കൂട്ടമായി നിൽക്കുക

പരസ്പരം പോരടിച്ചു നില്ക്കുന്ന ഒരു സമൂഹത്തേക്കാൾ എപ്പോഴും അഭികാമ്യർ ഒരൊറ്റ മനസ്സോടെ പ്രവർത്തിക്കുന്ന ഒരു ചെറുകൂട്ടമാണ്. ഒറ്റപ്പെട്ടു നില്ക്കുന്ന മരം .. അതെത്ര വലുതായാലും കൊടുങ്കാറ്റിൽ പിഴുതെറിയപ്പെട്ടേക്കാം. പക്ഷേ കൂട്ടമായി നില്ക്കുന്ന മരങ്ങൾ കാറ്റിനെ അതിജീവിക്കും. ഒരു നൂലിഴ കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ല. പക്ഷേ ഒത്തിരി നൂലിഴകൾ കൂട്ടി നെയ്തെടുക്കുമ്പോൾ അതൊരു വസ്ത്രമായി മാറി നമ്മുടെ തണുപ്പകറ്റുന്നു. അഭിനന്ദനങ്ങളേയും വിമർശനങ്ങളേയും ഒരേ മനസ്സോടെ സ്വീകരിക്കുക. ഒരു ചെടി വളർന്ന് പുഷ്പിക്കണമെങ്കിൽ അതിന് മഴയും വെയിലും ഒരു പോലെ ആവശ്യമാണ്‌. സ്വന്തം പ്രവർത്തനങ്ങളിൽ സ്വയം വിമർശനം നടത്തി ഞാനെന്ന ഭാവത്തെ ജയിക്കാനായാൽ അത് നമുക്ക് സംസ്കാര സമ്പന്നമായ ജീവിതത്തിലേക്കുള്ള വാതായനങ്ങൾ തുറക്കുകയാകും. നിങ്ങൾ നിങ്ങളോടു തന്നെ സ്നേഹത്തോടും ബഹുമാനത്തോടു കൂടിയും പെരുമാറുക. അപ്പോൾ നമുക്ക് മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും ആർജ്ജിക്കാൻ കഴിയും .അങ്ങിനെ മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ സ്വന്തം പ്രപഞ്ചം തന്നെ സൃഷ്ടിക്കാൻ നമുക്ക് കഴിയും. .🌹🌹🌹🌹🌹

Comments