സദ്പ്രവൃത്തിയുടെ ഫലം

 
     ഒരിക്കൽ ഹസൻ (റ) ഒരു കാരക്കത്തോട്ടത്തിലൂടെ നടക്കുകയായിരുന്നു അപ്പോൾ ഒരു നീഗ്രോ അടിമ തോട്ടത്തിലിരുന്ന് റൊട്ടി തിന്നുന്നു അയാളുടെ തൊട്ടരികിൽ ഒരു പട്ടിയുമുണ്ട് ഇടക്കിടെ റൊട്ടിക്കഷ്ണങ്ങൾ അയാൾ പട്ടിക്ക് നൽകുന്നു

അടിമയുടെ ഈ ചെയ്തിയിൽ ഹസൻ(റ) ന് വല്ലാത്ത മതിപ്പ് തോന്നി ഹസൻ(റ) ചോദിച്ചു: 'എന്താണീ പട്ടിക്ക് ഇങ്ങനെ റൊട്ടിക്കഷ്ണങ്ങൾ നൽകുന്നത് നിനക്കതിനെ ആട്ടിപ്പായിച്ചു കൂടേ?

ഇത് കേട്ടപ്പോൾ ആ നീഗ്രോ അടിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു : 'ഈ പാവം പട്ടിയെ ആട്ടിയോടിക്കാനോ? ഇതിനെ ആട്ടിയോടിച്ച് ഞാനൊറ്റക്ക് ഭക്ഷണം കഴിക്കുന്നതിൽ ഞാൻ ലജ്ജിക്കുന്നു '

മറുപടി ഹസൻ (റ) നെ തൃപ്തനാക്കി അദ്ദേഹം ആ അടിമയെ വിലക്കു വാങ്ങി മോചിപ്പിച്ചു..

Comments