പാത്രത്തിൽ ഉള്ളത് എന്തോ, അതാണ് തുളുമ്പുക.
ഒരു സൂഫിയോട് ഒരാൾ ഒരു സംശയം ചോദിച്ചു...
ഗുരോ എന്ത് കൊണ്ടാണ് ചില സജ്ജനങ്ങൾ പോലും ചില സമയത്ത് മുൻകോപികളും അക്രമകാരികളും ചീത്ത വാക്കുകൾ പറയുന്നവരുമായിത്തീരുന്നത്.?
സൂഫി ആ സംശയം ചോദിച്ചയാളെ സമീപത്തേക്ക് വിളിച്ചു.
സൂഫി അയാളുടെ കയ്യിലിരുന്ന ജലം നിറഞ്ഞ പാത്രത്തിൽ നോക്കി ചോദിച്ചു നിങ്ങളുടെ നേരെ ഒരാൾ വന്ന് ശരീരത്തിലിടിക്കുകയോ നിങ്ങളുടെ കൈയ്യിൽ പിടിച്ചുലയ്ക്കുകയോ ചെയ്താൽ നിങ്ങളുടെ കൈയ്യിലെ പാത്രത്തിലുള്ള ജലം നിലത്ത് വീഴില്ലേ എന്താ കാരണം..?
സൂഫിയുടെ ചോദ്യത്തിന് ആ മനുഷ്യൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു
അപരൻ എന്റെ നേർക്ക് വന്നിടിച്ചതിനാലും എന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയതിനാലുമാണ് എന്റെ കൈവശമിരുന്ന പാത്രത്തിലെ ജലം താഴെ തൂവിപോയത്.
സൂഫി പറഞ്ഞു.
ഉത്തരം തെറ്റാണ്.
സൂഫി തുടർന്നു..
നിങ്ങളുടെ
കൈകൾക്കുള്ളിലുള്ള പാത്രത്തിൽ ജലം ഉണ്ടായിരുന്നതിനാൽ മാത്രമാണ് ആ പാത്രത്തിലെ ജലം മണ്ണിൽ തൂവിപ്പോയത്.
സൂഫി തുടർന്നു...
ഒരു പക്ഷേ നിങ്ങളുടെ പാത്രത്തിൽ പാൽ ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ അതായിരിക്കും തൂവുക..!
അതായത്
എന്താണോ നിങ്ങളുടെ പാത്രത്തിനുള്ളിലുള്ളത്
അത് മാത്രമേ തുളുമ്പി പുറത്ത് പോവുകയുള്ളു..!
എന്ത് ബാഹ്യസമ്മർദ്ദമുണ്ടായാലും
നിങ്ങളുടെ കൈവശമുള്ള പാത്രത്തിൽ ഇല്ലാത്തതൊന്നും തുളുമ്പി പുറത്തേക്ക് പോവില്ല...
സൂഫി തുടർന്നു...
ജീവിതവും ഇതുപോലാണ്...
ജീവിതത്തിൽ പലപ്പോഴും വലിയ സംഘർഷങ്ങളോ... ഉലയ്ക്കലുകളോ... സംഭവിക്കുമ്പോൾ എന്താണോ നിങ്ങൾക്കുള്ളിലുള്ളത് അത് സ്വാഭാവികമായും പുറത്തേക്ക് വരും...
എത്ര ബോധപൂർവം ശ്രമിച്ചാലും
അപ്രകാരം സംഭവിച്ചേ പറ്റൂ .
അതിനാൽ നാം സ്വയം ചോദിച്ചു നോക്കൂ...
എന്റെ ജീവിതമാകുന്ന പാത്രത്തിൽ
ഞാൻ എന്താണ് സൂക്ഷിച്ചിട്ടുള്ളത്..?
എന്റെ ജീവിതത്തിലെ സമ്മർദ്ദങ്ങൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും ഞാൻ എപ്രകാരമാണ് പ്രതികരിക്കുന്നത്...
എന്താണ് എന്നിൽ നിന്നും പുറത്തേക്ക് വരുന്നത്.
സന്തോഷം...
സമാധാനം...
കരുണ...
മനുഷത്വം...
മഹത്തായ കാര്യങ്ങൾ...
അതോ!
ദേഷ്യം...
ശത്രുത...
പരുക്കൻ ഭാഷകൾ...
മറ്റ് കഠിന പ്രതികരണങ്ങൾ...
നിങ്ങൾ ചിന്തിച്ച് നോക്കൂ!
എന്തായിരിക്കാം ഇപ്രകാരം സംഭവിക്കാൻ കാരണം..?
നമുക്കിന്നു മുതൽ നമ്മുടെ ജീവിത പാത്രത്തിൽ
സ്നേഹവും...
ദയയും....
സഹാനുഭൂതിയും....
ക്ഷമയും...
സന്തോഷവും..
പരസ്പര ബഹുമാനവും....
സൂക്ഷിച്ച്
മനസ്സിൽ നന്മയുള്ളവരായി തീരാം...
- സൂഫി -
Comments
Post a Comment