ആധാരം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും?
👨🏻🏫 നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും?
👨🏻🏫സ്ഥലമോ, വീടോ വാങ്ങുമ്പോൾ പ്രോപ്പർട്ടി രജിസ്ട്രേഷൻ നടത്തേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്.
👩🏻🏫1908ലെ രജിസ്ട്രേഷൻ ആക്ട് പ്രകാരം വിൽപ്പന കരാർ നിർബന്ധമാണ്. അതായത് വിൽപ്പനക്കാരനിൽ നിന്ന് വാങ്ങുന്നയാൾക്ക് അനുകൂലമായി വസ്തുവിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന്റെ തെളിവും നിയമപരമായ രേഖയുമാണിത്.
👨🏻🏫 ഉടമസ്ഥാവകാശം സംബന്ധിച്ച് വസ്തു വാങ്ങുന്നയാൾക്ക് കാണിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്.ഒരു വിൽപ്പനക്കാരൻ സ്വത്തിന്റെ അവകാശം ആധാരത്തിലൂടെ വാങ്ങുന്നയാൾക്ക് കൈമാറുന്നതിലൂടെ സ്വത്തിന്റെ സമ്പൂർണ്ണ ഉടമസ്ഥാവകാശം വാങ്ങുന്നയാൾക്ക് ലഭിക്കും.
👩🏻🏫ആധാരത്തിന്റെ ഒറിജിനൽ പകർപ്പ് വാങ്ങുന്നയാൾക്ക് നൽകിയിട്ടില്ലെങ്കിൽ ഇടപാട് നടത്താനാകില്ല. അതുകൊണ്ട് തന്നെ വസ്തുവിന്റെ ആധാരവും മറ്റും ശ്രദ്ധാപൂർവ്വം സൂക്ഷിക്കേണ്ട രേഖയാണ്.
👩🏻🏫എന്നാൽ നിങ്ങളുടെ ആധാരം നഷ്ട്ടപ്പെടുകയോ,കാണാതാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്.
▪എഫ്‌ഐആർ ഫയൽ ചെയ്യുക:എഫ്‌ഐആർ ഫയൽ ചെയ്യുക എന്നതായിരിക്കണം ആദ്യ പടി. അതായത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി ഒരു പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യുക. പ്രോപ്പർട്ടി പേപ്പറുകൾ കാണാതാകുകയൊ, നഷ്ടപ്പെടുകയോ,മോഷ്ടിക്കപ്പെടുകയോ ചെയ്തുവെന്ന് എഫ്ഐആറിൽ സൂചിപ്പിച്ചിരിക്കണം. ഭാവിയിൽ റഫറൻസിനായി ഉടമയ്ക്ക് ഈ എഫ്‌ഐആറിന്റെ പകർപ്പ് സൂക്ഷിക്കാവുന്നതാണ്.
▪പത്രത്തിൽ പരസ്യപ്പെടുത്തുക:എഫ്‌ഐആർ ഫയൽ ചെയ്ത ശേഷം, സ്വത്ത് രേഖകളുടെ നഷ്ടം വ്യക്തമാക്കുന്ന ഒരു അറിയിപ്പ് ഇംഗ്ലീഷ് പത്രങ്ങളിലും, പ്രാദേശിക ഭാഷാ പത്രങ്ങളിലും പ്രസിദ്ധീകരിക്കുക. നഷ്ടപ്പെട്ട രേഖകൾ, പ്രോപ്പർട്ടി വിശദാംശങ്ങൾ, ബന്ധപ്പെടേണ്ട വിശദാംശങ്ങൾ എന്നിവ പോലുള്ള കാര്യങ്ങൾ പരസ്യത്തിൽ പ്രത്യേകം പരാമർശിച്ചിരിക്കണം. രേഖകൾ കണ്ടെത്തുന്ന ആർക്കും ഇതുവഴി നിങ്ങളെ ബന്ധപ്പെടാൻ കഴിയും.
▪ഷെയർ സർട്ടിഫിക്കറ്റ്:
ഒരു ഹൗസിംഗ് സൊസൈറ്റി അനുവദിച്ച നിങ്ങളുടെ ഷെയർ സർട്ടിഫിക്കറ്റ് നഷ്‌ടപ്പെട്ടാൽ, പ്രമാണം വീണ്ടും ലഭിക്കുന്നതിന് നിങ്ങൾ അപേക്ഷ നൽകണം. അംഗീകൃത റസിഡന്റ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) ഒരു സൊസൈറ്റി മീറ്റിംഗ് വിളിച്ച് നിങ്ങളുടെ തെളിവ് അല്ലെങ്കിൽ എഫ്‌ഐആർ രേഖകൾ പരിശോധിക്കും. നിങ്ങളുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു പുതിയ ഷെയർ സർട്ടിഫിക്കറ്റ് നൽകും. എന്നാൽ ഇതിന് ഹൗസിംഗ് സൊസൈറ്റി ഫീസും ഈടാക്കും.
▪രജിസ്ട്രാർ ഓഫീസിൽ സമർപ്പിക്കുക;അടുത്ത ഘട്ടമായി രേഖകൾ നഷ്ട്ടപ്പെട്ടത് സംബന്ധിച്ച പരാതി സ്റ്റാമ്പ് പേപ്പ റിൽ തയ്യാറാക്കി രജിസ്ട്രാർ ഓഫീസിൽ സമർപ്പിക്കുക. പ്രോപ്പർട്ടി വിശദാംശങ്ങൾ, നഷ്ടപ്പെട്ട രേഖകളുടെ വിശദാംശങ്ങൾ, എഫ്ഐആറിന്റെ പകർപ്പ്, പത്രത്തിൽ പ്രസിദ്ധീകരിച്ച നോട്ടീസിന്റെ പകർപ്പ് എന്നിവ സഹിതമാണ് ഇത് സമർപ്പിക്കേണ്ടത്. നോട്ടറി ഇത് സാക്ഷ്യപ്പെടുത്തിയിരിക്കണം.
ഡ്യൂപ്ലിക്കേറ്റ് ആധാരത്തിന് ആവശ്യമായ രേഖകൾ ഇവയൊക്കെ ആണ്.
▪വിൽപ്പന കരാറിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പ് ലഭിക്കുന്നതിന് എഫ്‌ഐആറിന്റെ ഒരു പകർപ്പ്, പത്ര നോട്ടീസ്, ഇഷ്യു ചെയ്ത ഷെയർ സർട്ടിഫിക്കറ്റുകൾ, നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ എന്നിവ സഹിതം അപേക്ഷ പ്രോപ്പർട്ടി രജിസ്ട്രാർക്ക് സമർപ്പിക്കണം. ഡ്യൂപ്ലിക്കേറ്റ് ആധാരം ലഭിക്കുന്നതിന് നിശ്ചിത ഫീസും രജിസ്ട്രാർ ഓഫീസിൽ അടയ്ക്കണം.
Comments
Post a Comment