ഷിറിയ അലിക്കുഞ്ഞി മുസ്ലിയാർ
മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് താജുശരീഅ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍. 1965 ലാണ് ഉസ്താദ് സമസ്തയിലെത്തുന്നത്. രൂപീകരണത്തിന്റെ കാലഘട്ടം മുതല്‍ ജില്ലയില്‍ പ്രചാരം നേടിയ സമസ്ത മുശാവറ അംഗമായിരുന്ന കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് അലിക്കുഞ്ഞി ഉസ്താദ് സമസ്തയില്‍ എത്തുന്നത്. പ്രായം കുറഞ്ഞ മുശാവറ അംഗമായിരുന്നു. അലിക്കുഞ്ഞി ഉസ്താദിനെ കൂടാതെ കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാര്‍ മാത്രമാണ് അന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് മുശാവറയില്‍ ഉണ്ടായിരുന്നത്. ചുരുക്കത്തില്‍ 56 വര്‍ഷത്തെ മുശാവറ അംഗമെന്ന ഖ്യാതിയും ഉസ്താദിനുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അവിഭക്ക സമസ്ത കണ്ണൂര്‍ ജില്ലാ ഘടകം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നപ്പോള്‍ അതിനെ കുറിച്ച് പഠിക്കാനും നോമിനേറ്റ് അംഗങ്ങളായ 40 പേരുടെ വിവരങ്ങള്‍ തയ്യാറാക്കി നല്‍കാനും ചുമതലപ്പെടുത്തിയത് ആലിക്കുഞ്ഞി ഉസ്താദിനെയും ഇബ്‌നു ഖുതുബി എന്നറിയപ്പെട്ടിരുന്ന സി.എച്ച്. അബ്ദുറഹ്‌മാന്‍ മുസ്ലിയാരെയുമാണ്. 1989 ല്‍ സമസ്തയില്‍ ഉണ്ടായ ...