകവലിക്കുന്ന ശീലമുള്ളവരെ ശ്രദ്ധിച്ചിട്ടുണ്ടോ? വയറുനിറയെ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് ഉടനെയൊന്ന് പുകയ്ക്കണം. ഇനി സ്ഥിരമായി പുകവലിക്കാത്തവരാണെങ്കില്‍ക്കൂടി അവരിലും കാണാറുണ്ട് ഈ പ്രവണത.

👩🏻‍⚕എന്തുകൊണ്ടാണ് നല്ലപോലെ ഭക്ഷണം കഴിച്ച ശേഷം പുകവലിക്കുന്നതില്‍ ഇത്രയധികം രസം ആളുകള്‍ കണ്ടെത്തുന്നത്?

👨🏻‍⚕പുകവലി, അടിസ്ഥാനപരമായി ഒരു ശീലമാണ്. അത് ചെയ്യുമ്ബോള്‍ മനസ് അഥവാ തലച്ചോര്‍, സ്വയം തന്നെ നല്ല 'മൂഡ്' ഉണ്ടാക്കിയേക്കാം. അതിനാല്‍ ഇഷ്ടപ്പെടുന്ന ഒരു ശീലത്തിലേര്‍പ്പെടുമ്ബോഴുണ്ടാകുന്ന ആനന്ദം തന്നെയാണ് ഇതിന് പിന്നിലെ പ്രധാന ലഹരിയെന്ന് പറയാം.

👩🏻‍⚕എന്നാല്‍ ഭക്ഷണത്തിന് ശേഷം പുകവലിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

👨🏻‍⚕ഭക്ഷണത്തിന് ശേഷം ഒരു സിഗരറ്റ് വലിച്ചാല്‍ അത് 10 സിഗരറ്റ് വലിച്ചതിന് തുല്യമായി കണക്കാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

👩🏻‍⚕വലിയ തോതില്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇത് ഇടയാക്കുകയത്രേ. പതിവായി ഈ പ്രവണതയിലേക്ക് കടന്നാലോ, ഉദരസംബന്ധമായ പ്രശ്‌നങ്ങളും പതിവാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

'👨🏻‍⚕പുകവലിക്കുന്നത് തന്നെ വളരെ മോശം ശീലമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഭക്ഷണശേഷം പുകവലിക്കുന്നത് ഏറ്റവും മോശപ്പെട്ട ശീലമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

👩🏻‍⚕ഇത് ഒരു സിഗരറ്റിന്റെ ഫലത്തിന് പകരം 10 സിഗരറ്റിന്റെ ഫലം ചെയ്യാനും ഇടയാക്കും...'
പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നു.

👨🏻‍⚕അതുപോലെ പുകവലിച്ച ശേഷം വെള്ളം കുടിക്കുന്നതോടെ, ആ പ്രശ്‌നമങ്ങ് പരിഹരിച്ചു എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് വേണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

👩🏻‍⚕ഇനി അത്ര നിര്‍ബന്ധമാണെങ്കില്‍ വലിക്കുന്നതിന് മുമ്ബായി വെള്ളം കുടിക്കുക. ഏറ്റവും കുറഞ്ഞത്, ശരീരത്തെ 'അലര്‍ട്ട്' ആക്കാനെങ്കിലും ഇത് ഉപകരിക്കുമെന്നാണ് ഇവര്‍ പറയുന്നത്.


Comments