കുട്ടികൾക്കുള്ള ശിക്ഷ


കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്യുന്നത് കണ്ടാലുടൻ കടുത്ത ശിക്ഷ നൽകുന്ന മാതാപിതാക്കളുണ്ട്. നല്ല അടി കൊടുത്താൽ കുട്ടി ചെയ്‌ത തെറ്റ് മനസ്സിലാക്കി തിരുത്തിക്കോളുമെന്ന ധാരണയിലാണിത്. ഇത് തെറ്റായ നടപടിയാണ്. ഇത്തരം കടുത്ത ശിക്ഷ കുട്ടിയെ വാശിക്കാരനോ വാശിക്കാരിയോ ആക്കാം.


കുട്ടി ചെയ്‌ത ഏതെങ്കിലും പ്രവർത്തിയിൽ ദേഷ്യം തോന്നിയാലും സമചിത്തതയോടെ നേരിടുകയാണ് വേണ്ടത്. കുട്ടിയെ ക്രൂരമായി ശിക്ഷിക്കുന്നതിനു പകരം അടുത്ത് ചേർത്തു നിർത്തി സ്നേഹപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടത്. മാത്രമല്ല വഴക്കു പറയുന്ന സമയത്ത് ചീത്ത വിളിക്കുന്ന ചില മാതാപിതാക്കളുണ്ട്. ഇത്തരം പദപ്രയോഗങ്ങൾ കുട്ടിയും കേട്ടു പഠിക്കുമെന്ന കാര്യം അവർ വിസ്മരിക്കുകയാണ്.

🌹🌹🌹🌹🌹🌹🌹

Comments