ഈ സമയവും കടന്നു പോകും
ഒരു അവസ്ഥയും കാലവും ഒരുപാട് സമയം നീണ്ടു നിൽക്കില്ല. എത്ര വലിയ സങ്കടത്തിലും സന്തോഷത്തിലും വായിക്കാൻ പറ്റിയ ഒരേ ഒരു വാചകം ഇതാണ്.
"ഈ സമയവും കടന്നു പോകും... "
നമ്മളെ ഇഷ്ടപ്പെടാത്തവരുടെ ഇഷ്ടം നേടാനായി നമ്മൾ വിനിയോഗിച്ച സമയമാണ് ജീവിതത്തിൽ നമ്മൾ പാഴാക്കിക്കളഞ്ഞ സമയം .നമ്മളെ സ്നേഹിക്കുന്നവർക്കു വേണ്ടി നാം മാറ്റിവച്ച സമയമാണ് ഏറ്റവും വിലപ്പെട്ട സമയം.
നമ്മളോട് സമയം കിട്ടുമ്പോൾ മാത്രം സംസാരിക്കാൻ വരുന്നവരും ഇല്ലാത്ത സമയം ഉണ്ടാക്കി സംസാരിക്കുന്നവരും തമ്മിൽ ഏറെ വ്യത്യാസം ഉണ്ടായിരിക്കും..
മറ്റുള്ളവർക്ക് എപ്പോഴാണ് നമ്മളെ വേണം എന്നു തോന്നുന്നത് അപ്പോൾ അവർ തീർച്ചയായും നമ്മളെ തേടി വരും. അല്ലാതെ നമുക്ക് വേണ്ടി സമയം ചെലവഴിക്കണം എന്ന് പറഞ്ഞു നാം ആരുടെയും പിന്നാലെ നടക്കേണ്ടതില്ല. താല്പര്യം ഇല്ലാത്തത് കൊണ്ട് മാത്രമാണ് അവർക്ക് സമയമില്ലാതെ പോകുന്നത്..
സൂര്യോദയം പോലെ തന്നെയാണ് അവസരങ്ങളും.. അധികനേരം കാത്ത് നിന്ന് സമയം പാഴാക്കിയാൽ നമ്മുടെ കൈയിൽ വന്നു ചേർന്ന അവസരങ്ങളും അസ്തമിക്കും.
വരാൻ പോകുന്ന വലിയ നേട്ടങ്ങൾക്കായി ചില നഷ്ടങ്ങളെ നാം കണ്ടില്ലെന്ന് തന്നെ വക്കണം. നഷ്ടങ്ങളില്ലാതെ ഒരു നേട്ടവും ആരും കരസ്ഥമാക്കിയിട്ടില്ല.
നമ്മുടെയെല്ലാം എത്രയോ വിലപ്പെട്ട സമയമാണ് ഓരോ നേട്ടങ്ങൾക്കുമായി ചിലവഴിച്ചിട്ടുള്ളത്.
⛱️⛱️⛱️⛱️⛱️⛱️
Comments
Post a Comment