പരാജയം ഒരു കുറ്റമല്ല



ആത്മശക്തിയിൽ വിശ്വസിക്കുക.ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുക .അതിനായി ശരിയായ മാർഗ്ഗം കണ്ടെത്തുക .പ്രവൃത്തികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക.

സ്വന്തം കഴിവിലുള്ള വിശ്വാസമാണ് വിജയത്തിലേക്കുള്ള 
ആദ്യ ചുവട് വയ്പ്.
വിജയം ഒരിക്കലും അന്തിമമല്ല. പരാജയം മാരകവുമല്ല .പുതിയ ഒരു തുടക്കത്തിനുള്ള ധൈര്യമാണത്.

പരാജയം ഒരിക്കലും ഒരു കുറ്റമല്ല. പക്ഷേ അതിൽ നിന്നും പാOങ്ങൾ പഠിക്കാതിരുന്നാൽ അതൊരു കുറ്റം തന്നെയാണ്.
നമുക്ക് ചിരിക്കാൻ അറിയാവുന്നിടത്തോളം കാലം നമ്മുടെ പരാജയം കണ്ട് ആസ്വദിക്കാൻ ആർക്കും തന്നെ കഴിയില്ല.

ജീവിതത്തിൽ
 ഒരിക്കലെങ്കിലും പരാജയത്തിൽ അകപ്പെട്ടവർക്കു മാത്രമേ വിജയത്തിൻ്റെ മഹിമ അറിയാൻ കഴിയൂ..

സംഘർഷങ്ങളും വിദ്വോഷവും പരസ്പര വിശ്വാസമില്ലായ്മയും നിങ്ങളുടെ തലച്ചോറിൻ്റെ പ്രവർത്തനത്തെയും കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കും. 
അതിനാൽ അവ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ജീവിതപന്ഥാവിലെ
നേർപാതയിലേക്ക് ചരിക്കുമ്പോൾ മാതാപിതാക്കളേയും ഗുരുക്കന്മാരേയും ഉത്തമ സുഹൃത്തുക്കളേയും വഴികാട്ടികളാക്കുക.
⛱️⛱️⛱️⛱️⛱️⛱️⛱️👆
. ...

Comments