കരാർ പാലിക്കാനുള്ളതാണ്

ഖലീഫ ഉമർ (റ) ന്റെ ഭരണകാലത്ത് മൂന്നാളുകൾ ഒരു യുവാവിനെ പിടിച്ചുകൊണ്ടുവന്ന് ഖലീഫയോട് പറഞ്ഞു ഞങ്ങളുടെ നേതാവേ, ഇയാൾ ഞങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയിരിക്കുന്നു. താങ്കൾ ഇയാളോട് പ്രതികാരം ചെയ്താലും.

ഉമർ (റ) അയാളോട് ചോദിച്ചു. എന്തിനാണ് നീഅവരുടെ പിതാവിനെ കൊന്നത് ? അയാൾ പറഞ്ഞു, നേതാവെ ഞാനൊരു ആട്ടിടയനാണ് എന്റെ ഒരാട് അവരുടെ പിതാവിന്റെ വളപ്പിൽനിന്നും ചെടി ഭക്ഷിച്ചു അയാൾ വലിയ ഒരുപാറക്കല്ലുകൊണ്ട് ആടിനെ ദ്രോഹിച്ചു ആട് ചത്തു.

അതേപാറക്കല്ലുകൊണ്ട് ഞാൻ അയാളെയും ദ്രോഹിച്ചു അങ്ങിനെ അയാൾ മരിച്ചു.

*✒️ഉമർ (റ) പറഞ്ഞു. ഞാൻ നിന്റെമേൽ ശിക്ഷ നടപ്പിലാക്കാൻപോകുന്നു.*

അദ്ധേഹം ഖലീഫയോട് യാജിച്ചു, എനിക്ക് നിങ്ങൾ ഒരു മൂന്നുദിവസം സമയം തരണം. എന്റെപിതാവ് മരണപ്പെടുമ്പോൾ എനിക്കും ഇളയ സഹോദരനുംവേണ്ടി ഒരു പാരിതോഷികം തന്നേൽപിച്ചിട്ടുണ്ട് നിങ്ങൾ ഇപ്പോൾ എന്നെകൊന്നാൽ എന്റെസഹോദരനും അത് നഷ്ടപ്പെടും. അവനെ സംരക്ഷിക്കാൻ മറ്റാരുമുണ്ടാകില്ല.

ഖലീഫ പറഞ്ഞു. ശരി എന്നാൽ നിനക്ക് പകരം ആരാണ് ജാമ്യം നിൽക്കുക ?

അയാൾ അവിടെ കൂടിയവരെയെല്ലാം നോക്കി അവസാനം “അബൂദറ്” എന്നയാളെ ചൂണ്ടി അദ്ധേഹം പറഞ്ഞു. ഇയാൾ എനിക്കുവേണ്ടി ജാമ്യം നിൽക്കും !

ഖലീഫ ഉമർ (റ) അബൂദറിന്റെ നേരെതിരിഞ്ഞു കൊണ്ട് ചോദിച്ചു താങ്കൾ ഇയാൾക്കുവേണ്ടി ജാമ്യം നിൽക്കുമൊ? അതെ നേതാവെ ! ഖലീഫപറഞ്ഞു ഇയാളെ താങ്കൾക്കറിയില്ലല്ലോ, ഇദ്ദേഹം തിരിച്ചു വന്നില്ലങ്കിൽ പകരം നിങ്ങളായിരിക്കും കൊല്ലപ്പെടുക, അബൂദറ് പറഞ്ഞു അറിയാം നേതാവെ എന്നാലും ഞാൻ ജാമ്യം നിന്നോളാം !!!

ദിവസങ്ങൾ കടന്നുപോയി

മൂന്നാം ദിവസവും അയാൾ തിരിച്ചുവന്നില്ല, ജനങ്ങളെല്ലാം അബൂദറിനെ ദു:ഖത്തോടെ നോക്കാൻതുടങ്ങി...

അധികം താമസിച്ചില്ല അയാൾ ഓടിക്കിതച്ച് കയറിവന്നു ഖലീഫയോട് പറഞ്ഞു. ഞാനിതാ അങ്ങയുടെ മുമ്പിൽ തിരിച്ചെത്തിയിരിക്കുന്നു.ആ സാധനം തിരിച്ചേൽപിച്ചു, ഇളയ സഹോദരനെ അമ്മാവന്മാരെയും ഏൽപിച്ചിരിക്കുന്നു എന്നിൽ ശിക്ഷ നടപ്പിലാക്കിയാലും....

ഖലീഫ ഉമർ(റ) ആശ്ചര്യത്തോടെ അയാളോട് ചോദിച്ചു രക്ഷപ്പെടാൻ അവസരം ഉണ്ടായിട്ടും എന്തുകൊണ്ടാണ് താങ്കൾ തിരിച്ചുവന്നത് ?

അയാൾ പറഞ്ഞു

*കരാറ് പാലിക്കുക എന്ന സൽഗുണം ജനങ്ങളിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞുകേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല!*

ഖലീഫ ഉമർ (റ) അബൂദറിനെ നോക്കി ചോദിച്ചു എന്തുകൊണ്ടാണ് അറിയാത്ത ഒരാളായിരുന്നിട്ടുകൂടി താങ്കൾ ജാമ്യം നിൽക്കാൻ കാരണം ??

*അബൂദറ് പറഞ്ഞു “ജനങ്ങളിൽനിന്നും നന്മ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞുകേൾക്കാൻ ഞാനാഗ്രഹിക്കാത്തതുകൊണ്ട്” !!!*

ഈസംഭവം പ്രതികാരദാഹികളായ ആ മൂന്നു മക്കളിൽ വല്ലാതെ സ്വാധീനം ചെലുത്തി.

അവർ ഒരേസ്വരത്തിൽ ഖലീഫാ ഉമർ (റ) നോട് പറഞ്ഞു, ഞങ്ങൾക്ക് പ്രതികാരം ചെയ്യേണ്ടതില്ല!

ഞങ്ങളദ്ധേഹത്തിന് മാപ്പ് നൽകുന്നു!

ജനങ്ങളിൽനിന്ന് വിട്ടുവീഴ്ച്ചാമനോഭാവം നഷ്ടപ്പെട്ടിരിക്കുന്നു എന്ന്പറഞ്ഞുകേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നില്ല

എന്തൊരു ഉദാത്തമായ മാതൃക !

Comments