സൂറത്തുകളും ശ്രേഷ്ഠതകളും
📌 ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുക
നബി ﷺ പറഞ്ഞു: പത്തെണ്ണം പത്ത് ദുരന്തങ്ങളെ തടയുന്നതാണ്...
*1) ഫാതിഹ :* റബ്ബിന്റെ ദേഷ്യത്തെ തടയും.
*2) യാസീന്‍ :* അന്ത്യനാളിലെ ദാഹത്തെ തടയും.
*3) ദു:ഖാന്‍ :* അന്ത്യനാളിലെ ഭയവിഹ്വലതയെ തടയും.
*4) വാഖിഅ :* ദാരിദ്ര്യത്തെയും പ്രതിസന്ധികളെയും തടയും.
*5) മുല്‍ക് :* ഖബര്‍ ശിക്ഷയെ തടയും.
*6) കൗസര്‍ :* എതിരാളികളെ ഉത്തരം മുട്ടിക്കും.
*7) കാഫിറൂന :* മരണ ഘട്ടത്തില്‍ ഈമാന്‍ ഊര്‍ന്നു പോകുന്നതിനെ തടയും.
*8) ഇഖ്‌ലാസ് :* കാപട്യം തടയും.
*9) ഫലഖ് :* അസൂയക്കാരുടെ അസൂയയെ തടയും.
*10) അന്നാസ് :* വസ്‌വാസിനെ തടയും.
(മിശ്കാതുല്‍ മസാബീഹ്)
📍വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത്*
*1) യാസീന്‍ :* ആഗ്രഹ സഫലീകരണത്തിനും സന്തോഷകരമായ ജീവിതത്തിനും.
*2) സജദ :* അനുഗ്രഹം ലഭിക്കാനും പൈശാചിക ഉപദ്രവങ്ങളില്‍നിന്ന് മോചനം ലഭിക്കാനും.
*3) ദുഖാന്‍ :* എഴുപതിനായിരം മലക്കുകള്‍ പാപമോചന പ്രാര്‍ത്ഥന നടത്തുന്നു. അവര്‍ക്ക് വേണ്ടി സ്വർഗ്ഗത്തില്‍ ഒരു വീട് പണിയുന്നതാണ്.
*4) വാഖിഅ :* ദാരിദ്രത്തില്‍ നിന്ന് മോചനം ലഭിക്കുവാനും ഐശ്വര്യം നിലനിര്‍ത്തുവാനും.
*5) തബാറക :* ഖബര്‍ ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കാനും വിനാശകാരികളില്‍ നിന്ന് രക്ഷ പ്രാപിക്കാനും.
*6) ഫുസ്സിലത്ത് :* പ്രത്യേകമായി പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട സൂറത്താണ്. ഈ സൂറത്തിലെ പത്ത് നിര്‍ബന്ധ കാര്യങ്ങളുടെ കണക്കനുസരിച്ച് പത്ത് തവണ പ്രത്യേകം പ്രതിഫലം രേഖപ്പെടുത്തും.
*7) ഹശ്ര്‍ :* സ്വര്‍ഗ്ഗവും അര്‍ശും കുര്‍സുമടക്കം സര്‍വ്വ ചരാചരങ്ങളും മലക്കുകളും റഹ്മത്തിനെ തേടി പ്രാര്‍ത്ഥിക്കാനും പൊറുക്കലിനെ തേടാനും വഴിയൊരുക്കുന്നു. ഇത് ഓതിയ രാത്രിയിലോ പകലിലോ മരിച്ചാല്‍ രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുന്നതാണ്...
എന്നീ ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പാരായണം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്...
(ഫത്ഹുല്‍ മുഈന്‍ 148)
Comments
Post a Comment