വാഹനങ്ങളുടെ രജിസ്‌ട്രേഷൻ
✏1989 ജൂലൈ ഒന്നിനാണ് കേരളത്തിൽ KL-XX-AA-XXXX എന്ന നമ്പറിങ് രീതിയിലുള്ള വാഹന രജിസ്ട്രേഷൻ തുടങ്ങിയത്.
✏ (X അക്കത്തെയും, A ഇംഗ്ലീഷ് അക്ഷരത്തെയും സൂചിപ്പിക്കുന്നു). അതിൻ പ്രകാരം 14 ജില്ലകളിലുള്ള RTO ഓഫീസുകൾക്കും ഒന്ന് മുതൽ പതിനാല് വരെയുള്ള അക്കങ്ങൾ നിശ്ചയിച്ചു.
✏ KSRTC ക്കു 15 ഉം അനുവദിച്ചു. ഒരു ഇംഗ്ലീഷ് അക്ഷരസീരിസിൽ വരുന്ന ഏറ്റവും വലിയ നാലക്കമായ 9999 വരെ ഉള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം.
✏തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും എറണാകുളം, തിരുവനന്തപുരം പോലെയുള്ള ജില്ലകളിൽ വാഹന രജിസ്ട്രേഷൻ വളരെയധികം വർദ്ധിക്കുകയുണ്ടായി.
✏ ഒരു സീരീസ് അഞ്ചോ, ആറോ മാസത്തിനുള്ളിൽ തന്നെ തീരുന്ന അവസ്ഥയാണുണ്ടായത്. 2002 ൽ വാഹനപ്പെരുപ്പം കൂടിയ ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സർക്കാർ മൂന്ന് പുതിയ RTO ഓഫീസുകൾ തുടങ്ങി. ആറ്റിങ്ങൽ, മൂവാറ്റുപുഴ, വടകര എന്നീ RTO കൾക്ക് യഥാക്രമം KL-16, KL-17 , KL-18 എന്ന നമ്പറുകൾ അനുവദിച്ചു.
✏രണ്ടായിരങ്ങളുടെ പകുതിയോടെ വാഹനങ്ങളുടെ വിൽപനയിൽ വന്ന കുതിച്ചുചാട്ടം കാരണം നിലവിലുള്ള 18 RTO കളിലുള്ള രജിസ്ട്രേഷൻ മതിയാകാത്ത സാഹചര്യം ഉണ്ടായി.
✏അന്ന് കേരളത്തിൽ ഉണ്ടായിരുന്ന എല്ലാ ജോയിന്റ് JRTO കൾക്ക് KL-19 മുതൽ 60 വരെ നമ്പർ അനുവദിച്ചു നൽകി. ഇത് നിലവിൽ വന്നത് 2006 ജൂലൈ ഒന്നിനാണ്.2020 ൽ KL-86ൽ വരെ അത് എത്തി നിൽക്കുന്നു.
Comments
Post a Comment