റജബിനെ ബഹുമാനിച്ചാൽ



     ✍🏼ബൈത്തുൽ മുഖദ്ദസിന്റെ ചാരെ ഒരു സ്ത്രീ ജീവിച്ചിരുന്നു. ആ സ്ത്രീ നല്ല സൽകർമ്മങ്ങൾ ചെയുന്നവരാണ്. എന്നാൽ പരിശുദ്ധ റജബ് മാസം വന്നാൽ ആ മാസത്തെ ബഹുമാനിച്ചു സ്വന്തം ഇഷ്ടത്താൽ 12 തവണ സൂറത്തുൽ ഇഹ്‌ലാസ് (ഖുൽ ഹുവള്ളാഹു) എന്നും പാരായണം ചെയ്യുമായിരുന്നു. കൂടാതെ ആ സ്ത്രീ റജബിൽ ഒരുങ്ങുന്നത് വളരെ താഴ്ന്ന വസ്ത്രം ധരിച്ച് പൂർണമായും ഇബാദത്തിലേക്ക് സജ്ജമാകും...

 ഒരു റജബിൽ ഈ സ്ത്രീക്ക് അസുഖം ബാധിച്ചു. അപ്പോൾ ആ സ്ത്രീ തന്റെ മകനെ വിളിച്ചിട്ട് പറയുകയാണ്: മോനെ.. എനിക്ക് രോഗം കൂടിയിരിക്കുന്നു... ഈ റജബിൽ ഞാൻ മരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അതുകൊണ്ട് എനിക്ക് നിന്നോട് ഒരു വസ്വിയത്ത് ഉണ്ട്...

 "ഞാൻ മരണപ്പെട്ട് കഴിഞ്ഞാൽ ഒരിക്കലും ഒരു നല്ല കഫം പുടവ വാങ്ങി എന്നെ നീ യാത്രയാക്കരുതേ.., നീ എന്നെ പൂർണമായും താഴ്ന്ന വസ്ത്രം ഉപയോഗിച്ച് കഫൻ ചെയ്ത് എന്നെ ഖബറിൽ വെക്കണേ... ഇത് ചെയ്തില്ലെങ്കിൽ നിനക്ക് ഉമ്മാന്റെ പൊരുത്തം ഉണ്ടാകില്ല..."

 പിന്നെ ആ സ്ത്രീ ആ റജബിൽ മരണപ്പെടുകയും ചെയ്തു... എന്നാൽ മകൻക്ക് ഉമ്മാന്റെ വസ്വിയത്ത് ഓർമയുണ്ടെങ്കിലും ആ മകൻ എന്റെ ഉമ്മയെല്ലേ എന്ന് കരുതി, നല്ലത് മാത്രം ഉദ്ദേശിച്ചു കൊണ്ട്  നല്ല മുന്തിയ കഫൻപുട വാങ്ങി ഉമ്മയെ കഫൻ ചെയ്ത് ശേഷക്രിയയൊക്കെ ചെയ്ത് ആ ഉമ്മാനെ ഖബറടക്കി...

 അങ്ങനെ ഉമ്മ നഷ്ടപ്പെട്ട വേദന  കടിച്ചമർത്തി ആ രാത്രി മകൻ ഉറങ്ങുകയാണ്... അങ്ങനെ ആ മകന്റെ സ്വപ്നത്തിൽ ആ ഉമ്മ വരുന്നു... ആ ഉമ്മ സ്വപ്നത്തിൽ വിളിക്കുന്നു...

"ഓ.. മോനെ ഞാൻ നിന്നെ തൊട്ട് സംതൃപ്തയല്ലാ... മോനെ നിനക്ക് ഉമ്മാന്റെ പൊരുത്തം ഇല്ലടാ... കാരണം ഉമ്മാന്റെ വസ്വിയത്ത് നീ നടപ്പാക്കിയില്ല..."

 ഇത് കേട്ടപ്പോൾ ആ മകൻ ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്ന് രാത്രിയുടെ ഇരുളുകൾ ഭേദിച്ച് ആ മകൻ തന്റെ ഉമ്മാന്റെ ഖബറിന് ചാരെ എത്തി. ഉമ്മാന്റെ കഫൻപുട മാറ്റി കഫൻ ചെയ്യാൻ വേണ്ടി ഖബറിനുമുകളിലെ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി...

 അങ്ങനെ പൊട്ടിക്കരഞ്ഞു കൊണ്ട് ഒറ്റക്ക്‌ ഓരോ മൂട്കല്ലുകൾ വീതം എടുത്തുമാറ്റി...

 സുബ്ഹാനല്ലാഹ്...
ആ ഖബറിൽ ഉമ്മാന്റെ മയ്യിത്ത് കാണുന്നില്ല... ഇതും കൂടെ കണ്ടപ്പോൾ ആ മകൻ ആ രാത്രിയിൽ അവിടെ ഇരുന്ന് കരഞ്ഞു തളരുകയാണ്...

പെട്ടെന്ന്...

ആ ഖബറിന് സമീപത്ത് നിന്ന് ഒരു അശരീരി കേട്ടു

 "ഓഹ് ചെറുപ്പക്കാരാ... റജബിനെ ബഹുമാനിച്ചു കൊണ്ട് ഇബാദത്തിൽ മുഴുകിയ ആളുകളെ ഖബറിൽ ഒറ്റക്കു കിടത്തുമെന്ന് നീ കരുതിയോ... ഒരിക്കലുമില്ല..."

_✍🏼ബഹുമാനപ്പെട്ട ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തിയ ഒരു ചരിത്രം_

എന്തൊരു ഭാഗ്യമാണ്...

എന്തോരു സ്നേഹമാണ് നമ്മോട് അല്ലാഹുﷻവിന്...

 ഖബറിന്റെ കൂരിരുട്ടിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള അവസരമാണ് ഈ റജബ്...

 അല്ലാഹ്... ഈ റജബിൽ ഇബാദത്തുകൾ വർദ്ധിപ്പിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക്  നൽകണേ നാഥാ...
ആമീന്‍ യാ റബ്ബൽ ആലമീൻ☝🏼

 

Comments